Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തായിരുന്നു സ്‌ട്രൈക്ക് റേറ്റിന്റെ രഹസ്യം; സേവാഗ് തുറന്നുപറയുന്നു....

സച്ചിനെപ്പോലെ ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ച താന്‍ കരിയറിന്റെ തുടക്കത്തില്‍ ബാറ്റിംഗ് ശൈലിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് - പറയുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ്. ടെസ്റ്റില്‍ 80ന് മേലെയും ഏകദിനത്തിന് 100ന് മേലെയുമുള്ള തന്റെ സ്‌ട്രൈക്ക് റേറ്റിന് പിന്നിലെ രഹസ്യവും സേവാഗ് വെളിപ്പെടുത്തുന്നു.

ചെറുപ്പത്തില്‍ താന്‍ ഒരുപാട് 10 ഓവര്‍, 12 ഓവര്‍ മത്സരങ്ങള്‍ കളിക്കുമായിരുന്നു. മധ്യനിരയിലാണ് കളിച്ചിരുന്നത്. താന്‍ ബാറ്റിങിന് ഇറങ്ങുമ്പോള്‍ ആകെ പത്തില്‍ത്താഴെ പന്തുകളേ ബാക്കിയുണ്ടാകൂ. അതില്‍ പരമാവധി റണ്‍സെടുക്കാനാകും ശ്രമം. ഇതേ കളി തന്നെയാണ് താന്‍ ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും കളിച്ചത്. എത്ര റണ്‍സ് എടുക്കുന്നുണ്ട് എന്നോ എത്രയാണ് സ്‌ട്രൈക്ക് റേറ്റ് എന്നോ ഒന്നും താന്‍ ചിന്തിച്ചിരുന്നില്ല.

sachin-sehwag

സച്ചിനെപ്പോലെ ബാറ്റ് ചെയ്യണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ സച്ചിന്‍ എന്നത് ഒന്ന് മാത്രമേ ഉള്ളൂ എന്നത് വൈകാതെ മനസിലായി. പിന്നീട് ബാറ്റിംഗ് ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി. ബാക്ക് ലിഫ്റ്റ് മാറ്റി. അവിടുന്നങ്ങോട്ട് ഞാന്‍ എന്റെ സ്വന്തം ടെക്‌നിക് ഉപയോഗിച്ചാണ് കളിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇനിയും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടി താന്‍ സജീവ ക്രിക്കറ്റില്‍ ഉണ്ടാകുമെന്ന് സേവാഗ് ക്രിക് ഇന്‍ഫോയോട് പറഞ്ഞു. മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ലീഗ്, ഓള്‍സ്റ്റാര്‍ ലീഗ്, ആഭ്യന്തര ക്രിക്കറ്റ് തുടങ്ങിയവയിലെല്ലാം താന്‍ ഉണ്ടാകും. അന്താരാഷ്ട്ര ക്രിക്കറ്റ് താന്‍ രണ്ട് മൂന്ന് വര്‍ഷമായി കളിക്കുന്നില്ല, ഇപ്പോഴും കളിക്കുന്നില്ല, അത്രേയുള്ളൂ - ബാറ്റിംഗ് പോലെ തന്നെ നേരെ പോ നേരെ വാ എന്നതാണ് സംഭാഷണത്തിലും സേവാഗിന്റെ ശൈലി.

Story first published: Wednesday, January 6, 2016, 15:02 [IST]
Other articles published on Jan 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+