വിരാട് കോലി എന്നേക്കാള്‍ മികച്ച ക്യാപ്റ്റനായി കാണണം: സൗരവ് ഗാംഗുലി
മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്മാരില്‍ ഒരാളായിട്ടാണ് സൗരവ് ഗാംഗുലി അറിയപ്പെടുന്നത്. ഇന്ത്യയുടെ ന്യൂ ജനറേഷന്‍ ടീമിനെ കെട്ടിപ്പെടുത്തത് ഗാംഗുലിയാണ്. ലോകകപ്പ് വിജയം കയ്യെത്തും ദൂരെ നഷ്ടമായെങ്കിലും ഒട്ടേറെ ജയങ്ങള്‍ ഗാംഗുലിയുടെ കാലത്ത് ഇന്ത്യ നേടി. യുവരാജും ഹര്‍ഭജനും സേവാഗും സഹീര്‍ഖാനും മറ്റും സൂപ്പര്‍താരങ്ങളായത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലാണ്.
നാറ്റ്‌വെസ്റ്റ് ഫൈനല്‍ ജയിച്ച ശേഷം ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ കുപ്പായം ഊരിവീശിയ ഗാംഗുലിയുടെ അതേ ആവേശവും കളിയോടുള്ള പാഷനുമാണ് ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും പ്രത്യേകത. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ആളുകള്‍ കാണുന്നത് ധോണിയുടെ അല്ല, ഗാംഗുലിയുടെ പിന്തുടര്‍ച്ചയാണ്. കളി നിര്‍ത്തിയ ഗാംഗുലി ബംഗാള്‍ അസോസിയേഷന്‍ ക്രിക്കറ്റ് പ്രസിഡണ്ടായി ഭരണത്തിലും തന്റെ പണി തുടങ്ങിക്കഴിഞ്ഞു.
വിരാട് കോലി എന്ന തന്റെ യഥാര്‍ഥ പിന്‍ഗാമിയെക്കുറിച്ച് ഗാംഗുലിക്ക് പറയാനുള്ളത് എന്താണെന്ന് നോക്കൂ.

ഞാനൊരു കോലി ആരാധകന്‍
സച്ചിന് കിട്ടിയ പോലെ ഒരു ജനപിന്തുണയാണ് വിരാട് കോലിക്ക് ഇപ്പോള്‍ കിട്ടുന്നത്. എല്ലാവരും കോലി ഫാന്‍ ആകാന്‍ മത്സരിക്കുന്നു. ഗാംഗുലിയും വ്യത്യസ്തനല്ല. ഞാനൊരു വിരാട് കോലി ഫാനാണ് എന്ന് തുറന്നുപറയുകയാണ് കൊല്‍ക്കത്തയുടെ പ്രിയപ്പെട്ട ദാദ. എന്താണ് ഗാംഗുലിയെ ഒരു കോലി ഫാന്‍ ആക്കുന്നത്.

ജയിക്കാനായി കളിക്കുന്നവന്‍
എപ്പോഴും ജയിക്കാനായുള്ള ആവേശവും കളിയോടുള്ള പാഷനുമാണ് ഗാംഗുലിയെ ഒരു കോലി ഫാന്‍ ആക്കുന്നത്. സൗരവ് ഗാംഗുലിയുടെ കളി കണ്ടവര്‍ക്ക് അറിയാം. ഇത് തന്നെയായിരുന്നു ഗാംഗുലിയുടെയും പ്രത്യേകത.

എന്നെക്കാളും മികച്ചവനാകണം
എന്നെക്കാള്‍ മികച്ച ക്യാപ്റ്റനായി എനിക്ക് കോലിയെ കാണണം - കോഴക്കേസില്‍ താണുപോയ ഇന്ത്യന്‍ ക്രിക്കറ്റിന് പുനര്‍ജീവന്‍ നല്‍കിയ ക്യാപ്റ്റന്‍ പറയുന്നു. 2003 ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെ എത്തിച്ച ക്യാപ്റ്റനാണ് ഗാംഗുലി

വെല്ലുവിളി ഇവിടെയാണ്
ഇന്ത്യയില്‍ കളിക്കുകയല്ല കോലിയുടെ മുന്നിലുള്ള വെല്ലുവിളി എന്ന് ഗാംഗുലി പറയുന്നു. വെല്ലുവിളി വിദേശ പര്യടനങ്ങളാണ്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ... തുടങ്ങിയ പര്യടനങ്ങളില്‍ കോലിയുടെ ക്യാപ്റ്റന്‍സി ശരിക്കും പരീക്ഷിക്കപ്പെടും.

ഇമ്രാന്‍ താഹിറിനെ സൂക്ഷിക്കണം
ഫാസ്റ്റ് ബൗളിംഗിന് പേരുകേട്ട ടീമാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏറ്റവും സൂക്ഷിക്കേണ്ടത് സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ ആണ്. കഴിഞ്ഞ ദിവസം സച്ചിനും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.

ഐ പി എല്‍ സഹായിക്കും
ദക്ഷിണാഫ്രിക്കയുടെ എല്ലാ പ്രധാന കളിക്കാരും ഐ പി എല്‍ താരങ്ങളാണ്. അത് ഈ പരമ്പരയില്‍ അവരെ സഹായിക്കും.

ബി സി സി ഐയിലേക്ക്
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഗാംഗുലി വൈകാതെ ബി സി സി ഐയുടെ ഭരണസാരഥ്യത്തിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications