Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈഡന്‍ ഗാര്‍ഡനില്‍ വിരമിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ്!

കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍. 16 ലോകവിജയങ്ങളുമായി എത്തിയ സ്റ്റീവ് വോയുടെ അശ്വമേധത്തെ സൗരവ് ഗാംഗുലിയുടെ ഇന്ത്യ പിടിച്ചുകെട്ടിയത് ഇവിടെ വെച്ചാണ്. അന്ന് 281 റണ്‍സുമായി വി വി എസ് ലക്ഷ്മണ്‍ കുറിച്ചത് സമാനതകളില്ലാത്ത ചരിത്രം. ഫോളോ ഓണ്‍ ചെയ്ത ശേഷം ഇന്ത്യ ജയിച്ചത് ഓര്‍ക്കുമ്പോള്‍ ഇന്നും കളിപ്രേമികള്‍ക്ക് രോമാഞ്ചം തോന്നും.

2001ല്‍ നടന്ന ആ കളിയില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്ന ഒരാള്‍ മാത്രമേ ഇന്ന് സജീവ ക്രിക്കറ്റില്‍ ഉള്ളൂ. മറ്റാരുമല്ല 13 വിക്കറ്റുകളോടെ അന്ന് ഇന്ത്യന്‍ സ്പിന്‍ ബൗളിംഗിനെ നയിച്ച സാക്ഷാല്‍ ഹര്‍ഭജന്‍ സിംഗ്. ഹാട്രിക് അടക്കം 13 വിക്കറ്റുകളാണ് ടര്‍ബനേറ്റര്‍ സിംഗ് അന്ന് വീഴ്ത്തിയത്. ഈഡന്‍ ഗാര്‍ഡനോട് ആത്മബന്ധം പേറുന്ന ഭാജി ഇപ്പോള്‍ പറയുന്നു, ഇവിടെ കളിച്ച് വേണം തനിക്ക് വിരമിക്കാനെന്ന്.

harbhajan-dharamsala

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ട്വന്റി 20 മത്സരം കളിക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് ഹര്‍ഭജന്‍ ഇത് പറഞ്ഞത്. എന്ന് വെച്ച് ഭാജി ഈ കളിയോടെ വിരമിക്കും എന്നൊന്നും ആരും കരുതേണ്ട. ടെസ്റ്റില്‍ കളിച്ച് വേണം ഹര്‍ഭജന് വിരമിക്കാന്‍. അതും ഇപ്പോഴല്ല, എന്നെങ്കിലും കളി നിര്‍ത്തുന്ന കാലത്ത്, ഈഡന്‍ ഗാര്‍ഡനില്‍ കളിച്ച് വിരമിച്ചോളാം എന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഒന്നാം ട്വന്റി 20 യില്‍ ടീമിന് പുറത്തായിരുന്ന ഭാജി കട്ടക്കിലെ രണ്ടാമത്തെ കളിയില്‍ ഉണ്ടായിരുന്നു.

Story first published: Thursday, October 8, 2015, 16:47 [IST]
Other articles published on Oct 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+