Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമില്‍ തിരിച്ചെത്തും, അടുത്ത ലോകകപ്പ് നേടുമെന്നും ശ്രീശാന്ത്

കൊച്ചി: ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നും, അടുത്ത ലോകകപ്പ് നേടുമെന്നും മലയാളി ക്രിക്കറ്റര്‍ ശ്രീശാന്ത്. തന്റെ ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ടീമിലേക്ക് മടങ്ങിവരാനായി അത്യധ്വാനം ചെയ്യുകയാണെന്നും ദൈവം സഹായിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.

ആരോപണങ്ങളില്‍ നിന്നും മുക്തിനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തത് സങ്കടകരമായകാര്യമാണെന്നും ശ്രീശാന്ത് തന്റെ ട്വീറ്റിലൂടെ ആരാധകരെ അറിയിച്ചു. അവസരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ്. മികവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ തീര്‍ച്ചയായും തനിക്ക് പിഴവുണ്ടാകില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.

sreesanth

ധോണിയുടെ കീഴില്‍ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയപ്പോഴും 2011ല്‍ ലോകകപ്പ് നേടിയപ്പോഴും ശ്രീശാന്ത് ടീമില്‍ അംഗമായിരുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഒത്തുകളി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ശ്രീശാന്ത് ഇപ്പോള്‍ ബിസിസിഐ വിലക്കിലാണ്. വിലക്കു നീക്കാതെ അദ്ദേഹത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുകയില്ല.

ഏപ്രില്‍ മാസത്തോടെ ഒത്തുകളി കേസില്‍ ശ്രീശാന്തിന്റെ വിധി വരുമെന്നാണ് കരുതുന്നന്നത്. കേസില്‍ ശ്രീശാന്തിനെതിരെ തെളിവില്ലെന്ന തരത്തില്‍ കോടതി അഭിപ്രായപ്രകടനം നടത്തിയതിനാല്‍ കുറ്റവിമുക്തനാകുമെന്നുതന്നെയാണ് ശ്രീശാന്തിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. നിലവില്‍ സംഗീത നൃത്ത റിയാലിറ്റി ഷോകളില്‍ ശ്രീശാന്ത് പങ്കെടുക്കുന്നുണ്ട്.

Story first published: Saturday, March 28, 2015, 9:07 [IST]
Other articles published on Mar 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+