For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുല്‍ പഴയ രാഹുല്‍ അല്ല, വിലക്കിന് ശേഷം സംഭവിച്ചത്... സഹായിച്ചത് മുന്‍ ഇതിഹാസം

ഓസീസിനെതിരായ പരമ്പരയില്‍ താരം തിളങ്ങിയിരുന്നു

By Manu
ഫോമിലെത്തിയ ലോകേഷ് രാഹുൽ | Oneindia Malayalam

ബെംഗളൂരു: വിവാദങ്ങളും തുടര്‍ന്നുണ്ടായ സസ്‌പെന്‍ഷനുമെല്ലാം തന്നെ പുതിയ ഒരാളാക്കി മാറ്റിയെന്ന് ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍. ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നു സസ്‌പെന്‍ഷന്‍ നേരിട്ട രാഹുല്‍ ഓസീസിനെതിരേ നടന്ന ടി20 പരമ്പരയിലൂടെയാണ് സീനിയര്‍ ടീമില്‍ തിരിച്ചെത്തിയത്. ആദ്യ കളിയില്‍ 50ഉം രണ്ടാമത്തെ മല്‍സരത്തില്‍ 47ഉം റണ്‍സുമായി താരം തിളങ്ങുകയും ചെയ്തു.

ലോകകപ്പ് മുന്നില്‍ നില്‍ക്കെ രാഹുല്‍ ഫോമില്‍ തിരിച്ചെത്തിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. സസ്‌പെന്‍ഷനു മുമ്പ് തുടര്‍ച്ചയായി അവസരങ്ങള്‍ താരത്തിനു ലഭിച്ചിരുന്നെങ്കിലും എല്ലാത്തിലും ഫ്‌ളോപ്പായി മാറിയിരുന്നു.

 മോശം സമയം

മോശം സമയം

ഒരു ക്രിക്കറ്ററെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ജീവിതത്തിലെ ഏറ്റവും മോശം കാലമായിരുന്നു അതെന്ന് സസ്‌പെന്‍ഷനെക്കുറിച്ച് രാഹുല്‍ പറഞ്ഞു. ജീവിതത്തില്‍ എല്ലാവര്‍ക്കും ഇതുപോലെ മോശം സമയങ്ങളുണ്ടാവും.
ഇത്തവണ തനിക്കാണ് ഇത്തരമൊരു സമയത്തിലൂടെ കടന്നു പോവേണ്ടിവന്നത്. എന്തു കാര്യങ്ങളുണ്ടായാലും അവയെ നേരിട്ട് മുന്നോട്ട് പോവാന്‍ ശ്രമിക്കുന്നയാളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. ഓസീസിനെതിരായ രണ്ടാം ടി20ക്കു ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍.

തന്നെ ആകെ മാറ്റി

തന്നെ ആകെ മാറ്റി

വിവാദവും തുടര്‍ന്നുണ്ടായ സസ്‌പെന്‍ഷനുമെല്ലാം തന്നെ അടിമുടി മാറ്റിയതായി രാഹുല്‍ പറഞ്ഞു. വീണ്ടും രാജ്യത്തിനായി കളിക്കാന്‍ അവസരം നല്‍കാനുള്ള തീരുമാനത്തെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുകയെന്നത് ഏതൊരാളെയും പോലെ തന്റെയും സ്വപ്‌നമാണെന്ന് താരം വിശദമാക്കി.
ലഭിച്ച അവസരങ്ങള്‍ മുതലെടുത്ത് ടീമിനായി ഏറ്റവും മികച്ച കളി പുറത്തെടുക്കകുയാണ് ഇനിയും ലക്ഷ്യം. പ്രകടനം കൂടുതല്‍ നന്നാക്കാന്‍ കഠിനാധ്വാനം തുടരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ദ്രാവിഡിന്റെ ഉപദേശം

ദ്രാവിഡിന്റെ ഉപദേശം

സസ്‌പെന്‍ഷനു ശേഷം രാഹുലിന്റെ മടങ്ങിവരവ് ഇതിഹാസതാരം രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ എ ടീമിനൊപ്പമായിരുന്നു. ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാനായത് തനിക്ക് ഏറെ ഗുണം ചെയ്തതായി കര്‍ണാടക താരം പറയുന്നു. ഇന്ത്യന്‍ എ ടീമിനായി കളിക്കുമ്പോള്‍ സമ്മര്‍ദ്ദം അല്‍പ്പം കുറവാണ്. അവിടെയാണ് ബാറ്റിങ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കുന്നത്.
കോച്ച് ദ്രാവിഡിനൊപ്പം ഏറെ സമയം ചെലവിടാന്‍ അവസരം ലഭിച്ചു. ബാറ്റിങിനെക്കുറിച്ചെല്ലാം അദ്ദേഹവുമായി ഏറെ നേരം സംസാരിച്ചു. ദ്രാവിഡിന്റെ ഉപദേശങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ സീനിയര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

സമ്മര്‍ദ്ദമുണ്ടായിരുന്നു

സമ്മര്‍ദ്ദമുണ്ടായിരുന്നു

ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തിയപ്പോള്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി രാഹുല്‍ വെളിപ്പെടുത്തി. സമ്മര്‍ദ്ദത്തോടെ തന്നെയാണ് ഓസീസിനെതിരായ ആദ്യ ടി20യില്‍ കളിച്ചത്. അര്‍ധസെഞ്ച്വറിയുമായി തുടക്കം കുറിക്കാനായത് ആത്മവിശ്വാസമുയര്‍ത്തി. രണ്ടാമത്തെ മല്‍സരത്തിലും ഫോം നിലനിര്‍ത്താനായതില്‍ സന്തോഷമുണ്ട്.
നേരത്തേ ഇന്ത്യ എയ്ക്കു വേണ്ടി ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചതിന്റെ ആത്മവിശ്വാസം സീനിയര്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ തനിക്കു തുണയായതായും താരം പറഞ്ഞു.

Story first published: Thursday, February 28, 2019, 13:44 [IST]
Other articles published on Feb 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+