എന്നെ നിലത്തിടരുത്, കോലിയോടും യൂസുഫിനോടും പറഞ്ഞു- ലോകകപ്പ് വിജയത്തെക്കുറിച്ച് സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ സുവര്‍ണ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു 2011ലെ ഏകദിന ലോകകപ്പ് കിരീടനേട്ടം. ഒരുപാട് പ്രത്യേകതകളുള്ള ലോകകപ്പ് വിജയം കൂടിയായിരുന്നു ഇത്. സ്വന്തം നാട്ടില്‍ ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടം, ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആദ്യ ലോകകപ്പ് വിജയം, 1983നു ശേഷമുള്ള ആദ്യത്തെ ലോകകിരീടം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഇന്ത്യ മതിമറന്ന് ആഘോഷിച്ച വിജയദിനമായിരുന്നു അത്.

വ്യക്തിഗത മികവ് കൊണ്ട് നേട്ടങ്ങളുടെ കൊടുമുടി കയറിയെങ്കിലും ഒരു ലോകകപ്പില്ലെന്നത് സച്ചിന്റെ സ്വകാര്യ ദുഖമായിരുന്നു. ഈ കുറവ് കൂടാണ് 2011ലെ ലോകകപ്പോടെ തീര്‍ന്നത്. എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ അത് മാസ്റ്റര്‍ ബ്ലാസ്റ്ററുടെയും കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തമായി മാറി. അന്നത്തെ ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സച്ചിന്‍.

 തോളിലേറ്റി കോലിയും യൂസുഫ് പഠാനും

തോളിലേറ്റി കോലിയും യൂസുഫ് പഠാനും

മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. മല്‍സരശേഷം ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ തോളിലേറ്റി ഗ്രൗണ്ട് വലം വച്ചത് ക്രിക്കറ്റ് പ്രേമികള്‍ക്കു ഇന്നും മറക്കാനാവാത്ത മുഹൂര്‍ത്തമാണ്.

വിക്ടറി ലാപ്പിനിടെ ഒരു സംഭവമുണ്ടായി. വിരാടും യൂസുഫ് പഠാനും എന്നെ തോളിലേറ്റിയപ്പോള്‍ നിലത്തു വീഴരുതെന്ന് ഉറപ്പ് വരുത്താന്‍ ഞാന്‍ അവരോടു പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമായിരുന്നില്ല അന്നു ലോകകപ്പ് നേടിയത്, ഇന്ത്യയെന്ന രാജ്യം മുഴുവനുമായിരുന്നു. നമ്മളെല്ലാം കൂടിയാണ് അതു സാധിച്ചതെന്നും അണ്‍അക്കാഡമി സംഘടിപ്പിച്ച സംവാദത്തില്‍ സച്ചിന്‍ വ്യക്തമാക്കി.

 ഏറ്റവും മികച്ച ദിവസം

ഏറ്റവും മികച്ച ദിവസം

തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ദിവസവും അതു തന്നെയായിരുന്നുവെന്നു സച്ചിന്‍ പറയുന്നു. 1983ല്‍ കപില്‍ ദേവ് ലോകകപ്പുയര്‍ത്തുന്നത് ടിവിയില്‍ കണ്ടപ്പോള്‍ അവിശ്വസനീയ അനുഭവമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം അതു ഞാന്‍ ആസ്വദിച്ചു, അതോടൊപ്പം എന്റെ സ്വപ്നത്തെ പിന്തുടരാനും ഞാന്‍ ആഗ്രഹിച്ചു.

എന്തൊക്കെ സംഭവിച്ചാലും ലോകകപ്പുയര്‍ത്തുകയെന്ന സ്വപ്‌നം പിന്തുടരാന്‍ അന്നു ഞാന്‍ തീരുമാനിക്കുകയായിരുന്നു. 2011ല്‍ മുംബൈയിലെ വാംഖഡെയില്‍ വച്ചുള്ള ഇന്ത്യയുടെ ലോകകപ്പ് വിജയം അവിശ്വസനീയമായിരുന്നു. എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായിരുന്നു അത്. രാജ്യം മുഴുവന്‍ ഒരുപോലെ ആഘോഷിക്കുന്ന അപൂര്‍വ്വ സംഭവങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അത്തരത്തില്‍ ഒന്നായിരുന്നു അന്നത്തെ ലോകകപ്പ് വിജയമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

 ധോണിയുടെ സിക്‌സര്‍

ധോണിയുടെ സിക്‌സര്‍

2011ലെ ലോകകപ്പ് ഫൈനലില്‍ സിക്‌സറിലൂടെയായിരുന്നു നായകന്‍ ധോണി ഇന്ത്യയുടെ വിജയവും ലോക കിരീടവമുറപ്പാക്കിയത്. കാണികള്‍ക്കിടയിലേക്കു പറന്നിറങ്ങിയ ധോണിയുടെ സിക്‌സര്‍ ഇന്ത്യന്‍ ആരാധരെ ഇപ്പോഴും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തമാണ്.

275 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഫൈനലില്‍ ഇന്ത്യക്കു ലങ്ക നല്‍കിയത്. മറുപടിയില്‍ സച്ചിന്‍ (18), വീരേന്ദര്‍ സെവാഗ് (0) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായിട്ടും ഇന്ത്യ പതറിയില്ല. ഗൗതം ഗംഭീര്‍ (97), ധോണി (91*) എന്നിവരുടെ ഇന്നിങ്‌സുകള്‍ 48.2 ഓവറില്‍ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. ധോണിയും യുവരാജ് സിങും (21*) ചേര്‍ന്നായിരുന്നു ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ധോണിയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, May 17, 2021, 14:33 [IST]
Other articles published on May 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X