വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ - പാക് പരമ്പര: ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിയോട് പറഞ്ഞതെന്ത്?

By Muralidharan

ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് പരമ്പര കളിക്കണോ. വേണമെന്നും വേണ്ട എന്നും പറയുന്നവരുണ്ട്. വേണം എന്ന് പറയുന്നവരില്‍ പ്രമുഖര്‍ ഇന്ത്യയുടെ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനും കളിക്കണം എന്ന് തന്നെയാണ്. അവരുടെ പ്രശ്‌നം ഇന്ത്യയില്‍ കളിക്കാന്‍ പറ്റില്ല എന്നത് മാത്രമാണ്. ഇന്ത്യന്‍ ആരാധകര്‍ പലരും പറയുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനുമായി കളി വേണ്ട എന്നാണ്.

ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുന്നത് ഇത്ര വലിയ പ്രശ്‌നമാക്കേണ്ട കാര്യമൊന്നുമല്ല എന്നാണ് പാകിസ്താന്റെ മുന്‍ താരം മുഹമ്മദ് യൂസഫ് പറഞ്ഞത്. എന്നാല്‍ പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍ പറയുന്നത് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കണം എന്നാണ്. ഇക്കാര്യം താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ട് എന്നാണ് ഇമ്രാന്‍ പറയുന്നത്.

imrankhan-modi

ക്രിക്കറ്റ് കളി നിര്‍ത്തുന്നത് ഭീകരവാദത്തിനുള്ള മറുപടി അല്ല. കുറച്ച് പേര്‍ കാരണം നിങ്ങള്‍ ഒരു സമൂഹത്തെത്തന്നെ ബോയ്‌ക്കോട്ട് ചെയ്യുന്നത് ശരിയല്ല. - അജണ്ട ആജ് തക്കില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. ദക്ഷിണാഫ്രിക്കയെ നിരോധിച്ചത് ഞാന്‍ പിന്തുണച്ചിട്ടുണ്ട്. അത് വര്‍ണവിവേചനത്തോടുള്ള അവരുടെ സമീപനം കാരണമാണ്. അത് മനുഷ്യാവകാശ ലംഘനമാണ്.

എന്നാല്‍ ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കൂടി കാര്യമാണ്. സച്ചിന് പാകിസ്താനില്‍ കളിക്കുന്നത് ഇഷ്ടമായിരുന്നു. വസിം അക്രമിന് ഇന്ത്യ ഇഷ്ടമാണ്. ക്രിക്കറ്റ് കളി നടക്കണമെന്ന് താന്‍ മോദിയോട് പറഞ്ഞിട്ടുണ്ട്. മോദിജി ചിരിക്കുക മാത്രം ചെയ്തു. യെസ് ആണോ നോ ആണോ അത് എന്നത് എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റില്ല - 1992 ല്‍ പാകിസ്താന്‍ ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്ന ഇതിഹാസതാരം പറഞ്ഞു.

Story first published: Saturday, December 12, 2015, 12:15 [IST]
Other articles published on Dec 12, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X