Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലില്‍ ധോണിയെ നേരത്തെ ഇറക്കിയത് താനെന്ന് ഹര്‍ഭജന്‍ സിംഗ്!

കൊല്‍ക്കത്ത: ഏഷ്യാകപ്പ് ഫൈനലില്‍ എം എസ് ധോണി നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയത് തന്റെ അഭിപ്രായപ്രകാരമാണ് എന്ന് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഹര്‍ദീക് പാണ്ഡ്യയെ അയച്ചാലോ എന്നായിരുന്നു ധോണിയുടെ ആലോചന. എന്നാല്‍ അത് വേണ്ട ധോണിയാണ് ഇറങ്ങേണ്ടത് എന്ന് താന്‍ പറഞ്ഞു - കൊല്‍ക്കത്തയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

എം എസ് ധോണിയാണ് ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍. അത് കൊണ്ടാണ് ധോണിയോട് താന്‍ നാലാം നമ്പറില്‍ ഇറങ്ങാന്‍ പറഞ്ഞതും. എന്റെ സീനിയേഴ്‌സില്‍ നിന്നും ഞാന്‍ പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. അതെന്നെ മികച്ച കളിക്കാരനുമാക്കി. ജൂനിയേഴ്‌സിന് തന്റെ പരിചയസമ്പത്തില്‍ നിന്നും ചില കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നു, അവരെ സഹായിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ടീമിലെ കളിക്കാര്‍ക്കിടയില്‍ സാധാരണമാണ് എന്നും ഭാജി പറഞ്ഞു.

harbhajan

ഹര്‍ഭജന്‍ സിംഗ് പറഞ്ഞത് പ്രകാരം ക്രീസിലെത്തിയ എം എസ് ധോണി തട്ടുപൊളിപ്പന്‍ സിക്‌സോടെ കളി തീര്‍ത്തിരുന്നു. വെറും ആറേ ആറ് പന്തിലാണ് ധോണി ഫൈനലില്‍ 20 റണ്‍സെടുത്തത്. 14 പന്തില്‍ ജയിക്കാന്‍ 22 റണ്‍സ് എന്ന നിലയിലാണ് ധോണി ക്രീസിലെത്തിയത്. കളി ഇന്ത്യ 7 പന്തുകള്‍ ശേഷിക്കേ വിജയിച്ചു. ഞായറാഴ്ച മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തിലായിരുന്നു കളി. ഇന്ത്യയുടെ ആറാമത്തെ ഏഷ്യാകപ്പ് കിരീടമാണിത്.

ഏഷ്യാകപ്പില്‍ യു എ ഇയ്‌ക്കെതിരായ ഒരു മത്സരത്തില്‍ മാത്രമേ ഹര്‍ഭജന് കളിക്കാന്‍ അവസരം കിട്ടിയിരുന്നുള്ളൂ. ലോകകപ്പ് സ്വന്തം നാട്ടില്‍ കളിക്കുക എന്നത് ഒരേസമയം വെല്ലുവിളിയും ശക്തിയുമാണ് എന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളെയും കാണികളെയും കുറിച്ച് തങ്ങള്‍ക്ക് നന്നായി അറിയാം. എന്നാല്‍ സ്വന്തം നാടായതിനാല്‍ ആരാധാകരുടെ പ്രതീക്ഷ കൂടുതലായിരിക്കും എന്ന സമ്മര്‍ദ്ദവും ഉണ്ട്.

Story first published: Wednesday, March 9, 2016, 13:52 [IST]
Other articles published on Mar 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+