വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെയുടേത് വിഡ്ഢിത്തം! നിങ്ങള്‍ വലിയ കുഴപ്പത്തിലാണെന്നു സ്റ്റൈറിസിന്റെ മുന്നറിയിപ്പ്

സീനിയര്‍ താരങ്ങളെ ഒഴിവാക്കിയ തീരുമാനത്തെയാ് വിമര്‍ശിച്ചത്

ഐപിഎല്ലിന്റെ താരലേലത്തിനു മുന്നോടിയായി എട്ടു ഫ്രാഞ്ചൈസികളും അടുത്ത സീസണില്‍ നിലനിര്‍ത്താനുദ്ദേശിക്കുന്ന താരങ്ങളുടെ ലിസ്റ്റ് സമര്‍പ്പിച്ച് കഴിഞ്ഞു. പുതിയ സീസണില്‍ തങ്ങളുടെ പ്ലാനിന്റെ ഭാഗമല്ലാത്തവരെ അവര്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. മുന്‍ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആറു കളിക്കാരെയാണ് വേണ്ടന്നുവച്ചത്.

Scott Styris says CSK's selection dilemma remains the same

സിഎസ്‌കെയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. ചില കളിക്കാരെ സിഎസ്‌കെയ്ക്കു നിലനിര്‍ത്താമായിരുന്നുവെന്നും പലരെയും വിട്ടുകളയാനുള്ള തീരുമാനം അവരെ കുഴപ്പത്തില്‍ ചാടിക്കുമെന്നും സ്റ്റൈറിസ് മുന്നറിയിപ്പ് നല്‍കി.

വെറ്ററന്‍ താരങ്ങളെ കൈവിട്ടു

വെറ്ററന്‍ താരങ്ങളെ കൈവിട്ടു

വൈസ് ക്യാപ്റ്റനും പ്രമുഖ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയെ സിഎസ്‌കെ നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ടൂര്‍ണമെന്റില്‍ നിന്നു മാറിനിന്നതിനാല്‍ റെയ്‌നയെ നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ടീമിന്റെ ഓള്‍ടൈം സ്‌കോററായ താരത്തിന് നിലനിര്‍ത്താന്‍ സിഎസ്‌കെ തീരുമാനിക്കുകയായിരുന്നു.
കേദാര്‍ ജാദവ്, മുരളി വിജയ്, ഹര്‍ഭജന്‍ സിങ്, പിയൂഷ് ചൗള, മോനു സിങ്, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെയാണ് സിഎസ്‌കെ കൈവിട്ടത്. ഇവരില്‍ വാട്‌സന്‍ കഴിഞ്ഞ സീസണിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സിഎസ്‌കെ വലിയ കുഴപ്പത്തില്‍

സിഎസ്‌കെ വലിയ കുഴപ്പത്തില്‍

സിഎസ്‌കെ ഇപ്പോള്‍ വലിയ കുഴപ്പത്തിലാണെന്നാണ് എനിക്കു തോന്നുന്നത്. പ്രായമായ കളിക്കാരെ സിഎസ്‌കെ ഒഴിവാക്കുമെന്നു നേരത്തേ പ്രതീക്ഷിച്ച കാര്യമാണ്. ഇവരില്‍ കുറച്ചു പേര്‍ക്കു പ്രായമായെന്നത് സത്യമാണ്, പക്ഷെ ഇനിയെന്താവും ടീമിന്റെ നട്ടെല്ല്. ഇനിയെങ്ങനെയാവും അതു അവര്‍ക്കു സൃഷ്ടിച്ചെടുക്കാന്‍ കഴിയുക. സിഎസ്‌കെയുടെ മുന്‍നിരയിലേക്കു നോക്കിയാല്‍ ഒരുപാട് ക്രിക്കറ്റ് കളിക്കുന്നവരല്ല അവരെന്നു കാണാം. അതുകൊണ്ടു തന്നെ പുതിയ സീസണിനു മുമ്പ് ഒരുപാട് തയ്യാറെടുപ്പുകള്‍ സിഎസ്‌കെ നടത്തേണ്ടതുണ്ട്. ഇതില്‍ ലേലം വലിയ പങ്കു വഹിക്കും. ഈ വര്‍ഷത്തിലേതു മാത്രമല്ല. അടുത്ത വര്‍ഷത്തിലേതുമെന്നും സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.

എവിടെ അടുത്ത തലമുറ?

എവിടെ അടുത്ത തലമുറ?

അടുത്ത തലമുറയ്ക്കു സിഎസ്‌കെയെ കൈമാറാന്‍ സമയമായിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ സീസണിന്റെ അവസാനം ക്യാപ്റ്റന്‍ എംസ് ധോണി പറഞ്ഞിരുന്നതെന്നു സ്റ്റൈറിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നു വര്‍ഷമൈയി സിഎസ്‌കെയുടെ കാര്യമെടുത്താല്‍ പരിചയസമ്പത്തും പ്രായവുമായിരുന്നു അവര്‍ക്കു കരുത്തായത്. എന്നാല്‍ ഇപ്പോള്‍ ഇതു തന്നെ സിഎസ്‌കെയെ തിരിഞ്ഞു കുത്തിയിരിക്കുകയാണ്. ഇതു കാരണമാണ് ധോണി തലമുറമാറ്റത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. പക്ഷെ ഇതെവിടെ നിന്നു വരുമെന്ന് തനിക്കറിയില്ലെന്നു സ്റ്റൈറിസ് പറഞ്ഞു.
ഹര്‍ഭജന്‍, ചൗള എന്നിവരെ ഒഴിവാക്കിയതോടെ ലേലത്തില്‍ ഒരു മുന്‍നിര സ്പിന്നറെ സിഎസ്‌കെയ്ക്കു കൊണ്ടു വന്നേ തീരൂ. വാട്‌സന്റെ അഭാവത്തില്‍ പരിചയസമ്പന്നന്നായ ഓള്‍റൗണ്ടറെയും സിഎസ്‌കെ ലേലത്തില്‍ ലക്ഷ്യമിടുന്നുണ്ട്.

Story first published: Friday, January 22, 2021, 18:55 [IST]
Other articles published on Jan 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X