ഫെഡറര്‍ പറ്റിച്ചു; ഇന്ത്യയല്ല ഫേവറിറ്റ് ടീം സൗത്താഫ്രിക്ക!
സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റില്‍ താന്‍ ഇന്ത്യയെ പിന്തുണക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തള്ളിക്കളഞ്ഞു. ഇന്ത്യയല്ല ദക്ഷിണാഫ്രിക്കയാണ് തന്റെ പ്രിയപ്പെട്ട ടീം എന്നാണ് ഫെഡ് എക്‌സ്പ്രസ് പറയുന്നത്. ഫേസ്ബുക്ക് പേജില്‍ ഇന്ത്യയുടെ ജഴ്‌സിയുമായി നില്‍ക്കുന്ന ഫോട്ടോ വെറും പരസ്യത്തിന്റെ ഭാഗമായിരുന്നു എന്നും താരം തുറന്നുപറഞ്ഞു.
താന്‍ ഇന്ത്യയെ പിന്തുണച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ ആരാധകനാണ് താന്‍. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നൈക്കിന് വേണ്ടിയുള്ള ഒരു ഫോട്ടോ ഷൂട്ടായിരുന്നു അത്. ഇന്ത്യന്‍ താരങ്ങളെ താന്‍ കണ്ടു എന്നതും അവര്‍ തനിക്ക് ഒരു ജേഴ്‌സി തന്നു എന്നതും സത്യമാണ് - ഫെഡറര്‍ പറഞ്ഞു. ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരത്തിന് തൊട്ടുതലേന്ന് ഫെഡറര്‍ ഇന്ത്യന്‍ ജേഴ്‌സിയുമായി പ്രത്യക്ഷപ്പെട്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

പാകിസ്താനിലുള്ള ഫെഡറര്‍ ആരാധകരെ ചിത്രം ഏറെ വേദനിപ്പിച്ചിരുന്നു. ഫെഡററുടെ എല്ലാ ചിത്രങ്ങളും താന്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു എന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഒരു പാക് വിദ്യാര്‍ഥി പറഞ്ഞത്. 12ല്‍ 10 പാകിസ്താനികളെയും ഫെഡററുടെ പ്രവൃത്തി വേദനിപ്പിച്ചത്രെ. ഇതേത്തുടര്‍ന്നാണ് ഫെഡറര്‍ വിശദീകരണവുമായി രംഗത്തെത്തി.
മാന്യന്മാരുടെ കളിക്കുവേണ്ടി ഇന്ന് ഒരുങ്ങുന്നു എന്നായിരുന്നു ഫെഡറര്‍ തന്റെ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. ഇന്ത്യയെ താന്‍ കുറച്ച് ഇഷ്ടപ്പെടുന്നു എന്ന് ഫെഡറര്‍ ഇപ്പോള്‍ പറയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അടുത്ത സുഹൃത്തും ആരാധകനുമാണ് റോജര്‍ ഫെഡറര്‍. തിരിച്ച് റോജര്‍ ഫെഡററുടെ ആരാധകനാണ് സച്ചിന്‍. ഇന്ത്യയുടെ യുവ സൂപ്പര്‍ സ്റ്റാര്‍ വിരാട് കോലി ജനുവരിയില്‍ ഫെഡററെ സന്ദര്‍ശിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications