Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയില്‍ ഞാന്‍ എന്നെ കാണുന്നു: രവിശാസ്ത്രി!

കൊല്‍ക്കത്ത: സച്ചിനില്‍ ഞാന്‍ എന്നെ കാണുന്നു എന്ന് പറഞ്ഞത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ ആണ്. സച്ചിന് ഇന്നോളം കിട്ടിയ ബഹുമതികളെക്കാള്‍ മേലെ നില്‍ക്കും സര്‍ ബ്രാഡ്മാന്റെ ഈ വാക്കുകള്‍. എന്നാല്‍ കളിയിലെ കണക്കില്‍ എത്രയോ താഴെയുള്ള രവി ശാസ്ത്രി വിരാട് കോലിയെ നോക്കി കോലിയില്‍ ഞാന്‍ എന്നെ കാണുന്നു എന്ന് പറഞ്ഞാല്‍ എങ്ങനിരിക്കും.

എന്തായാലും കളിയിലോ കണക്കിലോ അല്ല മുന്‍ ക്യാപ്റ്റനായ രവി ശാസ്ത്രി കോലിയെ തന്നോട് ഉപമിക്കുന്നത്. ആക്രമണകാരിയായ കളിക്കാരനാണ് കോലി. വളരെ ചെറുപ്പവും. അതിന്റെ ഒരു ആവേശം കോലിയില്‍ കാണാനുണ്ട്. അത് ടീമിന് നല്ലതാണ്. ചില കാര്യങ്ങളില്‍ കോലിയില്‍ ഞാന്‍ എന്നെത്തന്നെ കാണുകയാണ് - ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ കൂടിയായ ശാസ്ത്രി പറഞ്ഞു.

kohli-shastri

എനിക്ക് 20 - 22 വയസ്സുള്ളപ്പോള്‍ ഇതേ പോലെയായിരുന്നു കാര്യങ്ങള്‍. ശരീരത്തില്‍ അഡ്രിനാലിന്‍ റഷ് കൂടുതലായിരിക്കും. ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കൂ എന്നാണ് രോഹിത് ശര്‍മയോട് പറഞ്ഞത്. 10 - 15 റണ്‍സ് വരെ രോഹിത് അസ്വസ്ഥനായിരുന്നു. എന്നാല്‍ പിന്നീട് കഥ മാറി. കൈ മടക്കി എറിയുന്ന ബൗളര്‍മാരെ വിലക്കാനുള്ള ഐ സി സി നീക്കത്തിനോട് ശാസ്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

80 ടെസ്റ്റുകളിലും 150 ഏകദിനങ്ങളിലും ഓള്‍റൗണ്ടറായ ശാസ്ത്രി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. 3830, 3108 എന്നിങ്ങനെയാണ് ടെസ്റ്റിലും ഏകദിനത്തിലും യഥാക്രമം റണ്‍സുകള്‍. ടെസ്റ്റില്‍ 11 ഉം ഏകദിനത്തില്‍ നാലും സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട്. 26കാരനായ കോലിയാകട്ടെ 145 ഏകദിനങ്ങളില്‍ നിന്നായി ഇതിനോടകം ആറായിരത്തിലധികം റണ്‍സും 20 സെഞ്ചുറികളും നേടിക്കഴിഞ്ഞു.

Story first published: Saturday, November 15, 2014, 12:33 [IST]
Other articles published on Nov 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+