Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമില്‍ പിടിച്ചുനില്‍ക്കാന്‍ എളുപ്പമല്ല: ഹര്‍ഭജന്‍ സിംഗ്

ധാക്ക: ഇന്ത്യന്‍ ടീമില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കഠിന പരിശ്രമം വേണമെന്ന് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ കളിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരന്നു ഭാജി. തന്റെ സ്വപ്‌നങ്ങളില്‍ പോലും താന്‍ ഒരിഞ്ച് വിട്ടുകൊടുത്തിരുന്നില്ല എന്നും ഭാജി പറഞ്ഞു. അശ്വിന്‍, ഹര്‍ഭജന്‍ എന്നീ രണ്ട് സ്പിന്നര്‍മാരും ഒന്നാം ടെസ്റ്റിനുള്ള ടീമിലുണ്ട്.

ഇത്രയും കാലം ഞാന്‍ നന്നായിത്തന്നെ കളിച്ചു. വളരെയധികം പരിശ്രമിച്ചു. ഇനിയും കഠിനമായി പരിശ്രമിച്ചാലേ ടീമില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. ടീമില്‍ തിരിച്ചെത്താന്‍ പറ്റും എന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഒരു തിരിച്ച് വരവ് എനിക്ക് ആവശ്യമായിരുന്നു. ഒരിക്കലും പ്രതീക്ഷ കൈവിട്ടിട്ടേയില്ല - 34 കാരനായ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

harbhajan-singh

രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹര്‍ഭജന്‍ സിംഗ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. 2013 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് കളിച്ച ശേഷം ഹര്‍ഭജന്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. എം എസ് ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ആര്‍ അശ്വിനെയാണ് സ്പിന്നറായി ടീമിലെടുത്തിരുന്നത്. ധോണി വിരമിച്ചതിന് തൊട്ടുപിന്നാലെ ഹര്‍ഭജന്‍ സിംഗും ടീമിലെത്തി. അനില്‍ കുംബ്ലെയ്ക്ക് ശേഷം ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന്റെ കുന്തമുനയായിരുന്ന ഭാജി 101 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്.

Story first published: Wednesday, June 10, 2015, 12:54 [IST]
Other articles published on Jun 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+