Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കുകള്‍ സമ്മതിക്കുന്നില്ല... ലസിത് മലിംഗ വിരമിക്കുന്നു!

വര്‍ത്തമാന ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബ ൗളര്‍ ലസിത് മലിംഗ വിരമിക്കുന്നു. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യു എ ഇയെ തോല്‍പിച്ച ശേഷമാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആരാധകരെ ഞെട്ടിക്കുന്ന ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് ശേഷമാണോ വിരമിക്കുക എന്ന ചോദ്യത്തിന് മിക്കവാറും എന്നായിരുന്നു മലിംഗയുടെ മറുപടി.

കഴിഞ്ഞ ലോകകപ്പ് ജയിച്ച ശേഷം ജയവര്‍ധനെയും സംഗക്കാരയും വിരമിച്ചിരുന്നു. കാലിലെ പരിക്ക് വല്ലാതെ വലയ്ക്കുന്നുണ്ട്. 12 വര്‍ഷമായി താന്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിക്കുന്നു. 33 ആയി. കളി നിര്‍ത്താന്‍ സമയമായി. ഏതാനും മാസങ്ങള്‍ കൂടിയേ തന്നില്‍ ക്രിക്കറ്റ് ബാക്കിയുള്ളൂ - മലിംഗ പറഞ്ഞു. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ബൗളറാണ് മലിംഗ.

സ്ലിംഗ മലിംഗ

സ്ലിംഗ മലിംഗ

അത്യപൂര്‍വ്വമായ ബൗളിംഗ് ആക്ഷനുമായിട്ടാണ് മലിംഗ ലോകക്രിക്കറ്റിലേക്ക് വന്നത്. ആക്ഷന്‍ മാത്രമല്ല തന്റെ പന്തുകളും വ്യത്യസ്തമാണ് എന്ന് ചെറിയ കാലം കൊണ്ട് തന്നെ മലിംഗ് ലോകത്തിന് കാണിച്ചുകൊടുത്തു.

യോര്‍ക്കര്‍ വീരന്‍

യോര്‍ക്കര്‍ വീരന്‍

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മലിംഗയുടെ യോര്‍ക്കറുകള്‍ക്ക് മറുപടിയില്ല. 145 കിലോമീറ്ററിനടുത്ത് വേഗതയില്‍ മലിംഗ തൊടുക്കുന്ന തുടരന്‍ യോര്‍ക്കറുകള്‍ ഏതൊരു ബാറ്റ്‌സ്മാന്റെയും പേടിസ്വപ്‌നമാണ്.

വിശ്രമം വേണം

വിശ്രമം വേണം

കാല്‍മുട്ടിലെ പരിക്കാണ് മലിംഗയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കുറഞ്ഞത് ഒന്നരവര്‍ഷമെങ്കിലും വിശ്രമം കിട്ടിയാലേ പൂര്‍വ്വസ്ഥിതിയിലെത്താന്‍ പറ്റൂ. ഇപ്പോള്‍ 60 - 70 ശതമാനം ഫിറ്റ്‌നസിലാണ് താന്‍ കളിക്കുന്നത്

ലോകകപ്പ് കളിക്കും

ലോകകപ്പ് കളിക്കും

ടീമിലെ ഏറ്റവും സീനിയര്‍ ബൗളര്‍ എന്ന നിലയ്ക്ക് എന്ത് വേദന സഹിച്ചും ലോകകപ്പ് കളിക്കും. എന്റെ അവസാന മാസങ്ങളാണിത്. ടീമിന് വേണ്ടി ചെയ്യാന്‍ പറ്റുന്നത് എല്ലാം ചെയ്യണം. അതിനി പെയിന്‍ കില്ലര്‍ കഴിച്ചിട്ടായാലും - മലിംഗ പറഞ്ഞു

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

യു എ ഇയ്‌ക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തി മലിംഗ മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു. പരിക്ക് കാരണം ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മലിംഗ കളിച്ചിരുന്നില്ല.

Story first published: Friday, February 26, 2016, 15:56 [IST]
Other articles published on Feb 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+