ചില തീരുമാനങ്ങള്‍ തെറ്റിപ്പോയി: റോബിന്‍ ഉത്തപ്പ
ഐ പി എല്‍ ക്രിക്കറ്റിലെ മിന്നും താരമാണ് പാതി മലയാളിയായ റോബിന്‍ ഉത്തപ്പ. വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റോബിന് പക്ഷേ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായ ഒരിടമില്ല. വന്നും പോയും ചില ഇന്നിംഗ്‌സുകള്‍ കളിക്കുന്ന റോബിന് ബാറ്റിംഗ് ഓര്‍ഡറിലും സ്ഥിരതയില്ല.
സിംബാബ്‌വെ പര്യടനത്തിന് ടീമിലെത്തിയ റോബിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി സ്ഥിരമാകാനുള്ള ഒരു കനകാവസരമായിരുന്നു. എന്നാല്‍ ബാറ്റിംഗിലെ പരാജയം റോബിന് തിരിച്ചടിയായി. സിംബാബ്‌വെയില്‍ താന്‍ ചില തെറ്റുകള്‍ വരുത്തിയതായി റോബിന്‍ തന്നെ സമ്മതിക്കുന്നു. റോബിന്‍ പറയുന്നത് കേള്‍ക്കൂ..

തീരുമാനങ്ങള്‍ തെറ്റായി
സിംബാബ്‌വെ ഏകദിനങ്ങളില്‍ അഞ്ചാം നമ്പറിലാണ് റോബിന്‍ ബാറ്റ് ചെയ്തത്. ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള വ്യഗ്രതയില്‍ ചില തെറ്റുകള്‍ തന്റെ ഭാഗത്ത് നിന്നും സംഭവിച്ചു. പ്രതീക്ഷിച്ച പോലെ കളിക്കാനായില്ല.

ബാറ്റിംഗില്‍ പരാജയം
മൂന്ന് ഏകദിനങ്ങളില്‍ കളിച്ചിട്ടും ഒരിക്കല്‍ പോലും തിളങ്ങാന്‍ റോബിന് സാധിച്ചില്ല. 0, 13, 31 എന്നിങ്ങനൊയിരുന്നു ഉത്തപ്പയുടെ സ്‌കോറുകള്‍. മൂന്നാം ഏകദിനത്തില്‍ വണ്‍ ഡൗണായി എത്തിയപ്പോഴാണ് 31 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

ട്വന്റി 20യില്‍ തിളങ്ങി
ആദ്യ ട്വന്റി 20യില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഉത്തപ്പ ഇന്ത്യയെ ജയിപ്പിച്ചു. രണ്ടാം കളി തോറ്റെങ്കിലും അതിലും 42 റണ്‍സടിച്ചു.

2006ല്‍ ടീമിലെത്തിയതാണ്
പത്ത് വര്‍ഷത്തോളമായി ഉത്തപ്പ ഇന്ത്യന്‍ ടീമിലെത്തിയിട്ട്. എന്നാല്‍ ടീമില്‍ സ്ഥിരമാകാന്‍ സാധിച്ചില്ല. 2007 ഏകദിന ലോകകപ്പ് കളിച്ചെങ്കിലും വന്‍ പരാജയമായിരുന്നു.

ലോകകപ്പ് നേടിയിട്ടുണ്ട്
2007 ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു റോബിന്‍ ഉത്തപ്പ. ഇപ്പോള്‍ കര്‍ണാടക പ്രീമിയര്‍ ലീഗ് കളിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തപ്പ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications