Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ സ്ലെഡ്ജ് ചെയ്യേണ്ടി വന്നാല്‍ അതും ചെയ്യും: എബി ഡിവില്ലിയേഴ്‌സ്!

ബെംഗളൂരു: തീക്കട്ടയില്‍ ഉറുമ്പരിക്കുമോ. വേണ്ടി വന്നാല്‍ അതിനും മടിക്കില്ല എന്നാണ് ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ് പറയുന്നത്. കാര്യം ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനും ചൂടന്‍ താരവുമാണ് വിരാട് കോലി. ഐ പി എല്ലില്‍ ഡിവില്ലിയേഴ്‌സിന്റെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ നയിക്കുന്നതും കോലിയാണ്.

പക്ഷേ അതിലൊന്നും കാര്യമില്ല. കളി ജയിക്കാന്‍ വേണ്ടി കോലിയെ സ്ലെഡ്ജ് ചെയ്യേണ്ടി വന്നാല്‍ താന്‍ മടിക്കില്ല. കളി ജയിക്കാന്‍ വേണ്ടി എന്തും ചെയ്യും. പുറത്ത് കാണുന്നത് പോലെ താന്‍ കളത്തിലിറങ്ങിയാല്‍ അത്ര ഡീസന്റ് ഒന്നും അല്ല എന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. നൂറാം ടെസ്റ്റിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇറങ്ങുന്ന ഡിവില്ലിയേഴ്‌സിന് പറയാനുള്ളത് കേള്‍ക്കൂ..

ഞാനൊരു മാന്യനല്ല

ഞാനൊരു മാന്യനല്ല

മാന്യനായ കളിക്കാരന്‍ എന്നാണ് എ ബി ഡിവില്ലിയേഴ്‌സിനെ പറ്റിയുള്ള ഒരു പൊതുധാരണ. എന്നാല്‍ താന്‍ കളിക്കളത്തില്‍ തീരെ മാന്യനല്ല എന്നാണ് എ ബി ഡി പറയുന്നത്. സ്ലെഡ്ജ് ചെയ്യാനൊന്നും തനിക്കൊരു മടിയും ഇല്ല. എനിക്ക് മത്സരങ്ങള്‍ ജയിക്കണം. അതിന് വേണ്ടി ഞാന്‍ എന്തും ചെയ്യും

വിരാട് കോലിയെ വരെ

വിരാട് കോലിയെ വരെ

ബാറ്റിംഗ് ടെക്‌നിക്കിനെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും പറഞ്ഞ് വിരാട് കോലിയുടെ കളി അവതാളത്തിലാക്കാന്‍ എനിക്ക് കഴിയും. ആവശ്യം വന്നാല്‍ കോലിയെ സ്ലെഡ്ജ് ചെയ്യാനും താന്‍ മടിക്കില്ല - എ ബി ഡി നയം വ്യക്തമാക്കുന്നു.

മാന്യന്മാരെ ഇഷ്ടമല്ല

മാന്യന്മാരെ ഇഷ്ടമല്ല

കളിക്കളത്തില്‍ നല്ല ആളായത് കൊണ്ട് മാത്രം ആരെയും ബഹുമാനിക്കാറില്ല. എതിര്‍ടീം എപ്പോഴും ശക്തരായിക്കണം. ജയിക്കാന്‍ കഷ്ടപ്പെടണം. സ്വന്തം ടീമിന് വേണ്ടി ജയിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കണം. പോരാട്ട വീര്യം വേണം.

ജീവിതത്തില്‍ അങ്ങനെയല്ല

ജീവിതത്തില്‍ അങ്ങനെയല്ല

കളിക്കളത്തിന് പുറത്ത് ഒരു നല്ല മനുഷ്യനായിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അതും കളിക്കളത്തിലെ പെരുമാറ്റവും തമ്മില്‍ ബന്ധമൊന്നും ഇല്ല. ക്രിക്കറ്റ് വേറെ ജീവിതം വേറെ.

ഡോക്ടറാക്കാന്‍ ആഗ്രഹം

ഡോക്ടറാക്കാന്‍ ആഗ്രഹം

ഞാനൊരു ഡോക്ടറായി കണ്ടിരുന്നെങ്കില്‍ അച്ഛന്‍ കുറച്ച് കൂടി സന്തോഷം ഉണ്ടാകുമായിരുന്നു. എന്ന് കരുതി ഇപ്പോള്‍ സന്തോഷമില്ല എന്നല്ല, എന്റെ നേട്ടങ്ങളില്‍ മാതാപിതാക്കള്‍ തികച്ചും സന്തുഷ്ടരാണ്. ഏത് ഗെയിം കളിക്കാനും എന്റെ ആഗ്രഹങ്ങള്‍ക്ക് അവര്‍ ഒരിക്കലും എതിര് നിന്നിട്ടില്ല

സമ്മര്‍ദ്ദമുണ്ട്

സമ്മര്‍ദ്ദമുണ്ട്

100 ആം ടെസ്റ്റ് കളിക്കുന്നതിനെക്കാള്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് പരമ്പരയില്‍ 0 - 1ന് പിന്നിലാണ് എന്നതാണ് - 31 കാരനായ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഡിവില്ലിയേഴ്‌സ് ചരിത്രം രചിക്കുന്നു

ഡിവില്ലിയേഴ്‌സ് ചരിത്രം രചിക്കുന്നു

ടെസ്റ്റ് ക്രിക്കറ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് എ ബി ഡിവില്ലിയേഴ്‌സ്. അതും ഐ പി എല്ലിലെ ഹോം ഗ്രൗണ്ടായ ബെംഗളൂരു ചിന്നസ്വാമിയില്‍. ഐ പി എല്‍ ക്യാപ്റ്റനായ വിരാട് കോലിയാണ് ഡിവില്ലിയേഴ്‌സിനെതിരെ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. വര്‍ത്തമാന ക്രിക്കറ്റില്‍ പകരം വെക്കാനാളില്ലാത്ത ബാറ്റ്‌സ്മാവാണ് ഇന്ന് എ ബി ഡി.

Story first published: Friday, November 13, 2015, 11:20 [IST]
Other articles published on Nov 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+