വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാട്‌മോര്‍ പൊസിഷന്‍ മാറ്റിയതോടെ പതറി, ഫേവറിറ്റ് ഷോട്ട് ഏത്? മനസ്സ് തുറന്ന് അസ്ഹറുദ്ദീന്‍

കേരളത്തിന്റെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് അസ്ഹര്‍

സഞ്ജു സാംസണിനു ശേഷം കേരളത്തില്‍ നിന്നും ആദ്യമായി ഒരു ക്രിക്കറ്റ് താരം ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒരൊറ്റ ഇന്നിങ്‌സ് കൊണ്ട് തന്നെ ദേശീയ ഹീറോയായി മാറിയ കേരളത്തിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണിത്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കതരുത്തരായ മുംബൈയ്‌ക്കെതിരേ 37 ബോളില്‍ സെഞ്ച്വറി തികച്ചതോടെയാണ് കാസര്‍കോഡുകാരനായ അസ്ഹര്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായി മാറിയത്. ഈ സെഞ്ച്വറിയോടെ പല റെക്കോര്‍ഡുകളും താരം സ്വന്തം പേരില്‍ കുറിച്ചിരുന്നു.

ഇന്ത്യയുടെ മുന്‍ ക്യാപ്‌നായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ കടുത്ത ആരാധകനായിരുന്ന ജേഷ്ഠന്‍ കമറുദ്ദീനാണ് അനുജന് അതേ പേര് തന്നെ നിര്‍ദേശിച്ചത്. ഈ പേര് തന്നെയാണ് ഇപ്പോള്‍ അസ്ഹറുദ്ദീനെ കൂടുതല്‍ പ്രിയങ്കരനാക്കി മാറ്റിയിരിക്കുന്നത്.

അസ്ഹറിനെ നേരില്‍ കണ്ടിരുന്നു

അസ്ഹറിനെ നേരില്‍ കണ്ടിരുന്നു

അസ്ഹറുദ്ദീനെ രണ്ടോ മൂന്നോ തവണ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നു കേരള താരം പറയുന്നു. ഒരിക്കല്‍ സ്വന്തം നാട്ടില്‍ വച്ചും മറ്റൊരിക്കല്‍ ഹൈദരാബാദിലും വച്ചായിരുന്നു ഈ കൂടിക്കാഴ്ചകള്‍. ഞങ്ങള്‍ രഞ്ജി ട്രോഫി കളിക്കാന്‍ പോയപ്പോള്‍ അസ്ഹര്‍ ഹൈദരാബാദ് ടീമിന്റെ കോച്ചായിരുന്നു. എന്റെ പേരിനു പിറകിലെ കഥയെക്കുറിച്ച് അന്നു അദ്ദേഹത്തോടു പറയുകയും ചെയ്തു.
മൂത്ത സഹോദരനെപ്പോലെ ഞാന്‍ അസ്ഹറുദ്ദീന്‍ സാറിനെ അങ്ങനെ ഫോളോ ചെയ്തിട്ടില്ല. യൂട്യൂബില്‍ അദ്ദേഹത്തിന്റെ ചില വീഡിയോകള്‍ കണ്ടിട്ടു മാത്രമേയുള്ളൂവെന്നും അസ്ഹര്‍ വിശദമാക്കി.
എന്റേത് ക്രിക്കറ്റ് കുടുംബമാണ്. ഏഴു മൂത്ത സഹോദരന്‍മാര്‍ എനിക്കുണ്ട്. എല്ലാവരും ക്രിക്കറ്റ് കളിച്ചിരുന്നു. ഞാന്‍ കളിക്കുമ്പോഴെല്ലാം അവര്‍ ഗെയിം ഫോളോ ചെയ്യാറുമുണ്ട്. കളി കണ്ടില്ലെങ്കില്‍ സ്‌കോര്‍ ബോര്‍ഡെങ്കിലും അവര്‍ ശ്രദ്ധിച്ചിരുന്നതായി താരം പറയുന്നു.

ഓപ്പണിങില്‍ നിന്ന് മാറ്റം

ഓപ്പണിങില്‍ നിന്ന് മാറ്റം

ഓപ്പണറായി കളിക്കാനാണ് എനിക്ക് ഇഷ്ടം. എന്നാല്‍ ഡേവ് വാട്ട്‌മോര്‍ കേരള ടീമിന്റെ കോച്ചായ ശേഷം എന്നെ മധ്യനിരയിലേക്കു മാറ്റിയിരുന്നു. ടീമിന്റെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു അന്ന് ആ റോള്‍ ഏറ്റെടുത്തത്. എന്നാല്‍ മധ്യനിരയില്‍ എനിക്കു തിളങ്ങാനായില്ല. ടിനു യോഹന്നാന്‍ പൂതിയ കോച്ചായതോടെ ഓപ്പണറായി കളിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം അതിന് അനുവദിക്കുകയും ചെയ്തു. ഓപ്പണിങാണ് എനിക്ക് കൂടുതല്‍ യോജിച്ച പൊസിഷന്‍.
സ്‌ട്രെയ്റ്റ് ഷോട്ടുകള്‍ കളിക്കാനാണ് എനിക്കു കൂടുതല്‍ ഇഷ്ടം. എന്റെ കരുത്തുകളിലൊന്നും ഇതു തന്നെയാണ്. ഫാസ്റ്റ്, സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ എനിക്കു നന്നായി സ്‌ട്രെയ്റ്റ് ഷോട്ടുകള്‍ കളിക്കാന്‍ കഴിയും. മുംബൈയ്‌ക്കെതിരായ കളിയിലേത് മികച്ച ബാറ്റിങ് വിക്കറ്റായിരുന്നു. ആത്മവിശ്വാസത്തോടെയാണ് അന്നു കളിച്ചതെന്നും അസ്ഹര്‍ വിശദമാക്കി.

ഐപിഎല്ലിനെക്കുറിച്ച് ആലോചിക്കുന്നില്ല

ഐപിഎല്ലിനെക്കുറിച്ച് ആലോചിക്കുന്നില്ല

ഇപ്പോള്‍ ഐപിഎല്‍ ലേലത്തെക്കുറിച്ചോ, അതുപോലെയുള്ള മറ്റു കാര്യങ്ങളെക്കുറിച്ചോ ആലോചിക്കുന്നില്ല. ആന്ധ്രയ്‌ക്കെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന കേരളത്തിന്റെ അടുത്ത മല്‍സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒരുപാട് ലക്ഷ്യങ്ങള്‍ എനിക്കുണ്ട്. ഐപിഎല്ലില്‍ കളിക്കണം, രഞ്ജി ട്രോഫിയില്‍ കുറച്ചു സെഞ്ച്വറികള്‍ നേടണം, ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കണം എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. 2015ലായിരുന്നു എന്റെ അരങ്ങേറ്റം. അന്നു മുന്‍നിരയില്‍ കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചില്ല. ഇപ്പോള്‍ ബാറ്റിങിനെ എങ്ങനെ സമീപിക്കണമെന്നതിനെക്കുറിച്ച് തനിക്കു കൃത്യമായ ധാരണയുണ്ടെന്നും എംഎസ് ധോണി, വിരാട് കോലി എന്നിവരുടെ ആരാധകനായ അസ്ഹര്‍ വെളിപ്പെടുത്തി.

Story first published: Saturday, January 16, 2021, 18:13 [IST]
Other articles published on Jan 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X