എനിക്കിനിയും പലതും തെളിയിക്കാനുണ്ട്: രോഹിത് ശര്‍മ
ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ തനിക്ക് ഇനിയും പലതും തെളിയിക്കാനുണ്ട് എന്ന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ. ഏകദിനത്തിലും ട്വന്റി 20 യിലും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് രോഹിത് ശര്‍മ. ഐ പി എല്‍ ക്രിക്കറ്റില്‍ ചാമ്പ്യന്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത് ശര്‍മ. പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ പേരിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ രോഹിതിന് ഇനിയും കഴിഞ്ഞിട്ടില്ല.
ടെസ്റ്റ് ടീമില്‍ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് രോഹിതിന്റെ സ്ഥാനം. അങ്ങോട്ടും വീഴാം, ഇങ്ങോട്ടും വീഴാം. ശ്രീലങ്ക പര്യടനും തുടര്‍ന്ന് നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന 4 ടെസ്റ്റുകളും കഴിയുമ്പോഴേക്കും ടെസ്റ്റ് ടീമിലും സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രോഹിത്. എന്നാല്‍ അതത്ര എളുപ്പമല്ല. മുന്നിലുള്ള പ്രതിസന്ധികളെക്കുറിച്ച് രോഹിത് മനസുതുറക്കുന്നു.

വെല്ലുവിളിയാണ്
ട്വന്റി 20 ക്രിക്കറ്റിന്റെ കാലത്ത് ടെസ്റ്റ് മത്സരങ്ങള്‍ വലിയ വെല്ലുവിളിയാണ്. രോഹിതിനും ഇക്കാര്യം അറിയാം. താന്‍ വെല്ലുവിളികളെ ഇഷ്ടപ്പെടുന്നു എന്നാണ് രോഹിത് പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരം സാന്നിധ്യമാകുക എന്നതാണ് മുന്നിലുള്ള ലക്ഷ്യം

ടീമിലെ സ്ഥാനം പരുങ്ങലില്‍
സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ച ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയോടെ അരങ്ങേറ്റം കുറിച്ചതാണ് രോഹിത്. എന്നാല്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ക്ക് ശേഷം ആ പെരുമ നിലനിര്‍ത്താന്‍ രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞില്ല. 12 ടെസ്റ്റ് ഇന്നിംഗ്‌സുകളായി രോഹിത് ഒരു അര്‍ധസെഞ്ചുറിയെങ്കിലും കണ്ടിട്ട്.

കാത്തിരിപ്പ് മഹാമടുപ്പ്
2007 ല്‍ ട്വന്റി 20 യില്‍ അരങ്ങേറിയതാണ് രോഹിത്. ടെസ്റ്റ് ടീമില്‍ കളിക്കുമെന്ന് 2009 മുതല്‍ കേള്‍ക്കുന്നു. എന്നിട്ടും 4 വര്‍ഷം ഇതിനായി കാത്തിരിക്കേണ്ടി വന്നു. അത് മടുപ്പിക്കുന്നതാണ്. എന്നാല്‍ ഇപ്പോഴെങ്കിലും അവസരം കിട്ടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്

പ്രശ്‌നം ഇന്ത്യന്‍ ടീം തന്നെ
മികച്ച ബാറ്റ്‌സ്മാന്‍മാരുള്ള മധ്യനിരയാണ് ഇന്ത്യയുടേതെന്നാണ് ശര്‍മ പറയുന്നത്. തനിക്ക് പാരയാകുന്നതും അത് തന്നെ. ചേതേശ്വര്‍ പൂജാര, ക്യാപ്റ്റന്‍ കോലി, അജിന്‍ക്യ രഹാനെ എന്നിവരാണ് മധ്യനിരയില്‍ രോഹിതിന് വെല്ലുവിളി. സുരേഷ് റെയ്‌ന ടീമിന് പുറത്താണ്

രഞ്ജി ട്രോഫിയില്‍ ഇഷ്ടം പോലെ
രഞ്ജി ട്രോഫിയില്‍ കയ്യും കണക്കുമില്ലാതെ റണ്‍സ് അടിച്ചുകൂട്ടുന്നുണ്ട് ശര്‍മ, എന്നാല്‍ ടെസ്റ്റ് ടീമിലെത്തുമ്പോള്‍ അത് നടക്കുന്നില്ല എന്നാലും നിരാശയില്ല, കൂടുതല്‍ കഠിനമായി പരിശ്രമിക്കും എന്നും ശര്‍മ പറയുന്നു

ബിഗ് ഹിറ്റര്‍
ഏകദിനത്തില്‍ രണ്ട് ഇരട്ടസെഞ്ചുറികള്‍ അടിച്ചിട്ടുള്ള ലോകത്തെ ഏക ബാറ്റ്‌സ്മാനാണ് രോഹിത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്താനും ക്ലാസ് ബാറ്റ്‌സ്മാനായ രോഹിതിന് കഴിവുണ്ട്.
http://ptimages.greynium.com/view-photo.php?id=197866
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications