ഐപി എല്‍ കേസ് :അപ്പീല്‍ പോകാനുള്ള പോലീസ് തീരുമാനത്തില്‍ ഭയമില്ലെന്ന് ശ്രീശാന്ത്
കൊച്ചി: ഐ.പി.എല്‍ വാതുവപ്പ് കേസില്‍ അപ്പീല്‍ പോകാനുള്ള ഡല്‍ഹി പോലീസിന്റെ നീക്കത്തില്‍ ഭയമില്ലെന്ന് മലയാളി താരം എസ്. ശ്രീശാന്ത്. തന്റെ ഭാഗത്ത് തെറ്റൊന്നുമില്ല. തനിക്ക് ദൈവത്തില്‍ വിശ്വസമുണ്ട്. മുന്നോട്ടുപോകാന്‍ ദൈവം ശക്തിനല്‍കുമെന്നും ശ്രീശാന്ത് പറഞ്ഞു.

കുറ്റവിമുക്തരാക്കി
ജൂലായ് 25നാണ് ഡല്‍ഹി പാട്യാല അഡീഷണല്‍ സെഷന്‍സ് കോടതി താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാണ്ടീല എന്നിവരടങ്ങിയ 36 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് വിധിച്ചത്.

കോടതി പറഞ്ഞത്
വാതുവെപ്പുകാരുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ശ്രീശാന്തടക്കമുള്ള താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസിന് കണ്ടെത്താനായില്ല എന്നായിരുന്നു ഐപിഎല്‍ വാതുവെപ്പ് കേസിലെ കുറ്റപത്രം റദ്ദാക്കികൊണ്ട് വിചാരണക്കോടതി പറഞ്ഞത്.

ദില്ലി പോലീസ് പറയുന്നത്
എന്നാല്‍ ശ്രീശാന്ത് ഉള്‍പ്പെടയുള്ള താരങ്ങള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നുപറഞ്ഞ ദില്ലി പോലീസ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.

തിരിച്ചുവരാനോരുങ്ങവേ
ശ്രീ ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരാനുള്ള സാധ്യതകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ദില്ലിപോലീസിന്റെ ഈ നടപടി.

വാതുവെപ്പുകാരുമായി ബന്ധമില്ലെന്ന് കോടതി
ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക നായകര്‍ നിയന്ത്രിക്കുന്ന വാതുവെപ്പുകാരുമായാണ് താരങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് ഡല്‍ഹി പൊലീസ് 6000 പേജ് വരുന്ന കുറ്റപത്രത്തില്‍ വാദിച്ചത്. ഇത് അപ്പാടെ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications