ഇന്‍ഡോര്‍: 24 ഏകദിന മത്സരങ്ങള്‍. 25 സിക്‌സറുകള്‍. മൂന്ന് ടെസ്റ്റില്‍ 10 സിക്‌സറുകള്‍. - ഇന്ത്യയുടെ പുതിയ സിക്‌സര്‍ മെഷീന്‍ ഹര്‍ദീക് പാണ്ഡ്യയെക്കുറിച്ചാണ് പറയുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഹാട്രിക് സിക്‌സറുകള്‍ പാണ്ഡ്യയുടെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റില്‍ മൂന്ന് വട്ടം ഹാട്രിക് സിക്‌സറുകള്‍ പായിച്ചുകഴിഞ്ഞു അനിയന്‍ പാണ്ഡ്യ.
രോഹിത് ശർമ, പാണ്ഡ്യ, വിരാട് കോലി... ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം.. ചിത്രങ്ങളിലൂടെ!!

എന്നാല്‍ സിക്‌സടിക്കാനുള്ള ഈ കഴിവ് താന്‍ ഒരു ദിവസം കൊണ്ട് നേടിയെടുത്തതല്ല എന്നാണ് ഹര്‍ദീക് പറയുന്നത്. കുട്ടിക്കാലം മുതലേ താന്‍ കൂറ്റന്‍ സിക്‌സറുകള്‍ അടിക്കുമായിരുന്നു. ഇപ്പോള്‍ അത് സീനിയര്‍ ലെവലിലും ചെയ്യുന്നു എന്നേയുള്ളൂ. കഴിഞ്ഞ ഐ പി എല്‍ സീസണില്‍ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ പറ്റിയില്ല. അതിന് ശേഷം വളരെയധികം കഠിനാധ്വാനം ചെയ്തു. കളിയും നന്നായി - പാണ്ഡ്യ പറയുന്നു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ 76 റണ്‍സാണ് കരിയറിലെ വഴിത്തിരിവായത് എന്ന് ചോദിച്ചാല്‍ പാണ്ഡ്യയ്ക്ക് അതിലും പ്രശ്‌നമില്ല. എന്നാല്‍ അതിന് മുമ്പും താന്‍ മികച്ച കളികള്‍ കളിച്ചിരുന്നു എന്ന് പാണ്ഡ്യ പറയും. ഐ പി എല്ലിലും മറ്റും. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിനത്തില്‍ രണ്ട് തവണയും പാണ്ഡ്യ ഫോമിലായി. മൂന്നാം ഏകദിനത്തില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ഇന്ത്യയെ കൂറ്റന്‍ സിക്‌സറുകളടിച്ചാണ് പാണ്ഡ്യ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഓള്‍റൗണ്ട് മികവിന് അര്‍ഹിച്ച മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും പാണ്ഡ്യയ്ക്ക് കിട്ടി.