വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ബാറ്റ് ചെയ്യുമ്പോള്‍ രാഹുലിനോട് ഞാന്‍ മാപ്പ് ചോദിച്ചു' ട്രോളുകളോട് പ്രതികരിച്ച് മാക്‌സ്‌വെല്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ഏകദിനം ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയത് ട്രോളന്‍മാര്‍ക്കാണ്. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത് ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന കാര്യമാണെങ്കിലും ട്രോളര്‍മാര്‍ക്ക് ഇതൊന്നും വിഷയമല്ല. ഐപിഎല്ലില്‍ തിളങ്ങാതെ ദേശീയ ജഴ്‌സിയില്‍ വെടിക്കെട്ട് തീര്‍ത്ത എല്ലാ താരങ്ങള്‍ക്കെതിരെയും ട്രോള്‍ മഴയാണ് ഇന്നലെ പെയ്തത്. അതില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയത് ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു. നിലവിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ മുന്‍നിരക്കാരനായ ഓസ്‌ട്രേലിയയുടെ മാക്‌സ് വെല്‍ ഐപിഎല്ലിന്റെ 13ാം സീസണില്‍ 11 മത്സരം കളിച്ചെങ്കിലും ഒരു സിക്‌സര്‍ പോലും നേടിയില്ല.

രാജ്യത്തിന് വേണ്ടി വെടിക്കെട്ട് നടത്തിയവരെ കാണുന്ന പഞ്ചാബ് ക്യാപ്റ്റന്‍ | Oneindia Malayalam
1

എന്നാല്‍ ഓസീസ് ജഴ്‌സിയില്‍ നേരിട്ട ആദ്യ 15 പന്തിനുള്ളില്‍ പറത്തിയത് മൂന്ന് സിക്‌സര്‍. 19 ബോളില്‍ 45 റണ്‍സുമായി മാക്‌സ് വെല്‍ വെടിക്കെട്ട് കാഴ്ചവെച്ചതോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ആരാധകര്‍ ഉണര്‍ന്നു. കോടികള്‍ കൊടുത്ത് ടീമിലെത്തിച്ചിട്ട് ഒരു മത്സരത്തില്‍ പോലും തിളങ്ങാനാവാത്ത മാക്‌സ്‌വെല്‍ ഓസീസ് ജഴ്‌സിയില്‍ തല്ലിത്തകര്‍ക്കുന്നത് കണ്ട് പഞ്ചാബ് ആരാധകര്‍ക്ക് സഹിച്ചില്ല. മാക്‌സ് വെല്ലിന്റെ പ്രകടനം കാണുന്ന കെ എല്‍ രാഹുലിന്റെയും പ്രീതി സിങ്തയുടെയും അവസ്ഥകള്‍ വെച്ച് ട്രോളുകള്‍ സമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു. ഇതിനിടെ പഞ്ചാബിന്റെ മറ്റൊരു താരമായിരുന്ന ന്യൂസീലന്‍ഡിന്റെ ജിമ്മി നിഷാമും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു നിഷാമിന്റെ വെടിക്കെട്ട്. 'മാക്‌സ് വെല്ലിന്റെയും നിഷാമിന്റെയും പ്രകടനം കാണുന്ന കെ എല്‍ രാഹുല്‍' എന്ന തലക്കെട്ടോടെ പ്രചരിച്ച ട്രോള്‍ നിഷാം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

2

'ഹഹ ശരിക്കും ഇത് വളരെ മികച്ചതയായിരുന്നു' എന്ന തലക്കെട്ടോടെയാണ് നിഷാം ട്രോള്‍ ഷെയര്‍ ചെയ്തത്. ഇതിന് താഴെ കമന്റുമായി മാക്‌സ്‌വെല്ലുമെത്തി. 'ബാറ്റ് ചെയ്യുമ്പോള്‍ രാഹുലിനോട് ഞാന്‍ മാപ്പു ചോദിച്ചുവെന്നാണ്'സ്‌മൈലികള്‍ ഉള്‍പ്പെടുത്തി മാക്‌സ് വെല്‍ കമന്റ് ചെയ്തത്. പഞ്ചാബിന്റെ നായകനായിരുന്നു കെ എല്‍ രാഹുല്‍. മാക്‌സ് വെല്‍ തല്ലിത്തകര്‍ക്കുമ്പോള്‍ എല്ലാത്തിനും സാക്ഷിയായി വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ജഴ്‌സിയില്‍ രാഹുലുണ്ടായിരുന്നു. ഇത്തവണ പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ പഞ്ചാബിന് സാധിക്കാതെ പോയതിന് മധ്യനിരയിലെ മാക്‌സ് വെല്ലിന്റെ പ്രകടനം പ്രധാന കാരണമാണ്.

3

ടീം ജയിക്കാനുള്ള ഒരു ശ്രമം പോലും മാക്‌സ് വെല്ലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ജിമ്മി നിഷാമും പഞ്ചാബിനൊപ്പം പരാജയമായിരുന്നു. മാക്‌സ് വെല്‍ പഞ്ചാബിനുവേണ്ടി 11 മത്സരത്തില്‍ നിന്ന് 108 റണ്‍സും രണ്ട് വിക്കറ്റും നേടിയപ്പോള്‍ മൂന്ന് മത്സരത്തില്‍ നിന്ന് 19 റണ്ഡസും മൂന്ന് വിക്കറ്റുമാണ് നിഷാം നേടിയത്. ആര്‍സിബിക്കൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയ ആരോണ്‍ ഫിഞ്ച് ഓസീസ് ജഴ്‌സിയില്‍ സെഞ്ച്വറി നേടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സ്റ്റീവ് സ്മിത്ത് വെടിക്കെട്ട് സെഞ്ച്വറിയോടെ കളിയിലെ താരമാവുകയും ചെയ്തു. എന്തായാലും ഇവര്‍ക്കെല്ലാം എതിരേ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Story first published: Saturday, November 28, 2020, 14:15 [IST]
Other articles published on Nov 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X