മകള്‍ ഐസിയുവിലെന്ന വിവരം മുഹമ്മദ് ഷമി ക്യാപ്റ്റന്‍ കോലിയെപ്പോലും അറിയിച്ചില്ല.. കോലി തന്നെ പറയുന്നു!
കൊല്‍ക്കത്ത: സ്വന്തം മകള്‍ ആശുപത്രിയിലെ ഐ സി യുവില്‍ കിടക്കുമ്പോഴാണ് മുഹമ്മദ് ഷമി ന്യൂസിലന്‍ഡിനെതിരെ പന്തെറിഞ്ഞത് എന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ല എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരെ കൊല്‍ക്കത്തയില്‍ രണ്ടാം ടെസ്റ്റില്‍ മാരക ഫോമിലായിരുന്നു ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി.
Read Also: സല്യൂട്ട്... മകള്‍ ഐസിയുവില്‍ കിടക്കുമ്പോള്‍ മുഹമ്മദ് ഷമി കീവിസിനെ എറിഞ്ഞു തകര്‍ത്തു.. 6 വിക്കറ്റു്!
ഒന്നാം ഇന്നിംഗ്സില്‍ കീവിസിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി രണ്ടാം ഇന്നിംഗ്സിലും ഈ പ്രകടനം ആവര്‍ത്തിച്ചു. ഷമിയുടെ മകള്‍ ഐറയെ ശ്വാസതടസ്സത്തെതുടര്‍ന്ന് ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു കളി നടക്കുമ്പോള്‍. എന്നാല്‍ ഇക്കാര്യം ഷമി ആരെയും അറിയിച്ചില്ല. മകള്‍ ഐ സി യുവില്‍ കിടക്കുമ്പോള്‍ ഷമി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു...

ഞാനറിഞ്ഞില്ല.. കോലി പറയുന്നു
മുഹമ്മദ് ഷമിയുടെ മകള്‍ ഐ സി യുവിലാണ് എന്ന കാര്യം കളി നടക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. ഞങ്ങളോട് പിന്നീടാണ് ഷമി ഇതേക്കുറിച്ച് പറഞ്ഞത് - ന്യൂസിലന്‍ഡിനെതിരായ പരമ്പര 3 - 0 ന് തൂത്തുവാരിയ ശേഷം വിരാട് കോലി പറഞ്ഞു.

എല്ലാവര്‍ക്കും ഇഷ്ടമാണ് ഷമിയെ
ടീമിലെ എല്ലാവരും ഇഷ്ടപ്പെടുന്ന കാരക്ടറാണ് ഷമിയുടേത്. ആരുടെ കൂടെയും ചേര്‍ന്നുപോകുന്ന പ്രകൃതമാണ്. പക്ഷേ ഷമിക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളാരും അറിഞ്ഞിരുന്നില്ല - കോലി പറഞ്ഞു.

ഷമി പറഞ്ഞത്
ടീമംഗങ്ങള്‍ എപ്പോഴും തന്നോടൊപ്പമുണ്ട്. വിരാട് കോലിയ വലിയ പിന്തുണയാണ് നല്‍കുന്നത് എന്നൊക്കെയാണ് ഷമി പറഞ്ഞിരുന്നത്. എന്നാല്‍ മകള്‍ ആശുപത്രിയിലാണ് എന്ന കാര്യം പറഞ്ഞ് സഹകളിക്കാരെയും ക്യാപ്റ്റനെയും വിഷമിപ്പിക്കേണ്ട എന്നാണ് ഷമി കരുതിയത്.

മികച്ച ബൗളിംഗ്
മകള്‍ ആശുപത്രിയിലെ ഐ സി യുവില്‍ കിടക്കുമ്പോള്‍ മികച്ച പ്രകടനമാണ് ഷമി നടത്തിയത്. കൊല്‍ക്കത്ത ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും ഷമി 3 വിക്കറ്റ് വീതം വീഴ്ത്തി. വാട്ലിങിനെ ക്ലീന്‍ ബൗള്‍ ചെയ്ത ശേഷം ഷമി അക്തറും ഡൊണാള്‍ഡും ചെയ്യുന്ന പോലെ കൈകള്‍ വീശി പറന്നത് ഈഡന്‍ ഗാര്‍ഡനിലെ മനോഹര കാഴ്ചകളിലൊന്നായിരുന്നു.

മകള്‍ ആശുപത്രിയില്‍
കൊല്‍ക്കത്ത ടെസ്റ്റിന്റെ രണ്ടാം ദിവസമാണ ഷമിയുടെ മകള്‍ ഐറയെ ശ്വാസതടസ്സത്തെതുടര്‍ന്ന് ഐ സി യുവില്‍ പ്രവേശിപ്പിച്ചത്. ഓരോ ദിവസവും കളിക്ക് ശേഷം ഷമി ആശുപത്രിയില്‍ പോയി ഐറയെ കാണും. രാത്രിയോടെ ടീം ഹോട്ടലില്‍ തിരിച്ചെത്തും.

മകള്‍ക്ക് സുഖമായി
കൊല്‍ക്കത്ത ടെസ്റ്റ് അവസാനിച്ച അന്ന് തന്നെ ഐറ സുഖം പ്രാപിച്ചു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. മകള്‍ സുഖം പ്രാപിച്ച വിവരം ഷമി ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയുമ ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications