Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കണം, കാത്തിരിക്കാന്‍ തയ്യാര്‍; സ്വപ്‌നം പങ്കുവെച്ച് സഞ്ജു സാംസണ്‍

ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുകയാണ് കരിയര്‍ സ്വപ്‌നമെന്ന് ഇന്ത്യന്‍ യുവതാരം സഞ്ജു സാംസണ്‍. ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും വലിയ വെല്ലുവിളി. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് സ്വപ്‌നമെന്ന് സഞ്ജു സാംസണ്‍ 'മിഡ് ഡേയ്ക്ക്' നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. 'യഥാര്‍ത്ഥ ക്രിക്കറ്ററാവണമെങ്കില്‍ ടെസ്റ്റ് കളിക്കണം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് എന്റെ എന്നത്തേയും വലിയ സ്വപ്‌നം. ടെസ്റ്റ് ടീമിലേക്കുള്ള വിളിക്കായി എത്രകാലം കാത്തിരിക്കാനും തയ്യാറാണ്', സഞ്ജു സാംസണ്‍ പറഞ്ഞു. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി സഞ്ജു മുംബൈയിലാണുള്ളത്. ഇത്തവണ സഞ്ജുവാണ് കേരളാ ടീമിന്റെ ക്യാപ്റ്റനും.

Mohammed Siraj Wipes Tears During National Anthem in Sydney | Oneindia Malayalam
I Dream To Play For India In Test, Reveals Sanju Samson

കഴിഞ്ഞ ഏതാനും വര്‍ഷമായി ബാറ്റിങ്ങിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും വിക്കറ്റ് കീപ്പര്‍, ഫീല്‍ഡര്‍ എന്നീ മേഖലകളിലും മികവു പുലര്‍ത്താന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്ന് സഞ്ജു പറയുന്നു. 'പരമാവധി റണ്‍സടിക്കാനാണ് ഞാന്‍ എന്നും ശ്രമിക്കുന്നത്. ബാറ്റിങ്ങിനാണ് പ്രധാന്യം കല്‍പ്പിക്കുന്നതും. കഴിഞ്ഞ ഏഴെട്ടു വര്‍ഷത്തിനിടെ വിക്കറ്റ് കീപ്പറായും സാധാരണ ഫീല്‍ഡറായും ഞാന്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്ററെന്ന നിലയില്‍ കളിയിലേക്ക് കൂടുതല്‍ ഉള്‍ക്കാഴ്ച്ച നല്‍കാന്‍ ഇതെന്നെ സഹായിച്ചു. വിക്കറ്റ് കീപ്പറോ ബാറ്റ്‌സ്മാനോ ഫീല്‍ഡറോ, ഏത് ജോലി ചെയ്യാനും ഞാന്‍ തയ്യാറാണ്', സഞ്ജു അറിയിച്ചു.

നിലവില്‍ ഇന്ത്യയ്ക്കായി 7 ട്വന്റി-20 മത്സരങ്ങള്‍ സഞ്ജു സാംസണ്‍ കളിച്ചിട്ടുണ്ട്. 83 റണ്‍സാണ് താരത്തിന്റെ മൊത്തം സമ്പാദ്യം. ഏകദിന, ടെസ്റ്റ് ടീമുകളില്‍ അരങ്ങേറ്റം കുറിക്കാന്‍ സഞ്ജു ഇനിയും കാത്തുനില്‍ക്കുകയാണ്. ഇതേസമയം, പോയവര്‍ഷം ഐപിഎല്ലില്‍ സഞ്ജു മിന്നിത്തിളങ്ങുന്നത് ഒരുവട്ടംകൂടി ആരാധകര്‍ കണ്ടു. 14 മത്സരങ്ങളില്‍ നിന്നും 375 റണ്‍സാണ് താരം നേടിയെടുത്തത്. അടുത്തിടെ സമാപിച്ച ഇന്ത്യാ - ഓസ്‌ട്രേലിയ ട്വന്റി-20 പരമ്പരയിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. മൂന്നു മത്സരങ്ങളില്‍ നിന്നും 48 റണ്‍സാണ് സഞ്ജു കുറിച്ചത്. ഇനി മുഷ്താഖ് അലി ടൂര്‍ണമെന്റിലാണ് താരത്തിന്റെ ശ്രദ്ധ മുഴുവന്‍. ജനുവരി -ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

Story first published: Wednesday, January 6, 2021, 17:55 [IST]
Other articles published on Jan 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+