വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധവാന് ഇനി തിരിച്ചുവരവില്ല, ലോകകപ്പും കളിക്കില്ല, വമ്പന്‍ പ്രഖ്യാപനവുമായി ഇതിഹാസ താരം

ഇടം കൈയന്‍ ഓപ്പണര്‍ ഗംഭീര പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ചവെക്കുന്നതെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് വഴി തുറന്നിട്ടില്ല

1

മുംബൈ: ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് നിലവില്‍ മികച്ച ടീം കരുത്താണുള്ളത്. പ്രതിഭാശാലികളുടെ നീണ്ട നിര ഇന്ത്യക്കൊപ്പമുള്ളതിനാല്‍ ആരെയൊക്കെ പരിഗണിക്കും ആരെ തഴയുമെന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. എന്തായാലും സീനിയര്‍ താരങ്ങളെ കഴിയുന്നത്രെ തഴഞ്ഞ് യുവതാരങ്ങളെ വളര്‍ത്താനാണ് ഇന്ത്യ പദ്ധതിയിടുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് മടങ്ങിവരവ് പ്രതീക്ഷിച്ചിരിക്കുന്ന സീനിയേഴ്‌സില്‍ പലരും നിരാശപ്പെടേണ്ടി വരും.

ഈ പട്ടികയിലെ മുന്‍ നിരക്കാരനാണ് ശിഖര്‍ ധവാന്‍. ഇടം കൈയന്‍ ഓപ്പണര്‍ ഗംഭീര പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ചവെക്കുന്നതെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് വഴി തുറന്നിട്ടില്ല. ദിനേഷ് കാര്‍ത്തിക് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതുപോലെ ഗംഭീര തിരിച്ചുവരവാണ് ശിഖര്‍ ധവാനും പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ശിഖര്‍ ധവാന് ഇനിയൊരു തിരിച്ചുവരവില്ലെന്നും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

IND vs ENG: രോഹിത് നിറം മങ്ങിയാല്‍ ഇന്ത്യ തോല്‍ക്കും!, കാരണമുണ്ട്, എന്തൊക്കെയാണെന്നറിയാംIND vs ENG: രോഹിത് നിറം മങ്ങിയാല്‍ ഇന്ത്യ തോല്‍ക്കും!, കാരണമുണ്ട്, എന്തൊക്കെയാണെന്നറിയാം

1

'അവന്റെ പേര് എവിടെയും ഉയര്‍ന്ന് കേള്‍ക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ളവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ അവന്റെ പേരില്ലാത്തതിനാല്‍ത്തന്നെ ധവാന് ഇനി ടി20 ടീമില്‍ അവസരം ലഭിച്ചേക്കില്ല'- ഗവാസ്‌കര്‍ പറഞ്ഞു. ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് ധവാനെങ്കിലും അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റാണ് പ്രശ്‌നം. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പില്ല. അതുകൊണ്ട് തന്നെ പവര്‍പ്ലേ വേണ്ടവിധത്തിലും മുതലാക്കാനാവില്ല.

36കാരനായ താരം അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു. 14 മത്സരത്തില്‍ നിന്ന് 460 റണ്‍സാണ് അദ്ദേഹം നേടിയത്. 122.66 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. 2021 ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന പരിമിത ഓവര്‍ പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു. 68 ടി20യില്‍ നിന്ന് 1758 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. സ്‌ട്രൈക്കറേറ്റ് 126.36.

ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

2

നിലവില്‍ മികച്ച യുവ ഓപ്പണര്‍മാരുള്ളപ്പോള്‍ ധവാന് ഇനി അവസരം ലഭിച്ചേക്കില്ല. എന്നാല്‍ 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുഖ്യ പരിഗണന ധവാന് നല്‍കിയേക്കും. കെ എല്‍ രാഹുലിനെക്കാളും ഏകദിനത്തില്‍ ഇന്ത്യ ധവാനെ വിശ്വസിച്ചേക്കും. എന്നാല്‍ ഇനി ലഭിക്കുന്ന അവസരങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ആശ്രയിച്ചാലും ഏകദിനത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ്.

T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

3

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയുടെ പങ്കാളിയായി കെ എല്‍ രാഹുല്‍ മതിയെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. 2021ലെ ലോകകപ്പിലും രാഹുലായിരുന്നു രോഹിത്തിന്റെ പങ്കാളി. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ രണ്ട് താരങ്ങളും നിരാശപ്പെടുത്തിയിരുന്നു. രണ്ട് പേരും വലം കൈയന്‍മാരായതിനാല്‍ ഇടം കൈയനായ ഇഷാന്‍ കിഷനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. ഇംഗ്ലണ്ട് പര്യടനം ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Monday, June 20, 2022, 19:58 [IST]
Other articles published on Jun 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X