Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു ക്രിക്കറ്റ് താരത്തിനും എന്റെ വിധി വരരുത്: പ്രഗ്യാന്‍ ഓജ

ചെന്നൈ: പ്രഗ്യാന്‍ ഓജയെ ഓര്‍മയില്ലേ. ആറ് വര്‍ഷം മുമ്പ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ ഇടംകൈ സ്പിന്‍ ബൗളറെ. ഇന്ത്യയുടെ അടുത്ത സ്പിന്‍ വാഗ്ദാനം എന്നായിരുന്നു ഓജ വാഴ്ത്തപ്പെട്ടിരുന്നത്. എന്നാല്‍ അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്നും ഓജ പെട്ടൊന്നൊരു ദിവസം അപ്രത്യക്ഷനായി. അശ്വിന്‍ - ജഡേജ സ്പിന്‍ ദ്വയത്തില്‍ ധോണി വിശ്വാസം പുലര്‍ത്തിയപ്പോള്‍ ഓജ ടീമിന് പുറത്തായി എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

2013 നവംബറിലാണ് ഓജ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഇടയ്ക്ക് പലപ്പോഴും ടീമില്‍ വന്നും പോയും ഇരുന്നു. അതിനും മുമ്പേ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചുനിര്‍ത്തിയ രണ്ടുപേര്‍ ഇന്ന് ടീമിലുണ്ട്. ഹര്‍ഭജന്‍ സിംഗും അമിത് മിശ്രയും. ബംഗ്ലാദേശ് പര്യടനത്തിലെ സ്ഥാനം ഹര്‍ഭജന്‍ ശ്രീലങ്കയിലെക്കും നിലനിര്‍ത്തി. നാല് വര്‍ഷത്തിന് ശേഷം അമിത് മിശ്രയ്ക്കും കിട്ടി ടെസ്റ്റ് ടീമിലേക്ക് ഒരു വിളി.

pragyan-ojha-bowl

എന്നാല്‍ പ്രഗ്യാന്‍ ഓജ മാത്രം പരിഗണിക്കപ്പെട്ടില്ല. കൃത്യമായ ലൈനും ലെംഗ്തും ഒപ്പം ഷാര്‍പ്പായ ടേണുമാണ് ഓജയുടെ ആയുധങ്ങള്‍. ബൗളിംഗ് ആക്ഷനിലെ കുഴപ്പങ്ങള്‍ വിലക്ക് കിട്ടുന്നത് വരെ എത്തിയതും ഓജയെ പ്രതികൂലമായി ബാധിച്ചു. ഐ പി എല്ലില്‍ മുംബൈ ടീമിലെ സ്ഥിരക്കാരനായ ഓജയ്ക്ക് അവസാന ഇലവനില്‍ സ്ഥാനം കിട്ടാറേയില്ല ഇപ്പോള്‍.

മാറ്റിയ ആക്ഷനുമായി ഓസ്‌ട്രേലിയ എ ടീമിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഓജ തിരിച്ചടിച്ചത്. ടീമിലേക്ക് ഇടം കിട്ടാത്തതില്‍ സങ്കടമില്ല. വൈകിയാലും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. ടീമില്‍ ഇടം കിട്ടാത്തതിന് ആരെയും കുറ്റപ്പെടുത്താനോ ചോദ്യം ചെയ്യാനോ ഇല്ല. എന്നാല്‍ ഓജയ്ക്ക് ഒന്നുണ്ട് പറയാന്‍ - ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനും എന്റെ വിധി വരരുത്. അത്രയധികം പരീക്ഷണങ്ങള്‍ ഈ ആറ് വര്‍ഷം കൊണ്ട് താന്‍ അനുഭവിച്ചുകഴിഞ്ഞു.

Story first published: Saturday, July 25, 2015, 15:06 [IST]
Other articles published on Jul 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+