Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: അഫ്ഗാന്‍ പതനത്തിന് കാരണം നായകനോ? തുറന്നടിച്ച് റാഷിദ്, കളിക്കുന്നത് അവര്‍ക്കു വേണ്ടിയല്ല!!

സതാംപ്റ്റണ്‍: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇത്തവണ ഒരു മല്‍സരം പോലും ജയിച്ചിട്ടില്ലാത്ത ടീമെന്ന നാണക്കേട് അഫ്ഗാനിസ്താന്റെ പേരിലാണ്. കളിച്ച അഞ്ചു മല്‍സരങ്ങളിലും പരാജയപ്പെട്ട അഫ്ഗാന്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
ലോകകപ്പിനു മുമ്പ് വരെ നടന്ന മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ അഫ്ഗാന് ഇംഗ്ലണ്ടിലെത്തിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.

ടീമിനുള്ളിലെ പടലപ്പിണക്കങ്ങളാവാം ഇതിനു കാരണമെന്ന് ഉറപ്പായിക്കഴിഞ്ഞു. പരിക്കു കാരണം നാട്ടിലേക്കു മടങ്ങിയ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദാണ് ഇതേക്കുറിച്ച് ആദ്യം സൂചന നല്‍കിയത്. അഫ്ഗാന്‍ നായകന്‍ ഗുല്‍ബദിന്‍ നൈബിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് അഫ്ഗാന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍.

കളിക്കുന്നത് അഫ്ഗാന് വേണ്ടി

കളിക്കുന്നത് അഫ്ഗാന് വേണ്ടി

നായകന്‍ ഗുല്‍ബദിനുമായി പ്രശ്‌നങ്ങളുണ്ടോയെന്ന ചോദ്യത്തിന് ശക്തമായ ഭാഷയിലാണ് റാഷിദ് മറുപടി നല്‍കിയത്. താന്‍ ഗുല്‍ബദിന് വേണ്ടിയോ, അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടിയോ അല്ല കളിക്കുന്നത് എന്നായിരുന്നു റാഷിദിന്റെ മറുപടി.
നേരത്തേ അസ്ഗര്‍ അഫ്ഗാനെ നായകസ്ഥാനത്തു നിന്നു നീക്കി ഗുല്‍ബദിനെ നിയമിക്കുമ്പോള്‍ അതിനെ എതിര്‍ത്തവരില്‍ ഒരാളാണ് റാഷിദ്. റാഷിദിനെക്കൂടാതെ അഫ്ഗാന്റെ മറ്റൊരു മിന്നും താരമായ മുഹമ്മദ് നബിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ഗുല്‍ബദിനുമായി പ്രശ്‌നമില്ല

ഗുല്‍ബദിനുമായി പ്രശ്‌നമില്ല

ഗുല്‍ബദിനുമായി തനിക്കൊരു പ്രശ്‌നവുമില്ലെന്ന് റാഷിദ് വ്യക്തമാക്കി. മുന്‍ ക്യാപ്റ്റന്‍ അസ്ഗറിനെ പിന്തുണച്ചതു പോലെ തന്നെയാണ് ഗുല്‍ബദിനും പിന്തുണ നല്‍കുന്നത്. നേരത്തേ കളിക്കളത്തില്‍ അസ്ഗറിന് താന്‍ 50 ശതമാനം പിന്തുണയാണ് നല്‍കിയതെങ്കില്‍ ഗുല്‍ബദിന് 100 ശതമാനവും പിന്തുണ നല്‍കുന്നു.
ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയപ്പോള്‍ തുടക്കത്തില്‍ ആരും ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തില്‍ സംസാരിച്ചിരുന്നില്ല. ചില മാധ്യമങ്ങളാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഞങ്ങളില്‍ പലരും 10-15 വര്‍ഷത്തോളമായി ഒരുമിച്ച് കൡക്കുന്നവരാണ്. കഴിഞ്ഞ 10 വര്‍ഷമായി ഒരു പ്രശ്‌നങ്ങളുമില്ലെങ്കില്‍ രണ്ടു ദിവസം കൊണ്ട് എന്ത് സംഭവിക്കാനാണെന്നും റാഷിദ് ചോദിക്കുന്നു

എതിര്‍ക്കാന്‍ കാരണം

എതിര്‍ക്കാന്‍ കാരണം

ഗുല്‍ബദിനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുള്ളതിനാലാണ് താന്‍ ക്യാപ്റ്റനാക്കുന്നതിനെ എതിര്‍ത്തതെന്ന അഭ്യൂഹങ്ങള്‍ റാഷിദ് തള്ളിക്കളഞ്ഞു. അതൊരു വ്യക്തിക്കു നേരെയുള്ള നിലപാടായിരുന്നില്ല. ഗുല്‍ബദിനു പകരം മറ്റാരെയെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തു നിയമിച്ചാലും തന്റെ പ്രതികരണം അങ്ങനെ തന്നെയാവും.
പുതിയ ക്യാപ്റ്റനെ നിയമിച്ച സമയം ശരിയായില്ലെന്നതാണ് തന്റെ വിമര്‍ശനത്തിനു കാരണം. അസ്ഗറിനു വ്യക്തിപരമായി നല്‍കിയ പിന്തുണ നല്‍കിയതാണെന്നു പറയുന്നത് ശരിയല്ലെന്നും റാഷിദ് വിശദമാക്കി.

Story first published: Saturday, June 22, 2019, 16:16 [IST]
Other articles published on Jun 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+