Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷറപ്പോവ ചോദിച്ചു; ആരാണീ സച്ചിന്‍!!!

സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയാത്തവരുണ്ടോ ഈ ഭൂമിമലയാളത്തില്‍? ഉണ്ട്. സ്‌പോര്‍ട്‌സ് താരങ്ങളുടെ കൂട്ടത്തില്‍ തന്നെയുണ്ട്. മറ്റാരുമല്ല, റഷ്യയുടെ ഗ്ലാമര്‍ ടെന്നീസ് താരം മരിയ ഷറപ്പോവ. മൈക്കേല്‍ ഷൂമാക്കറും റോജര്‍ ഫെഡററും ഡേവിഡ് ബെക്കാമുമൊക്കെ സച്ചിന്റെ ആരാധകരായിരിക്കും, പക്ഷേ ഷറപ്പറവയ്ക്ക് സച്ചിനെ അറിയില്ല. അത് പറയാന്‍ താരത്തിനൊട്ടും മടിയുമില്ല!

ജൂണ്‍ 29 നാണ് വിംബിള്‍ഡണില്‍ ഷറപ്പോവയുടെ കളി കാണാനായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പോയത്. ഇംഗ്ലണ്ട് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും ക്രിക്കറ്റര്‍ ആന്‍ഡ്രൂ സ്‌ട്രോസും മറ്റും സച്ചിനൊപ്പം ഉണ്ടായിരുന്നു. വിംബിള്‍ഡണിലെ റോയല്‍ ബോക്‌സിലിരുന്നാണ് സച്ചിന്‍ കളി കണ്ടത്. എന്നാല്‍ കളി കഴിഞ്ഞതും സച്ചിനെ തേടി ആ ഞെട്ടിക്കുന്ന ചോദ്യം വന്നു.

ആരാണീ സച്ചിന്‍

ആരാണീ സച്ചിന്‍

വിംബിള്‍ഡണില്‍ ഷറപ്പോവയുടെ കളി കാണാന്‍ പോയപ്പോഴായിരുന്നു സച്ചിന് ഞെട്ടിപ്പിക്കുന്ന അനുഭവം ഉണ്ടായത്. ബെക്കാമിനൊപ്പം ഇരുന്ന ആള്‍ സച്ചിനാണ് അറിയുമോ എന്ന് ചോദിച്ചപ്പോഴാണ് ഇല്ല അറിയില്ല എന്ന് ഷറപ്പോവ കൂളായി മറുപടി പറഞ്ഞത്.

ദൈവമാണ് ഹേ ദൈവം

ദൈവമാണ് ഹേ ദൈവം

ക്രിക്കറ്റ് ആരാധകര്‍ക്ക് ദൈവമാണ് സച്ചിന്‍ എന്ന കാര്യം പാവം ഷറപ്പോവയ്ക്ക് അറിയില്ലല്ലോ. എട്ട് പത്ത് രാജ്യങ്ങളില്‍ മാത്രം കളിക്കുന്ന ക്രിക്കറ്റിലെ സച്ചിനെ ആഗോള താരമായ ഷറപ്പോവ എങ്ങനെ അറിയാനാണ്.

ബെക്കാമിനെ കണ്ടിട്ടുണ്ട്

ബെക്കാമിനെ കണ്ടിട്ടുണ്ട്

സച്ചിനെ അറിയില്ലെങ്കിലും ഷറപ്പോവയ്ക്ക് ബെക്കാമിനെ അറിയാം. രണ്ടോ മൂന്നോ പ്രാവശ്യം ബെക്കാമിനെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഷറപ്പോവ പറയുന്നു.

കളിക്ക് ശേഷം

കളിക്ക് ശേഷം

കളി കഴിഞ്ഞ ശേഷം പത്രക്കാരോട് സംസാരിക്കവേയാണ് സച്ചിനെ തനിക്കറിയില്ലെന്ന് ഷറപ്പോവ പറഞ്ഞത്. പക്ഷേ സച്ചിന് ഷറപ്പോവയെ അറിയാം, ടെന്നീസ് ആരാധകനായ സച്ചിന്‍ വിംബിള്‍ഡണില്‍ കളി കാണാന്‍ പോകാറുണ്ട്.

ഫെഡററുടെ ഫ്രണ്ട്

ഫെഡററുടെ ഫ്രണ്ട്

ഒരു പക്ഷേ റോജര്‍ ഫെഡററുടെ ഫ്രണ്ട് എന്ന് പരിചയപ്പെടുത്തിയിരുന്നെങ്കില്‍ ഷറപ്പോവയ്ക്ക് സച്ചിനെ മനസിലായേനെ. ഫ്രെഡിയുടെയും ബെക്കാമിന്റെയും ഷൂമാക്കറിന്റെയും അടുത്ത ഫ്രണ്ടാണ് സച്ചിന്‍

Story first published: Wednesday, July 2, 2014, 15:48 [IST]
Other articles published on Jul 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+