വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

' ഇതുവരെ ധോണിയുടെ നമ്പര്‍ എന്റെ കൈയിലില്ല, ചോദിച്ചിട്ടുമില്ല', കാരണം വെളിപ്പെടുത്തി ശാസ്ത്രി

വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടാന്‍ കാരണം രവി ശാസ്ത്രിയുടെ മിടുക്കുതന്നെയാണ്

1

മുംബൈ: വിമര്‍ശകരേറെയുണ്ടായിരുന്നെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായാണ് രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ അത്യുന്നതങ്ങളിലേക്ക് നയിക്കാനും രവി ശാസ്ത്രിക്കായി. വിരാട് കോലി-രവി ശാസ്ത്രി കൂട്ടുകെട്ടിനെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലമെന്ന് വിശേഷിപ്പിക്കാം. വിദേശ പര്യടനങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടാന്‍ കാരണം രവി ശാസ്ത്രിയുടെ മിടുക്കുതന്നെയാണ്.

ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുക്കാനും രവിക്കായി. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുമായും അടുത്ത ബന്ധമാണ് രവിക്കുള്ളത്. ധോണി ഇന്ത്യയുടെ നായകനായി തിളങ്ങിനിന്നിരുന്ന സമയത്ത് ടീം ഡയറക്ടറായി രവി ശാസ്ത്രി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ പഴയ ഓര്‍മകള്‍ പങ്കുവെച്ച രവി ശാസ്ത്രി എംഎസ് ധോണിയുടെ ഫോണ്‍ നമ്പര്‍ ഇതുവരെ തന്റെ കൈയിലില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

1

'നിരവധി താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ധോണിയെപ്പോലെ ധോണി മാത്രമാണുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശാന്തനായ താരമാണെങ്കിലും വളരെ ദേഷ്യത്തോടെ നില്‍ക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ എംഎസിനെ അങ്ങനെ ഒരവസ്ഥയില്‍ കണ്ടിട്ടില്ല. ഈ നിമിഷം വരെ അവന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയില്‍ ഇല്ല. ഞാന്‍ ചോദിച്ചിട്ടുമില്ല. കാരണം അവന്‍ ഫോണ്‍ എപ്പോഴും കൈയില്‍ കൊണ്ടുനടക്കുന്ന താരമല്ലെന്ന് എനിക്കറിയാം'- ഷുഹൈബ് അക്തറോടൊപ്പം യു ട്യൂബ് ചാനലില്‍ സംസാരിക്കവെ രവി ശാസ്ത്രി പറഞ്ഞു.

വലിയ ആഡംഭര ജീവിതം ഇഷ്ടപ്പെടാത്ത താരമാണ് ധോണി. പൊതുവേദികളിലടക്കം പരമാവധി ലളിതമായ വസ്ത്ര ധാരണ രീതിയാണ് അദ്ദേഹത്തിന്റേത്. പരിധിയില്‍ കൂടുതല്‍ ബ്രാന്റുകളോട് അദ്ദേഹം താല്‍പര്യം കാട്ടാറില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം തന്റെ ഫാമില്‍ കര്‍ഷകരോടൊപ്പം സാധാരണ വേഷത്തില്‍ പണിയെടുക്കുന്ന ധോണിയുടെ ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. വിരമിക്കലിന് ശേഷം മറ്റ് പല താരങ്ങളും ബിസിനസിലേക്കും മറ്റും തിരിയുമ്പോള്‍ ധോണി കൃഷി ചെയ്ത് അവിടെയും വ്യത്യസ്തനായിരിക്കുകയാണ്.

2

കളത്തിനകത്തും പുറത്തും എല്ലാവരില്‍ നിന്നും വ്യത്യസ്തനായി നില്‍ക്കുകയെന്നതാണ് ധോണിയുടെ ശൈലി. എതിരാളികള്‍ക്ക് ഒരിക്കലും പിടികൊടുക്കാത്ത ധോണിയുടെ ഈ ശൈലിയാണ് ഇന്ത്യക്ക് രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും സിഎസ്‌കെയുടെ നായകനായി ധോണി ഇത്തവണയുമുണ്ടാവും. കളത്തിലെ ശാന്ത സ്വഭാവംകൊണ്ടാണ് അദ്ദേഹത്തിന് ക്യാപ്റ്റന്‍ കൂള്‍ വിശേഷണം ലഭിച്ചിരിക്കുന്നത്.

വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ചും രവി ശാസ്ത്രി പ്രതികരിച്ചു. ' ഒരാള്‍ ഒരു സ്ഥാനത്ത് ഏറെക്കാലം തുടരുമ്പോള്‍ അതിനെ സ്‌നേഹിക്കുന്ന ആളുകളെപ്പോലെ തന്നെ വെറുക്കുന്ന ആളുകളുമുണ്ടാവും. അസൂയ തോന്നും. ഇത് മനുഷ്യ സഹജമാണ്. ഇതൊരു വല്ലാത്ത സ്വഭാവമാണെന്നാണ് ഞാന്‍ കരുതുന്നത്. മറ്റ് താരങ്ങള്‍ അവസരത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നു. വിരാട് ഇത് തിരിച്ചറിഞ്ഞു.

3

കോവിഡ് സമയത്ത് മൂന്ന് ഫോര്‍മാറ്റിലും നായകനാവുക എളുപ്പമല്ല. ഇടവേള ആവിശ്യമാണ്. അതുകൊണ്ട് തന്നെ പരിമിത ഓവര്‍ നായകസ്ഥാനം രാജിവെച്ചത് നല്ല കാര്യമാണെന്നാണ് കരുതുന്നത്. എന്നാല്‍ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞത് അല്‍പ്പം സര്‍പ്രൈസായിപ്പോയി. എന്നാല്‍ അവന്റെ തീരുമാനത്തെ തീര്‍ച്ചയായും ഞാന്‍ ബഹുമാനിക്കുന്നു'- രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. വിരാട് ഏറെക്കാലമായി ഇന്ത്യന്‍ നായകനായി തുടരുന്നതിനാല്‍ രോഹിത് ശര്‍മക്ക് നായകനാവാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ സമ്മര്‍ദ്ദം കോലിക്ക് മേല്‍ ഉണ്ടായി എന്ന് രവി ശാസ്ത്രി പറയാതെ പറഞ്ഞിരിക്കുകയാണ്.

Story first published: Wednesday, January 26, 2022, 20:38 [IST]
Other articles published on Jan 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X