Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഇനി കളിക്കുന്നില്ലെന്ന് സെവാഗ്

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന് സേവാഗ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാലാണ് താന്‍ ഐപിഎല്‍ കളിക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നും സേവാഗ് പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്നവരാണ് ഐപിഎല്ലില്‍ കളിക്കുന്നതെന്നും വിരമിച്ച സ്ഥിതിക്ക് യുവതാരങ്ങള്‍ക്ക് വഴിമുടക്കാന്‍ തയ്യാറല്ലെന്നും സേവാഗ് പറഞ്ഞു.

ഐപിഎല്‍ യുവതാരങ്ങള്‍ക്ക് വളര്‍ന്ന് വരാനുള്ള നല്ലമാര്‍ഗമാണ്. രവീന്ദ്ര ജഡേജ, യൂസഫ് പത്താന്‍, വാര്‍ണര്‍, മാക്‌സ്‌വെല്‍ തുടങ്ങിയവര്‍ ഐപിഎല്ലിലൂടെയാണ് വളര്‍ന്ന് വന്ന് നാഷണല്‍ ടീമിന്‍ സ്ഥാനം ഉറപ്പിച്ചത്.

sehwag

തന്റെ വിരമിക്കല്‍ തിടുക്കപ്പെട്ടായിരുന്നില്ലെന്നും 37 വയസ്സില്‍ വിരമിക്കണമെന്ന് താന്‍ നേരത്തെ തീരുമാനിച്ചിരുന്നും സേവാഗ് പറഞ്ഞു. തന്റെ ശാരീരികക്ഷമതയില്‍ കുറവുണ്ടായിട്ടുണ്ട് അത് തന്റെ കളിയെ ബാധിക്കും അതുകൊണ്ടാണ് വിരമിക്കാന്‍ തീരുമാനിച്ചതെന്നും സേവാഗ് പറഞ്ഞു.

ഐപിഎല്‍ ആദ്യ നാല് എഡിഷനില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റനായിരുന്ന സേവാഗ്. അഞ്ചാം എഡിഷന്‍ മുതല്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ ടീമംഗമായിരുന്നു. ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ച് തവണ അര്‍ദ്ധ സെഞ്ച്വറി നേടിയ ഏകതാരവും സേവാഗാണ്.

Story first published: Thursday, January 7, 2016, 17:00 [IST]
Other articles published on Jan 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+