Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇന്ത്യന്‍ ടീം ഒന്നടങ്കം കരഞ്ഞുപോയി

ബെംഗളൂരു: ഡ്രസ്സിംഗ് റൂമില്‍ എല്ലാവരും കരയുകയായിരുന്നു. എല്ലാവരും എന്ന് പറഞ്ഞാല്‍ അക്ഷരാര്‍ഥത്തില്‍ എല്ലാവരും. 15 കളിക്കാരും കരയുകയായിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫംഗങ്ങളും കരഞ്ഞുപോയി. കളിക്കുശേഷം ഇങ്ങനെ കരയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ ഞാനും കരഞ്ഞുപോയി. നിങ്ങള്‍ ഒരിക്കലും ഈ രംഗങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. കാരണം ഡ്രസിംഗ് റൂമില്‍ ക്യാമറ ഇല്ലല്ലോ.

ധോണി പറയുന്നത് കേട്ട് ആരും സംശയിക്കേണ്ട. രംഗം ഈ ലോകകപ്പില്‍ നിന്നല്ല. കളി ഇങ്ങനെയാണെങ്കില്‍ കരയേണ്ടിവരും എന്ന് ചിലര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല എന്ന സ്ഥിതിയിലാണ് ടീം ഇന്ത്യ. പക്ഷേ ഇവിടെ പറയാന്‍ പോകുന്ന കരച്ചില്‍ ആ കരച്ചിലല്ല. സന്തോഷത്തിന്റെ കരച്ചില്‍. ഇന്ത്യന്‍ ടീം ഒന്നടങ്കം ആനന്ദക്കണ്ണീര്‍ വീഴ്ത്തിയ നിമിഷത്തെക്കുറിച്ചാണ് ധോണി പറയുന്നത്.

dhoni

2011 ലോകകപ്പ് വിജയത്തിന് ശേഷം ഡ്രസിംഗ് റൂമിലെ അനുഭവത്തെക്കുറിച്ചാണ് ധോണി വിവരിക്കുന്നത്. 2015 ലോകപ്പിന് മുമ്പായി വിമല്‍കുമാര്‍ തയ്യാറാക്കിയ ക്രിക്കറ്റ് ഭ്രാന്തന്മാര്‍ അവശ്യം സൂക്ഷിക്കേണ്ട ഗൈഡ് എന്ന പുസ്തകത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഈ അനുഭവം വിവരിക്കുന്നത്. 2011 ലോകകപ്പിലെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ സിക്‌സര്‍ പറത്തി ധോണി തന്നെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ലോകകപ്പില്‍ കൂടെയുണ്ടായിരുന്ന പ്രമുഖരില്‍ പലരും ഇല്ലാതെയാണ് ധോണിയും കൂട്ടരും ഇത്തവണ ലോകകപ്പ് കളിക്കുന്നത്. ഇവരില്‍ പ്രധാനി സച്ചിന്‍ തന്നെ. യുവരാജ്, സേവാഗ്, ഗംഭീര്‍, ഹര്‍ഭജന്‍, സഹീര്‍ ഖാന്‍ തുടങ്ങിയവരും ഇത്തവണ ലോകകപ്പിനില്ല. ഫ്രെബുവരി 15 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Story first published: Thursday, February 5, 2015, 15:40 [IST]
Other articles published on Feb 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+