Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നെക്കൊണ്ട് ഒറ്റയ്ക്ക് ലോകകപ്പ് ജയിക്കാനാവില്ല: ഡിവില്ലിയേഴ്‌സ്

ഓക്‌ലന്‍ഡ്: ഒരാള്‍ മാത്രം കളിച്ചാല്‍ ഒരു ടീം ജയിക്കുമോ. ഒന്നോ രണ്ടോ തവണ ജയിച്ചേക്കും. എന്നാല്‍ ലോകകപ്പ് പോലൊരു നീണ്ട ടൂര്‍ണമെന്റില്‍ ഒറ്റയാള്‍ പ്രകടനങ്ങള്‍ മാത്രം പോര ജയത്തിന്. അല്ലായിരുന്നെങ്കില്‍ 1999 ല്‍ ലാന്‍സ് ക്ലൂസ്‌നര്‍ ദക്ഷിണാഫ്രിക്കയെ ലോകചാമ്പ്യന്മാരാക്കിയേനെ. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേവഴ്‌സിനും ഇക്കാര്യം മനസിലായിത്തുടങ്ങി.

എന്നെക്കൊണ്ട് ഒറ്റയ്ക്ക് ലോകകപ്പ് ജയിക്കാനാവില്ല എന്ന് ഡിവില്ലിയേഴ്‌സ് തുറന്നുപറഞ്ഞു കഴിഞ്ഞു. പാകിസ്താനെതിരെ 29 റണ്‍സിന് തോറ്റ ശേഷമാണ് ഡിവില്ലിയേഴ്‌സ ഇത് പറഞ്ഞത്. 223 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 202 റണ്‍സിനാണ് ഓളൗട്ടായത്. തോല്‍വി 29 റണ്‍സിന്. 77 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്തത്.

AB de Villiers

ആംല 38, ഡുപ്ലിസി 27 എന്നിവര്‍ക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. സീനിയര്‍ താരമായ ജെ പി ഡുമിനി കരിയറിലെ തന്നെ മോശം ഫോമിലാണ്. പാകിസ്താനെതിരെ ഏഴാമനായാണ് ഡുമിനി ഇറങ്ങിയത്. എന്നിട്ടും ഫലമുണ്ടായില്ല. ഡിവില്ലിയേഴ്‌സിനൊപ്പം പിടിച്ചുനില്‍ക്കാന്‍ പോലും ഒരു ബാറ്റ്‌സ്മാനും മനസ് വെച്ചില്ല. ക്യാപ്റ്റന്‍ ദേഷ്യപ്പെടാതിരിക്കുന്നതെങ്ങനെ.

ടീമിലെ കളിക്കാരുടെ പ്രതിഭയില്‍ ഇപ്പോഴും ഡിവില്ലിയേഴ്‌സിന് വിശ്വാസക്കുറവൊന്നും ഇല്ല. എന്നാല്‍ എല്ലാവരും അവരവരുടെ കഴിവിനൊത്ത് ഉയരണം. താന്‍ ഒറ്റയ്ക്ക് എല്ലാ കളിയും ജയിപ്പിക്കും എന്ന് കരുതിയാല്‍ നടക്കില്ല. നിര്‍ണായ മത്സരത്തില്‍ കലമുടയ്ക്കുന്നവര്‍ എന്ന് ദുഷ്‌പേര് മാറ്റാനുറച്ചാണ് ഇത്തവണ ദക്ഷിണാഫ്രിക്ക ലോകകപ്പിന് എത്തിയിരിക്കുന്നത്. മികച്ച ടീമായിട്ടും ഇതുവരെ ഒരു ലോകകപ്പ് നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

Story first published: Sunday, March 8, 2015, 13:58 [IST]
Other articles published on Mar 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+