ഞാന്‍ കാലിസ്, വാട്‌സന്‍ എന്നിവരെപ്പോലെ, യഥാര്‍ഥ ഓള്‍റൗണ്ടറെന്നു വിജയ് ശങ്കര്‍!- ട്രോള്‍ മഴ

ഇന്ത്യക്കു വേണ്ടി ചുരുക്കം ചില മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ സോഷ്യല്‍ മീഡിയകളിലൂടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് താരത്തിനു വിനയായിയിരിക്കുന്നത്. ലോകോത്തര ഓള്‍റൗണ്ടര്‍മാരായ ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ്, ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സന്‍ എന്നിവരോടു ശങ്കര്‍ തന്നെ ഉപമിച്ചതാണ് കാരണം. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ അദ്ദേഹത്തെ ട്രോളിയത്.

2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ശങ്കര്‍. അന്നു ത്രീഡി പ്ലെയറെന്നു സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ വിശേഷിപ്പിച്ചതും ട്രോളുകള്‍ക്കു വഴിയൊരുക്കിയിരുന്നു.

 ബാറ്റിനേക്കാള്‍ കൂടുതല്‍ വായ കൊണ്ട് സംസാരിക്കുന്നു

ബാറ്റിനേക്കാള്‍ കൂടുതല്‍ വായ കൊണ്ട് സംസാരിക്കുന്നു

ബാറ്റിനേക്കാള്‍ കൂടുതല്‍ സ്വന്തം വായ കൊണ്ടു സംസാരിക്കുന്നുവെന്നതാണ് വിജയ് ശങ്കറിന്റെ പ്രശ്‌നമെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.

കാലിസ്, വാട്‌സന്‍ എന്നിവരേക്കാള്‍ സ്റ്റുവര്‍ട്ട് ബിന്നിയെപ്പോലെയാണ് വിജയ് ശങ്കറെന്നായിരുന്നു മറ്റൊരു യൂസറുടെ പരിഹാസം.

 വിജയ് തെളിയിക്കണം

വിജയ് തെളിയിക്കണം

വിജയ് ശങ്കര്‍ സ്വയം വലിയ കഴിവുള്ള താരമാണെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ടീമിനു വേണ്ടി തുടര്‍ച്ചയായി കളിക്കണമെങ്കില്‍ കളിക്കളത്തിലാണ് തന്റെ മികവ് പ്രദര്‍ശിപ്പിക്കേണ്ടത്, അല്ലാതെ അഭിമുഖങ്ങളില്‍ അല്ല. ഞാന്‍ അടുത്ത ജാക്വിസ് കാലിസാവുമെന്ന് ഒരാള്‍ക്കു എളുപ്പം പറയാന്‍ കഴിയും, എന്നാല്‍ തനിക്ക് അതിനുള്ള കഴിവുണ്ടെന്ന് പ്രകടനത്തിലൂടെയാണ് അയാള്‍ തെളിയിക്കേണ്ടതെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

 ഇന്ത്യക്കു കാലിസിനെ വേണം

ഇന്ത്യക്കു കാലിസിനെ വേണം

വിജയ് ശങ്കറിനെ നമുക്ക് പിന്തുണയ്ക്കാം. കാരണം ഇന്ത്യക്കു ജാക്വിസ് കാലിസിനെ വേണമെന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍.

ഇന്ത്യയുടെ ത്രീഡി പ്ലെയര്‍ വീണ്ടും ട്രെന്‍ഡിങ് ആയിരിക്കുകയാണ്. കാലിസ്, വാട്‌സന്‍ എന്നിവരുമായുള്ള താരതമ്യത്തിനു ശേഷമാണിത്. പ്രിയപ്പെട്ട വിജയ് ശങ്കര്‍ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരിക നിങ്ങള്‍ക്കു കടുപ്പമാണെന്നാണ് എന്റെ അഭിപ്രായം. ദയവു ചെയ്ത് മറ്റാരുമായി നിങ്ങള്‍ താരതമ്യം ചെയ്യരുത്. കാരണം പ്രകടനമാണ് സംസാരിക്കേണ്ടതെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

 പിന്തുണച്ചും ചിലര്‍

പിന്തുണച്ചും ചിലര്‍

സോഷ്യല്‍ മീഡിയകളിലൂടെ തന്നെ വിജയ് ശങ്കറിനെ പിന്തുണച്ചും ചിലര്‍ രംഗത്തു വന്നിട്ടുണ്ട്. താരത്തിന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിക്കുകയാണെന്നാണ് ഇവരുടെ അഭിപ്രായം.

ടോപ്പ് ത്രീയിലാണ് തനിക്കു കൂടുതല്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുകയെന്നു വിജയ് ശങ്കര്‍ തോന്നുന്നുണ്ടെങ്കില്‍ എന്താണ് തെറ്റ്? വാട്‌സന്‍, കാലിസ് എന്നിവരെ ബാറ്റിങില്‍ താഴേക്കു ഇറക്കിയിരുന്നെങ്കില്‍ ഈ രണ്ടു ഓള്‍റൗണ്ടര്‍മാരെ നമുക്ക് ലഭിക്കില്ലായിരുന്നു. വിജയ് ശങ്കറിനെ ട്രോളുന്നവരാണ് വിഡ്ഡികളെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

 താരത്തിന്റെ വാക്കുകള്‍

താരത്തിന്റെ വാക്കുകള്‍

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വിജയ് ശങ്കറിനെ ഇപ്പോള്‍ കുടുക്കിയിരിക്കുന്നത്. നിങ്ങള്‍ മുന്‍നിരയില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. പക്ഷെ അഞ്ച്, ആറ് പൊസിഷനുകളിലെ പ്രകടനം പരിഗണിച്ചായിരുന്നു നിങ്ങളെ നേരത്തേ ടീമിലെടുത്തത്. ഇപ്പോള്‍ എന്തു മാറ്റമാണ് സംഭവിച്ചതെന്നായിരുന്നു ചോദ്യം.

ഒരു മാറ്റവുമില്ല. അഞ്ചാം നമ്പറാണ് ലഭിക്കുന്നതെങ്കില്‍ ഞാന്‍ അതിനു തയ്യാറാണ്. അതേ പൊസിഷനാണ് എനിക്കു ലഭിക്കുകയെങ്കില്‍ അതിനു അനുസരിച്ചാണ് തയ്യാറെടുപ്പ് നടത്തുക. തമിഴ്‌നാട്, ഐപിഎല്‍ എന്നിവയെടുത്താല്‍ വ്യത്യസ്ത പൊസിഷനുകളിലാണ് ഞാന്‍ കളിച്ചിട്ടുള്ളതെന്നു കാണാം. ആറാം നമ്പറിനു ശേഷമിറങ്ങിയാല്‍ ബാറ്റ് ചെയ്യാന്‍ ചുരുങ്ങിയ ഓവറുകള്‍ മാത്രമേ എനിക്കു ലഭിക്കൂ. അങ്ങനെങ്കില്‍ 30-40 റണ്‍സ് മാത്രമേ എനിക്കു സംഭാവന ചെയയ്യാന്‍ സാധിക്കൂ. അതു വച്ച് ദേശീയ ടീമിലെത്തുക എനിക്കു ബുദ്ധിമുട്ടാണ്.

കൂടുതല്‍ റണ്‍സെടുക്കണമെങ്കില്‍ ക്രീസില്‍ കൂടുതല്‍ സമയം ചെലവിടാന്‍ കഴിയണം. ഓപ്പണറായി കളിക്കണമെന്നു ഞാന്‍ പറയുന്നില്ല. നാല്, അഞ്ച് സ്ലോട്ടുകളിലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കേണ്ടതുണ്ട്. അവിടെയും റണ്ണെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു എന്നെ ഒഴിവാക്കാം.

ഞാന്‍ ഓള്‍റൗണ്ടറാണ്. പക്ഷെ ബാറ്റിങിന്റെ പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്. ഓള്‍റൗണ്ടറായതു കൊണ്ടു മാത്രം ആറ്, ഏഴ് പൊസിഷനുകളില്‍ എന്നെ കളിപ്പിക്കരുത്. എനിക്കു ജാക്വിസ് കാലിസ്, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെപ്പോലെ ആവാന്‍ കഴിയും. അവര്‍ ബാറ്റിങില്‍ ഓപ്പണ്‍ ചെയ്യുകയും, മൂന്നാം നമ്പറില്‍ ഇറങ്ങുകയും ബൗള്‍ ചെയ്തിരുന്നവരുമാണ്. മുന്‍നിരയില്‍ അവസരം ലഭിച്ചാല്‍ എനിക്കും റണ്ണെടുക്കാനും വിക്കറ്‌ള് വീഴ്ത്താനും കഴിയും. അതു ടീമിനും ഗുണം ചെയ്യും എന്നായിരുന്നു ശങ്കര്‍ പറഞ്ഞത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, May 17, 2021, 15:52 [IST]
Other articles published on May 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X