ലോകകപ്പ്: തനിക്കുമുണ്ട് ആ വീക്ക്‌നെസ്, വെളിപ്പെടുത്തി കോലി... കളിക്കാനുള്ള പ്രചോദനം അതു തന്നെ
ലണ്ടന്‍: അപരാജിത കുതിപ്പ് തുടരാനുറച്ചാണ് ലോകകപ്പില്‍ ടീം ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടുമായി കൊമ്പുകോര്‍ക്കുന്നത്. കളിച്ച ആറു മല്‍സരങ്ങളില്‍ ആറിലും ജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നു.ഒരു മല്‍സരം മഴയെത്തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു.
ഇന്ന് ഇംഗ്ലണ്ടിനെതിരായ കളിയില്‍ ജയിക്കാനായാല്‍ അടുത്ത രണ്ടു റൗണ്ടുകള്‍ക്കു കാത്തുനില്‍ക്കാതെ ഇന്ത്യക്കു സെമിയിലേക്കു ടിക്കറ്റെടുക്കാം. സമ്മര്‍ദ്ദത്തോടെയാണ് താന്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇറങ്ങുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

പ്രകടിപ്പിക്കാറില്ലെന്ന് കോലി
ഒട്ടും സമ്മര്‍ദ്ദമില്ലാതെയാണ് താന്‍ കളിക്കുന്നതെന്ന് പറയുകയാണെങ്കില്‍ അതു കള്ളമാവുമെന്ന് കോലി വ്യക്തമാക്കി. സമ്മര്‍ദ്ദം തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ അത് നന്നായി മറച്ചു വയ്ക്കാന്‍ കഴിയുന്നതാണ് തന്റെ മിടുക്ക്.
സമ്മര്‍ദ്ദം തീരെ അനുഭവപ്പെട്ടില്ലെങ്കില്‍ അതു തനിക്കു കളിക്കാനുള്ള പ്രചോദനം നഷ്ടപ്പെടുത്തുമെന്നും കോലി വിശദമാക്കി.

മികച്ച പ്രകടനം പുറത്തെടുക്കണം
താനടക്കമുള്ള അന്താരാഷ്ട്ര ക്രിക്കറ്റര്‍മാരെല്ലാം സമ്മര്‍ദ്ദത്തോടെയാണ് ഓരോ കളിയിലും ഇറങ്ങുന്നത്. ഈയൊരു ആവേശമാണ് തങ്ങളെ മുന്നോട്ടു നയിക്കുന്നത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ക്രീസിലെത്തി മികച്ച പ്രകടനം പുറത്തെടുക്കാന്‍ തങ്ങളെ സഹായിക്കുന്നതും അതു തന്നെയാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെ വീഴ്ച ഞെട്ടിച്ചു
ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിനേറ്റ തിരിച്ചടി തന്നെ ഞെട്ടിച്ചതായി കോലി വ്യക്തമാക്കി. മറ്റുള്ളവരെപ്പോലെ തന്നെ ഹോംഗ്രൗണ്ടിന്റെ ആനുകൂല്യമുള്ളനിതാല്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ കസറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
സമ്മര്‍ദ്ദം ടൂര്‍ണമെന്റില്‍ വലിയൊരു ഘടകമാവുമെന്ന് തുടക്കത്തില്‍ തന്നെ താന്‍ പറഞ്ഞിരുന്നു. ചെറിയ സ്‌കോറുകള്‍ പ്രതിരോധിക്കുമ്പോഴാണ് ഈ സമ്മര്‍ദ്ദം കൂടുതല്‍ പരീക്ഷിക്കപ്പെടുകയെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications