Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കോച്ചാകാനില്ല: രാഹുല്‍ ദ്രാവിഡ്

മുംബൈ: ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കോച്ചാകാന്‍ തല്‍ക്കാലം താനില്ലെന്ന് ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ ചുമതലയാണ് ഇപ്പോള്‍ തനിക്കുള്ളത്. ദേശീയ ടീമിന്റെ പരിശീലകനാകുന്ന കാര്യം ഇപ്പോള്‍ ചിന്തിക്കുന്നത് പോലുമില്ല - ഡങ്കന്‍ ഫ്‌ലെച്ചര്‍ പോയ ഒഴിവിലേക്ക് ടീം ഇന്ത്യ പുതിയ കോച്ചിനെ തേടുന്നതിനിടെയാണ് ദ്രാവിഡ് നയം വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈയില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദ്രാവിഡ്. അപ്പോഴാണ് പത്രറിപ്പോര്‍ട്ടര്‍മാര്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചാകുന്ന കാര്യം ചോദിച്ച് ദ്രാവിഡിനെ വളഞ്ഞത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പരിപാടിക്ക് എത്തിയിരുന്നു.

dravid

ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായ രവി ശാസ്ത്രി മികച്ച റിസള്‍ട്ട് ഉണ്ടാക്കുന്നതായി ദ്രാവിഡ് പറഞ്ഞു. രവിയും ടീമും മനോഹരമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഇപ്പോള്‍ അതൊടൊപ്പം ചേരാനുള്ള ഒരു താല്‍പര്യവും എനിക്കില്ല. അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ ഭാഗമാകുക എന്നത് ഓരോ കളിക്കാരനും പ്രതീക്ഷയുടെ കാലമാണ്. അവരുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായി പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് ഗുണം ചെയ്യുമെന്നും ദ്രാവിഡ് പ്രതീക്ഷ പ്രകടിപ്പിച്ചു. ടീമിന്റെ തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ താന്‍ ഇടപെടില്ല എന്നും ദ്രാവിഡ് പറഞ്ഞു. ബി സി സി ഐയുടെ ഉപദേശക സമിതിയിലെ സ്ഥാനം നിരസിച്ച ശേഷമാണ് ദ്രാവിഡ് അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ കോച്ചായി എത്തുന്നത്.

Story first published: Thursday, June 11, 2015, 12:33 [IST]
Other articles published on Jun 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+