വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമിലെ ഒരാളുടെ കട്ട ഫാന്‍! തന്നില്‍ അദ്ദേഹം ഏറെ വിശ്വാസമര്‍പ്പിച്ചു- രാഹുല്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാഹുലാണ് ഇപ്പോള്‍ വിക്കറ്റ് കാക്കുന്നത്

മുംബൈ: നിലവില്‍ ടീം ഇന്ത്യയിലെ ഒരു താരത്തിന്റെ കടുത്ത ആരാധകനാണ് താനെന്നു വെളിപ്പെടുത്തി നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ പുതിയ വിക്കറ്ററും മികച്ച ബാറ്റ്‌സ്മാനുമായ കെഎല്‍ രാഹുല്‍ വെളിപ്പെടുത്തി. യുവതാരം റിഷഭ് പന്ത് തുടര്‍ച്ചയായി ഫ്‌ളോപ്പായതോടെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു രാഹുലിനെ ഇന്ത്യ പരീക്ഷിച്ചത്. ഇന്ത്യയുടെ അവസാനത്തെ മൂന്നു പരമ്പരകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. മികച്ച പ്രകടനത്തിലൂടെ അദ്ദേഹം തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കകുയും ചെയ്തിരിക്കുകയാണ്.

ഡോണ്‍ ബ്രാഡ്മാനു ശേഷം സച്ചിനല്ല, അത് വിരാട് കോലിയാവും!- അപൂര്‍വ്വ 'ഇനമെന്ന് കുമാര്‍ സങ്കക്കാരഡോണ്‍ ബ്രാഡ്മാനു ശേഷം സച്ചിനല്ല, അത് വിരാട് കോലിയാവും!- അപൂര്‍വ്വ 'ഇനമെന്ന് കുമാര്‍ സങ്കക്കാര

യഥാര്‍ഥ ക്രിക്കറ്ററെപ്പോലെ, സച്ചിനെ അമ്പരപ്പിച്ചു!- സുഷാന്തിനെ 'ധോണി'യാക്കിയ മോറെയഥാര്‍ഥ ക്രിക്കറ്ററെപ്പോലെ, സച്ചിനെ അമ്പരപ്പിച്ചു!- സുഷാന്തിനെ 'ധോണി'യാക്കിയ മോറെ

ടെസ്റ്റ് ക്രിക്കറ്റിലൂടെയാണ് കരിയര്‍ തുടങ്ങിയതെങ്കിലും ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ രാഹുലിന് ഇടമില്ല. ബാറ്റിങ് ടെക്‌നിക്കില്‍ ചില മാറ്റങ്ങള്‍ വരുത്തിയ അദ്ദേഹം കുറേക്കൂടി അഗ്രസീവായ സമീപനം സ്വീകരിക്കുകയായിരുന്നു. ഇതാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ രാഹുലിനെ സഹായിക്കുകയായിരുന്നു.

രോഹിത്തിന്റെ ആരാധകന്‍

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കടുത്ത ആരാധകനാണ് താനെന്നു രാഹുല്‍ വെളിപ്പെടുത്തി. രോഹിത്തിന്റെ ബാറ്റിങിന്റെ ബാറ്റിങിന്റെ ആരാധകനാണ് താന്‍. കുറച്ചു വര്‍ഷമായി അദ്ദേഹത്തിനൊപ്പം കളിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെ കണ്ട് സ്തബ്ധരായി നിന്നു പോയിട്ടുണ്ടെന്ന് ചില ക്രിക്കറ്റര്‍മാര്‍ പറയുന്നത് പോലെയാണ് തന്റെ അവസ്ഥ. എന്താണ് പറയേണ്ടതെന്നു പോലും അവര്‍ക്കറിയില്ല. കളിക്കളത്തില്‍ രോഹിത്തിനൊപ്പമുള്ള നിമിഷങ്ങളെ പലപ്പോഴും അവിശ്വസനീയമായി തനിക്കു തോന്നിയിട്ടുണ്ടെന്നും രാഹുല്‍ വിശദമാക്കി.

തന്നില്‍ വിശ്വാസമര്‍പ്പിച്ചു

ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളില്‍ ഏറ്റവുമധികം തന്നില്‍ വിശ്വാസമര്‍പ്പിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് രോഹിത്തെന്നു രാഹുല്‍ വിശദമാക്കി. പല സന്ദര്‍ഭങ്ങളിലും തന്നെ പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് രോഹിത്.
ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ശേഷിയുള്ള ഒരു യുവതാരം ടീമിലുണ്ടെന്ന് ടീമിലെ സീനിയറായ ഒരു കളിക്കാരന്‍ വിശ്വസിക്കുമ്പോള്‍ അത് ടീമിനു വേണ്ടി സ്ഥിരമായി കളിക്കാത്ത ആ യുവതാരത്തിനു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ടീമിനകത്ത് മല്‍സരമുണ്ട്

ടീമിനകത്ത് സ്ഥാനത്തിനു വേണ്ടി താരങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ മല്‍സരം നടക്കുന്നുണ്ടെന്ന് രാഹുല്‍ സമ്മതിച്ചു. ഇതാണ് ഓരോ തവണയും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ താരങ്ങളെ പ്രേരിപ്പിക്കുന്നത്. 2014ല്‍ ദേശീയ ടീമിലെത്തിയ ശേഷം ടെസ്റ്റ് മല്‍സങ്ങളാവട്ടെ, ടി20, ഏകദിനം ഇവയില്‍ ഏതുമാവട്ടെ എല്ലാത്തിലും ഓപ്പണര്‍, നാലാം നമ്പര്‍ സ്ഥാനങ്ങളിലേക്കു മല്‍സരം നടക്കുന്നുണ്ട്.
ടീമിലെ ചില പൊസിഷനുകള്‍ കുറച്ചു കാലത്തേക്കെങ്കിലും നിങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ കഴിയില്ല. പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരം താരങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. മടി പിടിക്കാതെ എല്ലായ്‌പ്പോഴും പ്രകടനം മെച്ചപ്പെടുത്താന്‍ ഇത് ഓരോ താരത്തെയും പ്രചോദിപ്പിക്കുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 15, 2020, 15:09 [IST]
Other articles published on Jun 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X