ധോണിക്ക് കീഴില്‍ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍!
ക്യാപ്റ്റന്‍ കൂളായ എം എസ് ധോണിക്ക് കീഴില്‍ കളിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസി. ഇന്ത്യയില്‍ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനാണ് ഫാഫ്. ഐ പി എല്ലില്‍ ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ മിന്നും താരമാണ് ഫാഫ്.
ധോണിക്ക് കീഴില്‍ കളിച്ച 5 വര്‍ഷങ്ങളാണ് തന്നെ ക്രിക്കറ്റര്‍ എന്ന നിലയില്‍ മാറ്റിയെടുത്തത് എന്നാണ് ഫാഫ് പറയുന്നത്. എപ്പോഴും ഞാന്‍ ധോണിയോട് ചോദിക്കും നിങ്ങളെങ്ങനെയാണ് ഇങ്ങനെ കൂളായി ഇരിക്കുന്നതെന്ന്. രണ്ട് കാര്യങ്ങള്‍ ധോണിയെക്കുറിച്ച് എടുത്ത് പറയണമെന്നാണ് ഫാഫ് ഡുപ്ലിസി പറയുന്നത്. അതിവയാണ്.

എന്റെ ഭാഗ്യം
ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ് - ഐ പി എല്ലില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ അംഗമാണ് ഫാഫ് ഡുപ്ലിസി. ധോണിയോട് തനിക്ക് വലിയ ആദരവാണ് ഉള്ളത്.

റെസ്‌പെക്ട് ധോണി
എത്ര വലിയ സമ്മര്‍ദ്ദവും ആയിക്കോട്ടെ, അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ധോണിക്ക് നന്നായി അറിയാം. ഓരോ കളിക്കാരനെയും എങ്ങനെ എവിടെ എപ്പോള്‍ ഉപയോഗിക്കണമെന്ന് ധോണിക്ക് നല്ല തിട്ടമാണ്.

ദക്ഷിണാഫ്രിക്കയുടെ സി എസ് കെ മോഡല്‍
ഫാഫ് ഡുപ്ലിസിയാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍. ചെന്നൈ താരമായ ഹസി ടീമിനൊപ്പം ഉപദേശകനായിട്ടുണ്ട്. ചെന്നൈ താരങ്ങളായ ക്രിസ് മോറിസും മോര്‍ക്കലും ടീമിനൊപ്പം ഉണ്ട്.

ഇന്ത്യന്‍ ടീമിലും
ക്യാപ്റ്റന്‍ എം എസ് ധോണി, മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍ എന്നിങ്ങനെ സി എസ് കെ താരങ്ങള്‍ ഇന്ത്യന്‍ ടീമിലും പ്രധാന ഘടകങ്ങളാണ്.

കളികള്‍ ഇങ്ങനെ
ഒക്‌ടോബര്‍ രണ്ടിന് ധരംശാലയില്‍ ഒന്നാം ട്വന്റി 20 മത്സരം. അഞ്ചിന് കട്ടക്കില്‍ രണ്ടാം ട്വന്റി 20 മത്സരം. ഒക്ടോബര്‍ എട്ടിന് കൊല്‍ക്കത്തയില്‍ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20.

ഏകദിനങ്ങള്‍ അഞ്ചെണ്ണം
കാണ്‍പൂര്‍, ഇന്‍ഡോര്‍, രാജ്‌കോട്ട്, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് ഏകദിനമത്സരങ്ങള്‍. ടെസ്റ്റ് മത്സരങ്ങള്‍ നവംബര്‍ 9 മുതല്‍ ഡിസംബര്‍ 7 വരെ നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications