Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് കളിക്കാന്‍ ആഗ്രഹമെന്ന് യൂസഫ് പത്താന്‍

2007 ല്‍ ട്വന്റി 20 ലോകകപ്പ് ഫൈനലിലായിരുന്നു യൂസഫ് പത്താന്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഓപ്പണറായി ഇറങ്ങി നേരിട്ട ഒന്നാം ഓവറില്‍ തന്നെ പത്താന്‍ സിക്‌സടിച്ചു. ഇര്‍ഫാന്‍ പത്താന്റെ ജ്യേഷ്ഠന്‍ എന്ന മേല്‍വിലാസത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ പവര്‍ ഹിറ്റര്‍ എന്ന പേരിലേക്കായിരുന്നു പിന്നീട് യൂസഫ് പത്താന്റെ വളര്‍ച്ച. എന്നാല്‍ സ്ഥിരതയില്ലാത്ത പ്രകടനം പത്താനെ ടീമിന് പുറത്താക്കി.

2012 മാര്‍ച്ചിലാണ് യൂസഫ് പത്താന്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രധാന താരങ്ങളില്‍ ഒരാളായ പത്താന് ഇപ്പോഴുള്ള ആഗ്രഹം ഇന്ത്യന്‍ ടീമിന് വേണ്ടി ഒരു ലോകകപ്പ് കൂടി കളിക്കണം എന്നാണ്. പറ്റുമെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ്.

yusufpathan

ബറോഡയ്ക്ക് വേണ്ടി രഞ്ജി ട്രോഫിയിലും കൊല്‍ക്കത്തയ്ക്ക് വേണ്ടി ഐ പി എല്ലിലും നടത്തുന്ന മികച്ച പ്രകടനം തന്നെ ഇന്ത്യന്‍ ടീമിലെത്തിക്കും എന്ന് തന്നെയാണ് സീനിയര്‍ പത്താന്റെ പ്രതീക്ഷ. ഇത്തവണ മികച്ചൊരു രഞ്ജി സീസണായിരുന്നു തനിക്ക്. രഞ്ജിയല്ല ട്വന്റി 20യാണ് നോക്കുന്നതെങ്കില്‍ ഐ പി എല്ലിലും മികച്ച പ്രകടനം നടത്താന്‍ തനിക്ക് സാധിച്ചിട്ടുണ്ട് - പത്താന്‍ പറയുന്നു.

തന്നില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട് എന്നാണ് 33 കാരനായ യൂസഫ് പത്താന്‍ പറയുന്നത്. രാജ്യത്തിന് വേണ്ടി ഇനിയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ എനിക്ക് കഴിയും. എപ്പോഴും വലിയ സ്വപ്‌നങ്ങളാണ് തനിക്ക് ഉണ്ടായിരുന്നത്. മികച്ച പ്രകടനം തുടര്‍ന്നാല്‍ 2016 ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Story first published: Wednesday, December 16, 2015, 16:30 [IST]
Other articles published on Dec 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+