Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിംഗ് ഓര്‍ഡറൊന്നും പ്രശ്‌നമല്ല.. ഏത് പൊസിഷനില്‍ കളിക്കാനും തയ്യാര്‍: ഹര്‍ദീക് പാണ്ഡ്യ!

വെറും 20 ഏകദിനത്തിന്റെയും മൂന്നേ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെയും പരിചയസമ്പത്ത് മാത്രമേ ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഉള്ളൂ. പക്ഷേ ഏത് ബൗളിംഗ് നിരയെയും നേരിടാനുള്ള ആത്മവിശ്വാസം പാണ്ഡ്യയ്ക്ക് ഇപ്പോള്‍ തന്നെ ഉണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ എവിടെ വേണമെങ്കിലും ഇറങ്ങാന്‍ ഉള്ള കഴിവ് തനിക്കുണ്ട് എന്ന ഹര്‍ദീക് പാണ്ഡ്യയുടെ വാക്കുകള്‍ തന്നെ ഇതിന് തെളിവ്.

pandya

എം എസ് ധോണിക്ക് ശേഷം ഇറങ്ങി ഫിനിഷറുടെ റോളിലായിരുന്നു പാണ്ഡ്യ ആദ്യ കാലത്ത് കളിച്ചിരുന്നത്. സ്വാഭാവികമായും ഒരു ഓള്‍റൗണ്ടര്‍ക്ക് കിട്ടുന്ന സ്ഥാനം. എന്നാല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ കോച്ച് രവി ശാസ്ത്രി പാണ്ഡ്യയ്ക്ക് വേണ്ടി കരുതിവെച്ചത് നാലാം നമ്പര്‍. ഒട്ടും ഞെട്ടാതെ പാണ്ഡ്യ ക്രീസിലെത്തി. തട്ടുപൊളിപ്പന്‍ ഒരു ഫിഫ്റ്റിയുമായി മാന്‍ ഓഫ് ദ മാച്ചുമായി.

ഏത് പൊസിഷനിലാണ് ബാറ്റ് ചെയ്യുന്നത് എന്നത് തനിക്കൊരു പ്രനമേ അല്ലെന്നാണ് ഹര്‍ദീക് പാണ്ഡ്യ പറയുന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുന്നത് ഒരു വെല്ലുവിളിയായിട്ടല്ല ഒരു അവസരം ആയി കാണാനാണ് എനിക്കിഷ്ടം. അടുത്തത് നീയാണ് ഇറങ്ങാന്‍ പോകുന്നത് എന്ന് പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. ആദ്യമായിട്ടാണ് ഇത്രയും പന്തുകള്‍ കളിക്കാന്‍ അവസരം കിട്ടുന്നത് - ബാറ്റിംഗ് ഓര്‍ഡറിലെ പ്രമോഷനെപ്പറ്റി പാണ്ഡ്യ ജൂനിയര്‍ പറയുന്നത് ഇങ്ങനെ.

Story first published: Tuesday, September 26, 2017, 15:16 [IST]
Other articles published on Sep 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+