വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാദയെപ്പോലെ ഷര്‍ട്ടൂരി വീശാന്‍ ആഗ്രഹിച്ചു, തടഞ്ഞത് ദ്രാവിഡ്!- യുവിയുടെ വെളിപ്പെടുത്തല്‍

2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലിനു ശേഷമായിരുന്നു സംഭവം

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ നിന്നും ഒരിക്കും മാഞ്ഞുപോവാത്ത സുന്ദരമുഹൂര്‍ത്തങ്ങളെടുത്താല്‍ അക്കൂട്ടത്തില്‍ തീര്‍ച്ചയായും സൗരവ് ഗാംഗിലയുടെ ഷര്‍ട്ടൂരി വീശിയുള്ള ആഹ്ലാദ പ്രകടനവുമുണ്ടാവും. 2002 ജൂലൈ 13ന് ഇംഗ്ലണ്ടിലെ പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിന്റെ ബാല്‍ക്കണിയില്‍ വച്ചായിരുന്നു ഇന്ത്യന്‍ നായകന്‍ കൂടിയായ ഗാംഗുലി വിജയത്തില്‍ മതിമറന്ന് ഷര്‍ട്ടൂരി ആഹ്ലാദം പ്രകടിപ്പിച്ചത്.

നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നേടിയ ത്രസിപ്പിക്കുന്ന വിജയം ദാദയെ മാത്രമല്ല അന്നു മല്‍സരം കണ്ട ഏതൊരു ക്രിക്കറ്റ് പ്രേമിയെയും ഹരം കൊള്ളിക്കും. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പികളിലൊരാളായിരുന്നു മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്.

 ഷര്‍ട്ടൂരാന്‍ ഞാനും ആഗ്രഹിച്ചു

ഷര്‍ട്ടൂരാന്‍ ഞാനും ആഗ്രഹിച്ചു

ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയോടൊപ്പം ഷര്‍ട്ടൂരി ആഹ്ലാദപ്രകടനം നടത്താന്‍ യുവരാജും ആഗ്രഹിച്ചിുന്നുവെന്നത് പലര്‍ക്കുമറിയാത്ത രഹസ്യമാണ്. ദി ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന സ്വന്തം ആത്മകഥയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഗാംഗുലിയോടൊപ്പം അന്നു ഞാനും ടീ ഷര്‍ട്ടൂരി വീശി ആഹ്ലാദം പ്രകടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ രാഹുല്‍ ദ്രാവിഡ് എന്നെ തടയുകയായിരുന്നുവെന്നാണ് യുവി ആത്മകഥയില്‍ കുറിച്ചിരിക്കുന്നത്.

 വീഡിയോ പങ്കുവച്ച് ബിസിസിഐ

വീഡിയോ പങ്കുവച്ച് ബിസിസിഐ

ലോര്‍ഡ്‌സില്‍ ഇന്ത്യ നേടിയ അവിസ്മരണീയ വിജയത്തിന്റെ വാര്‍ഷികം കൂടിയായിരുന്നു ചൊവ്വാഴ്ച (ജൂലൈ 13). ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ വിജയമുഹൂര്‍ത്തിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
2002ലെ ഈ ദിവസം. ലണ്ടനിലെ ലോര്‍ഡ്‌സ്. ഓര്‍മ്മിക്കേണ്ട മുഹൂര്‍ത്തമാണിത്. സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെ നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ഫൈനലില്‍ തോല്‍പ്പിക്കുകയായിരുന്നു എന്നാണ് വീഡിയോക്കൊപ്പം ബിസിസിഐ ട്വീറ്റ് ചെയ്തത്.

 ഹീറോസായി കൈഫും യുവിയും

ഹീറോസായി കൈഫും യുവിയും

ഫൈനലില്‍ വലിയ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. 326 റണ്‍സാണ് ഇന്ത്യക്കു ജയിക്കാന്‍ ആവശ്യമായിരുന്നത്. റണ്‍ചേസില്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 146 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. പിന്നീടായിരുന്നു മുഹമ്മദ് കൈഫ്- യുവരാജ് ഐതിഹാസിക കൂട്ടുകെട്ട് പിറക്കുന്നത്.
121 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്ത് ഇരുവരും ഇന്ത്യയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു. 69 റണ്‍സെടുത്ത് യുവി മടങ്ങിയെങ്കിലും കൈഫ് വിട്ടുകൊടുത്തില്ല. വാലറ്റക്കാരെ കൂട്ടുപിടിച്ച് അദ്ദേഹം ഇന്ത്യയെ വിജയതീരത്തടുപ്പിച്ചു. 75 ബോളില്‍ പുറത്താവെ 87 റണ്‍സായിരുന്നു കൈഫ് നേടിയത്. സഹീര്‍ ഖാനായിരുന്നു ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്.

Story first published: Wednesday, July 14, 2021, 15:51 [IST]
Other articles published on Jul 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X