ബാംഗ്ലൂര്‍: ഐപിഎല്‍ പ്ലേ ഓഫിനും ഫൈനലിനുമുള്ള വേദിയില്‍ ഹൈദരാബാദും പരിഗണനയില്‍. ബാംഗ്ലൂരിനെ കൂടാതെയാണ് ഹൈരദാബാരിനെയും പരിഗണിക്കുന്നത്. ചെന്നൈ സ്റ്റേഡയത്തിലെ മൂന്ന് സ്റ്റാന്‍ഡുകള്‍ കാണികള്‍ക്കായി തുറന്നുകൊടുക്കാത്തതിനാല്‍ അവരെ പരിഗണിക്കേണ്ടെന്നാണ് തീരുമാനം. സുരക്ഷാ പ്രശ്നം ഉന്നയിച്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് 2012 മുതല്‍ മൂന്ന് സ്റ്റാന്‍ഡുകള്‍ അടച്ചിട്ടത്.
തമിഴ്നാട് ക്രിക്കറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിച്ചെന്ന് ബിസിസിഐ വ്യക്തമാക്കി. ചെന്നൈയ്ക്ക് അവരുടെ ഹോം മൈതാനത്ത് പ്ലേ ഓഫ് കളിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, തുറന്നുകൊടുക്കാത്ത ഭാഗങ്ങള്‍ ഒരു പ്രശ്നമാണ്. ആയതിനാല്‍ പ്ലേ ഓഫിനും ഫൈനലിനുമായി ഹൈരദാബാദിനെയും ബാംഗ്ലൂരിനെയുമാണ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ചെന്നൈയെയും പരിഗണിച്ചേക്കും.
പഞ്ചാബില്‍ 4.8 കോടിക്കെത്തിയ 18കാരന് ഹൈദരാബാദിനെതിരെ അരങ്ങേറ്റത്തിനൊരുങ്ങുന്നു
പ്രാദേശിക ടൂര്‍ണമെന്റിനും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ പുതിയ അപേക്ഷ ക്ഷണിക്കാനും ബിസിസിഐ തീരുമാനിച്ചു. പേടിഎമ്മിന് വീണ്ടും അപേക്ഷിക്കാമെന്നും എന്നാല്‍, പുതിയ അപേക്ഷകള്ക്കൊപ്പമേ പരിഗണിക്കൂയെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ലോകകപ്പിനുള്ള ടീമിനെ ഏപ്രില്‍ 15നാണ് പ്രഖ്യാപിക്കുക.