Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹൈദരാബാദ് അഫ്ഗാനിസ്ഥാന്‍ പോലെയെന്ന് സണ്‍റൈസേഴ്‌സ് താരം റാഷിദ് ഖാന്‍

ഹൈദരാബാദ്: താരമൂല്യത്തില്‍ പിറകിലാണെങ്കിലും സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ പതിനൊന്നാം സീസണിലെ മികച്ച ടീമുകളിലൊന്നാണ്. ബൗളിങ്ങില്‍ മറ്റേതു ടീമിനേക്കാളും മുന്നിലുള്ള സണ്‍റൈസേഴ്‌സിന്റെ വജ്രായുധാണ് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍. റാഷിദിനെതിരെ കളിക്കുകയെന്നത് ലോക നിലവാരമുള്ള ബാറ്റ്‌സ്മാന്മാര്‍ക്ക് വെല്ലുവിളിയാണ്.

കഴിഞ്ഞദിവസം ദില്ലിക്കെതിരായ മത്സരത്തില്‍ റാഷിദ് പ്രകടനമികവ് ആവര്‍ത്തിച്ചു. ഹൈദരാബാദിന് വേണ്ടി കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണെന്ന് റാഷിദ് ഖാന്‍ മത്സരശേഷം പറഞ്ഞു. നന്നായി പന്തെറിയാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അഫ്ഗാനിസ്ഥാനില്‍ കളിക്കുന്ന പ്രതീതിയാണ് ഹൈദരാബാദിലെ ഹോം ഗ്രൗണ്ടില്‍ കിട്ടുന്നത്. രണ്ടുകളികളില്‍ മോശം പ്രകടനം നടത്തിയതിനാല്‍ അച്ചടക്കത്തോടെ പന്തെറിയാനാണ് ശ്രമമെന്നും യുവ ബൗളര്‍ പറഞ്ഞു.

rashidkhan

തന്റെ ബൗളിങ്ങിന്റെ പ്രത്യേകതയും റഷീദ് വിവരിച്ചു. കൈകളുടെ ദ്രുതചലനം തന്നെ ഏറെ സഹായിക്കുന്നുണ്ട്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഹൈദരാബാദില്‍ ലഭിച്ചുവരുന്ന പിന്തുണ അഫ്ഗാനിലെന്നപോലെയാണ്. രാജ്യത്തിന്റെയും കുടുംബത്തിന്റെ പ്രാര്‍ഥനയും തന്നെ സഹായിക്കുന്നതായി റാഷിദ് പറഞ്ഞു.

ബാറ്റിങ് ടീമിന്റെ റണ്‍റേറ്റ് നിലയ്ക്കു നിര്‍ത്താനും വിക്കറ്റെടുക്കാനും മിടുമിടുക്കനാണ് റാഷിദ് ഖാന്‍. ബൗളിങ്ങില്‍ മാത്രമല്ല, ഫീല്‍ഡിങ്ങിലും റാഷിദ് മികവു തെളിയിച്ചു കഴിഞ്ഞു. 9 കോടി രൂപയ്ക്ക് ടീമിലെടുത്ത റാഷിദ് മൂല്യത്തിനൊത്ത പ്രകടനം നടത്തുന്നത് ടീം മാനേജ്‌മെന്റിന് കോടികളുടെ ലാഭമാണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു.

Story first published: Sunday, May 6, 2018, 14:57 [IST]
Other articles published on May 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+