Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; ഓപ്പണിങ്ങില്‍ വെടിക്കെട്ടുമായി വാര്‍ണറും ബെയര്‍‌സ്റ്റോവും, കൊല്‍ക്കത്തയെ നാണംകെടുത്തി

1
45914

കൊല്‍ക്കത്ത: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 38-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഹൈദരാബാദ് 9 വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദ് 30 പന്തുകള്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തി. ഓപ്പണിങ് കൂട്ടുകെട്ടില്‍ വാര്‍ണര്‍ ബെയര്‍‌സ്റ്റോ സഖ്യം നേടിയ റണ്‍സാണ് വിജയം അനായാസമാക്കിയത്.

kolkata

വാര്‍ണര്‍ 38 പന്തില്‍ 67 റണ്‍സെടുത്തു. ബെയര്‍സ്റ്റൗ 43 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഈ സീസണില്‍ നാലുതവണയാണ് ഹൈദരാബാദിന്റെ ഓപ്പണിങ് സഖ്യം 100 റണ്‍സ് കടന്നത്. മൂന്നുതവണ ബെയര്‍സ്റ്റൗവിന് ജീവന്‍ നല്‍കിയത് കൊല്‍ക്കത്തയ്ക്ക് വിനയായി. കൊല്‍ക്കത്തയ്ക്കായി ഇറങ്ങിയ കെസി കരിയപ്പയ്ക്കും പൃഥ്വിരാജിനും തിളങ്ങാനായില്ല.

കൊല്‍ക്കത്തയുടെ ബാറ്റിങ്

സുനില്‍ നരെയ്‌നും ക്രിസ് ലിന്നും ചേര്‍ന്ന് മിന്നുന്ന തുടക്കം സമ്മാനിച്ചെങ്കിലും വലിയ സ്‌കോറാക്കി മാറ്റാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞില്ല. കൊല്‍ക്കത്തയ്ക്കായി ക്രിസ് ലിന്‍(51), സുനില്‍ നരൈന്‍(25), റിങ്കു സിങ്(30) എന്നിവര്‍ തിളങ്ങി. എന്നാല്‍, ആന്ദ്രെ റസ്സിലിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. ഭുവനേശ്വര്‍ കുമാറിന്റെ ഓവറില്‍ രണ്ട് സിക്‌സറടിച്ച റസ്സല്‍ അതേ ഓവറില്‍ തന്നെ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഇതോടെ അവസാന ഓവറില്‍ കൂടുതല്‍ റണ്‍സ് നേടാമെന്ന കൊല്‍ക്കത്തയുടെ പ്രതീക്ഷയും അസ്ഥാനത്തായി. കൊല്‍ക്കത്തയ്ക്കായി ഖലീല്‍ അഹമ്മദ് 3 വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ 2 വിക്കറ്റും വീഴ്ത്തി.

hyderabad-kolkata

മാറ്റങ്ങളുമായി കൊല്‍ക്കത്ത

നേരത്തെ, ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇറങ്ങിയത്. കുല്‍ദീപ് യാദവ്, റോബിന്‍ ഉത്തപ്പ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കു പകരം. കെസി കരിയപ്പ, റിങ്കു സിങ്, യാറ പൃഥ്വിരാജ് എന്നിവര്‍ കളിക്കാനിറങ്ങി. ഹൈദരാബാദ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് കളിക്കാനിറങ്ങിയത്.

hyderabad
Story first published: Sunday, April 21, 2019, 20:15 [IST]
Other articles published on Apr 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+