Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫില്‍ ഹ്യൂസിന് വേണ്ടി ഗൂഗിളും ബാറ്റെടുത്തു!

സിഡ്‌നി: ഫില്‍ ഹ്യൂസിന്റെ വിയോഗം ക്രിക്കറ്റ് ലോകം ഇപ്പോഴും വിശ്വസിച്ചിട്ടില്ല. ഗാലറികളെ ആനന്ദിപ്പിക്കുന്ന ബാറ്റിംഗിനിടെ പന്ത് തലയില്‍ കൊണ്ട് മരിച്ചുപോകുക എന്നത് അത്രയെളുപ്പം വിശ്വസിക്കാന്‍ പറ്റുന്ന കാര്യമല്ലല്ലോ. ഹ്യൂസിന് വേണ്ടി അല്‍പനേരം ബാറ്റ് താഴെ വെച്ചാണ് താരങ്ങളും ആരാധകരും അടങ്ങിയ അന്താരാഷ്ട്ര ക്രിക്കറ്റ് സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.

#putoutyourbats എന്ന ഹാഷ്ടാഗാണ് ഹ്യൂസിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ലോകത്ത് വൈറലായിരിക്കുന്നത്. ക്രിക്കറ്റ് ആരാധകനും ഐ ടി ജീവനക്കാരനുമായ പോള്‍ ടെയ്‌ലര്‍ തുടങ്ങി വെച്ച ഈ പരിപാടി ലോകം മുഴുവന്‍ ഏറ്റെടുക്കുകയുമായിരുന്നു. സിഡ്‌നിയിലെ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ മുന്നില്‍ താഴ്ത്തിവെച്ച ബാറ്റും ഒരു തൊപ്പിയുമായാണ് പോള്‍ ഇത് തുടങ്ങിയത്.

google

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പോള്‍ ഈ ചിത്രം പോസ്റ്റ് ചെയ്തു. പോളിന്റെ ഫോളോവേഴ്‌സായ പത്ത് പന്ത്രണ്ട് പേര്‍ ഇത് അനുകരിച്ചു. പിന്നെ പതിയെ #putoutyourbast വൈറലായി. ഡീന്‍ ജോണ്‍സ്, ജോനാഥന്‍ ട്രോട്ട് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഇതില്‍ പങ്കെടുത്ത് ചിത്രം ട്വിറ്ററിലിട്ടു. എന്തിനധികം പറയുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ വരെ ഹ്യൂസിന് പ്രണാമം അര്‍പ്പിച്ച് ബാറ്റ് താഴ്ത്തി.

കളിക്കാര്‍ക്കും ആരാധകര്‍ക്കുമൊപ്പം സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിളും ബാറ്റ് താഴ്ത്തി. സെര്‍ച്ച് ബോക്‌സിനരികെ ബാറ്റ് താഴ്ത്തിവെച്ച ഡൂഡിലുമായാണ് ഗൂഗിള്‍ ഓസ്‌ട്രേലിയ ഹ്യൂസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. നവംബര്‍ 25 ന് ഓസ്‌ട്രേലിയയിലെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ട ഹ്യൂസ് വ്യാഴാഴ്ചയാണ് മരിച്ചത്.

Story first published: Friday, November 28, 2014, 16:17 [IST]
Other articles published on Nov 28, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+