വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി പിന്നിലായി! ടി20 ചരിത്രത്തില്‍ ഈ നേട്ടം ഇന്ത്യക്ക് ഇതാദ്യം, ഹിറ്റ്മാന്‍ ഇഫക്ട്

വിന്‍ഡീസുമായുള്ള പരമ്പരയും ഇന്ത്യ കൈക്കലാക്കിയിരുന്നു

പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ചും ടി20യിലെ പവര്‍ഹൗസുകളായി മാറിക്കൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ഹിറ്റ്മാന് കീഴില്‍ വീണ്ടുമൊരു പരമ്പര നേട്ടം കൂടി ഇന്ത്യ കൈക്കലാക്കിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര 4-1നാണ് ഇന്ത്യ നേടിയത്.

IND vs WI: ലോക റെക്കോഡിട്ട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍!, ടി20 ചരിത്രത്തില്‍ ഇതാദ്യം, കൈയടിIND vs WI: ലോക റെക്കോഡിട്ട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍!, ടി20 ചരിത്രത്തില്‍ ഇതാദ്യം, കൈയടി

ഞായറാഴ്ച നടന്ന അപ്രസക്തമായ അഞ്ചാമത്തെയും അവസാനത്തെയും കൡയില്‍ വിന്‍ഡീസിനെ 88 റണ്‍സിനു ഇന്ത്യ വാരിക്കളയുകയായിരുന്നു. രോഹിത്തിനു വിശ്രമം നല്‍കി ഇറങ്ങിയ ഇന്ത്യയെ നയിച്ചത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു.

1

വെസ്റ്റ് ഇന്‍ഡീസുമായുള്ള അഞ്ചാം ടി20യില്‍ നേടിയ വിജയം ഈ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ 16ാമത്തെ ജയം കൂടിയാണ്. ഇതോടെ പുതിയ റെക്കോര്‍ഡും കുറിച്ചിരിക്കുകയാണ് രോഹിത് ശര്‍മയുടെ മെന്‍ ഇന്‍ ബ്ലൂ. 2016ല്‍ 15 ടി20കളില്‍ ജയിച്ചതായിരുന്നു ഇന്ത്യയുടെ നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഹിറ്റ്മാന്റെ ടീം പഴങ്കഥയാക്കിയിരിക്കുന്നത്.

2

2016ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യന്‍ കുതിപ്പ്.2018ല്‍ വിരാട് കോലി നയിച്ച ഇന്ത്യ 14 ടി20 വിജയങ്ങള്‍ കൊയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാവട്ടെ കോലിക്കു കീഴില്‍ തന്നെ 10 ടി0കളും ഇന്ത്യ വിജയം കൊയ്തു.

IND vs WI: ആരൊക്കെ ഹിറ്റ്?, ആരൊക്കെ ഫ്‌ളോപ്പ്?, സഞ്ജു ഫ്‌ളോപ്പോ?, പ്രകടനങ്ങള്‍ നോക്കാം

3

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ടി20 വിജയങ്ങള്‍ നേടിയ ടീമെന്ന ലോക റെക്കോര്‍ഡ് പാകിസ്താന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു 21 വിജയങ്ങളുമായി പാകിസ്താന്‍ ചരിത്രം കുറിച്ചത്. ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തും പാകിസ്താന്‍ തന്നെയാണ്. 2018ല്‍ 17 വിജയങ്ങള്‍ അവര്‍ കൊയ്തിരുന്നു.
16 വിജയങ്ങളോടെ ഇന്ത്യ പാകിസ്താന്റെ തൊട്ടരികിലെത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഏഷ്യാ കപ്പും ടി20 ലോകകപ്പുമടക്കം നിരവധി ടി20കള്‍ ഇന്ത്യക്കു ഇനിയും ബാക്കിയുണ്ട്. അതുകൊണ്ട് പാകിസ്താന്റെ ഓള്‍ടൈം റെക്കോര്‍ഡ് ഇന്ത്യ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ASIA CUP: സുവര്‍ണ്ണാവസരം തുലച്ച് സഞ്ജു, മുതലാക്കി ഹൂഡ, ഇനി പുറത്തിരുന്ന് കളികാണാം!

4

ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് (ഹോം, എവേ) ശ്രീലങ്ക, സൗത്താഫ്രിക്ക, അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യന്‍ ടീം ടി20 പരമ്പരകള്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ സൗത്താഫ്രിക്ക, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരേ രോഹിത് ശര്‍മ കളിച്ചിരുന്നില്ല. പകരം റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്യാപ്റ്റന്‍മാര്‍.

5

വിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ നാട്ടില്‍ കളിച്ച ടി20 പരമ്പരകള്‍ ഇന്ത്യ 3-0നു തൂത്തുവാരി. സൗത്താഫ്രിക്കയുമായുള്ള അഞ്ചു മല്‍സരങ്ങളുടെ പരമ്പര 2-2നു അവസാനിപ്പിച്ചു. അയര്‍ലാന്‍ഡുമായുള്ള പരമ്പര 2-0നു തൂത്തുവാരിയ ഇന്ത്യ 2-1നു ഇംഗ്ലണ്ടിനെയും മറികടന്നു.

6

അതേസമയം, വെസ്റ്റ് ഇന്‍ഡീസുമായുള്ള അപ്രസക്തമായ അഞ്ചാം ടി20യില്‍ 88 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടെ (64) ഫിഫ്റ്റിയിലേറി ഏഴു വിക്കറ്റിനു 188 റണ്‍സെന്ന സ്‌കോര്‍ വരെയെത്തി. ശ്രേയസ് 40 ബോളില്‍ എട്ടു ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ചു. ദീപക് ഹൂഡ (38), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (28) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. റണ്‍ചേസില്‍ 15.4 ഓവറില്‍ വെറും 100 റണ്‍സില്‍ വിന്‍ഡീസ് ഓള്‍ഔട്ടായി. മുഴുവന്‍ വിക്കറ്റുകളും സ്പിന്നര്‍മാര്‍ക്കായിരുന്നു. രവി ബിഷ്‌നോയ് നാലു വിക്കറ്റുകളെടുത്തപ്പോള്‍ അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ടു.

Story first published: Monday, August 8, 2022, 14:22 [IST]
Other articles published on Aug 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X