വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: വന്‍ തിരിച്ചടി, സിഎസ്‌കെയിലെ 13 പേര്‍ക്ക് കൊവിഡ്! ഒരാള്‍ ഫാസ്റ്റ് ബൗളര്‍

ദുബായ്: കൊവിഡ് മഹാമാരിയുയര്‍ത്തുന്ന വെല്ലുവിളികളെ തരണം ചെയ്ത് ഐപിഎല്‍ നടത്താന്‍ തയ്യാറെടുക്കുന്ന ബിസിസിഐയ്ക്കു വന്‍ തിരിച്ചടി. ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.ഒരു താരത്തിനും 12 സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കുമാണ് രോഗബാധയുണ്ടെന്നു കണ്ടെത്തിയിരിക്കുന്നതെന്നു ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേക്കുറിച്ച് സിഎസ്‌കെയോ, ബിസിസിഐയോ പ്രതികരിച്ചിട്ടില്ല.

1

കൊവിഡ് ഫലം പോസിറ്റീവായ താരം ഫാസ്റ്റ് ബൗളറാണെന്നാണ് വിവരം.ഇയാള്‍ ഇന്ത്യന്‍ താരമാണെന്നും സൂചനയുണ്ട്. എന്നാല്‍ പേര് പുറത്തുവിട്ടിട്ടില്ല. ശേഷിച്ച 12 പേര്‍ സപ്പോര്‍ട്ട് സ്റ്റാഫുമാരും സോഷ്യല്‍ മീഡിയ ടീമുമാണ്. കൊവിഡ് സ്ഥിരീകരിച്ച 13 പേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കയൊന്നുമില്ല. ഇവരെയെല്ലാം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ബിസിസിഐയുടെ എസ്ഒപിയിലെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും സിഎസ്‌കെ ടീം പിന്തുടരുന്നുണ്ട്.

ദുബായിലെത്തിയ ശേഷം സിഎസ്‌കെ ടീം ആറു ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയെങ്കിലും പരിശീലനം ഇനിയും ആരംഭിച്ചിട്ടില്ല. രാജസ്ഥാന്‍ റോയര്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ഫ്രാഞ്ചൈസികള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച തന്നെ പരിശീലനം ആരംഭിച്ചിരുന്നു.

സിഎസ്‌കെ സംഘത്തിലെ 13 പേര്‍ക്കു കൊവിഡ് പിടിപെട്ടത് ടൂര്‍ണമെന്റിനെയാകെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഐപിഎല്ലിനായി എട്ടു ഫ്രാഞ്ചൈസികളും യുഎഇയില്‍ എത്തിയ ശേഷം ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. യുഎഇയിലേക്കു പുറപ്പെടുന്നതിനു മുമ്പ് സിഎസ്‌കെ ടീം അഞ്ചു ദിവസം ചെന്നൈയില്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇവിടെ വച്ചാവാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം.

Story first published: Friday, August 28, 2020, 17:33 [IST]
Other articles published on Aug 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X