മറുപടി ഇങ്ങനെ
മാധ്യമ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നതു പോലെ കോലിയും രോഹിത്തും തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്നും കോലി ഇക്കാര്യം നിധേഷിച്ചതായും താന്‍ മറുപടി നല്‍കിയതായി കോച്ച് സ്ഥാനത്തേക്കു അപേക്ഷിച്ചിരുന്നയാള് വെളിപ്പെടുത്തി. പക്ഷെ കോലിയും രോഹിതും തമ്മിലുള്ള തര്‍ക്കം എങ്ങനെ തീര്‍ക്കുമെന്ന ചോദ്യത്തിന് എന്തു മറുപടി നല്‍കണമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് താന്‍ അതില്‍ നിന്നൊഴിഞ്ഞു മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തു കൊണ്ട് പരിഹരിച്ചില്ല?
താനായിരുന്നു കോച്ചെങ്കില്‍ കോലിയും രോഹിത്തും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ തന്നെ അത് കൂടുതല്‍ ഗുരുതരമാക്കാന്‍ അനുവദിക്കില്ല. ബിസിസിഐയെയും ഈ വിഷയത്തില്‍ ഇടപെടുത്തി പ്രശ്നം എത്രയും വേഗത്തില്‍ പരിഹരിക്കാനും ഡ്രസിങ് റൂമില്‍ നല്ല അന്തരീക്ഷമുണ്ടാക്കാനുമാണ് ശ്രമിക്കുക. ഇനി കോലിയും രോഹിത്തും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തന്നെ എന്തു കൊണ്ട് നിലവിലെ കോച്ച് അതു പരിഹരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോലി നിരസിച്ചു
ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ തോറ്റു പുറത്തായ ശേഷമാണ് കോലിയും രോഹിത്തും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും വ്യത്യസ്ത ചേരികളായി തിരിഞ്ഞ് ഇരുവരും ഏറ്റുമുട്ടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ കോലി പൂര്‍ണമായും തള്ളിയിരുന്നു. കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും കണക്കുകള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും വ്യക്തമാക്കിയ കോലി തനിക്കു രോഹിത്തുമായി നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞിരുന്നു.