വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇതാവുമോ ടി20യില്‍ ഇന്ത്യന്‍ ഇലവന്‍? സൂര്യക്കു പിറകെ സഞ്ജുവെത്തും, ഇഷാന്‍ പുറത്താവും

മൂന്നു വീതം ടി20കളിലാണ് ഇന്ത്യ കളിക്കുക

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ശിഖര്‍ ധവാന്‍ നയിക്കുന്ന ശക്തമായ ടീമിനെയാണ് നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കായി ലങ്കയിലേക്കു ഇന്ത്യ അയക്കുന്നത്. ജൂലൈയിലാണ് മൂന്നു വീതം ടി20കളും ഏകദിനങ്ങളും ഇന്ത്യ ദ്വീപ് രാജ്യത്തു കളിക്കുന്നത്.

India’s Predicted Playing XI for T20 series against Sri Lanka

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റുകളായ താരങ്ങളുടെ മികച്ച നിര തന്നെ ഇന്ത്യക്കൊപ്പമുണ്ട്. നിരവധി പുതുമുഖങ്ങള്‍ക്കും ദേശീയ ടീമിലേക്കു വഴി തുറന്നിരുന്നു. ഇവരില്‍ ആര്‍ക്കൊക്കെ അരങ്ങേറ്റത്തിനു അവസരം ലഭിക്കുമെന്നു കാത്തിരുന്നു കാണണം. ടി20യില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് ഇടംപിടിക്കാന്‍ സാധ്യതയെന്നു നമുക്കു പരിശോധിക്കാം.

 ധവാന്‍, പൃഥ്വി (ഓപ്പണര്‍മാര്‍)

ധവാന്‍, പൃഥ്വി (ഓപ്പണര്‍മാര്‍)

നായകന്‍ ധവാനോടൊപ്പം പൃഥ്വി ഷാ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണിങ് ജോടികള്‍ കൂടിയാണ് ഇരുവരും. ഈ സീസണില്‍ ഡിസിയുടെ കുതിപ്പില്‍ ഇരുവരും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടീമിന് സ്‌ഫോടാനാത്മക തുടക്കം നല്‍കുന്നതിനൊപ്പം റണ്‍ചേസില്‍ വിജയം എളുപ്പമാക്കാനും ധവാന്‍- പൃഥ്വി ജോടിക്കായിരുന്നു.
പുതുമുഖങ്ങളായ ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരും ഓപ്പണര്‍മാരായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും ധവാന്‍-പൃഥ്വി സഖ്യത്തിനായിരിക്കും മുന്‍തൂക്കം.

 സൂര്യ, സഞ്ജു, പാണ്ഡെ (മധ്യനിര)

സൂര്യ, സഞ്ജു, പാണ്ഡെ (മധ്യനിര)

മൂന്നാം നമ്പറില്‍ മിന്നുന്ന ഫോമിലുള്ള മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവായിരിക്കും എത്തുക. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടി20 പരമ്പരയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഫിഫ്റ്റിയുമായി സൂര്യ വരവറിയിക്കുകയും ചെയ്തിരുന്നു.
നാലാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും എത്തിയേക്കുക. ടീമിന്റെ വിക്കറ്റ് കീപ്പറും സഞ്ജുവായിരിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി അദ്ദേഹം ഈ സീസണില്‍ ശ്രദ്ധേയമായ ഇതോടെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന് പുറത്തിരിക്കേണ്ടി വരും. എന്നാല്‍ ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനു പകരം ഇഷാന്‍ വിക്കറ്റ് കാക്കാനാണ് സാധ്യത.
അഞ്ചാം നമ്പര്‍ മനീഷ് പാണ്ഡെയ്ക്കായിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കൂടിയാണിത്.

ഹാര്‍ദിക്, ക്രുനാല്‍ (ഓള്‍റൗണ്ടര്‍മാര്‍)

ഹാര്‍ദിക്, ക്രുനാല്‍ (ഓള്‍റൗണ്ടര്‍മാര്‍)

സഹോദരന്‍മാര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരായിരിക്കും ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. പരിക്കില്‍ നിന്നു മോചിതനായി ദേശീയ ടീമില്‍ മടങ്ങിയെത്തിയ ശേഷം ഹാര്‍ദിക്കിനെ ബൗളിങില്‍ അധികം കാണാറില്ല. ഐപിഎല്ലിന്റെ ഈ സീസണില്‍ മുംബൈയ്ക്കായി ഒരോവര്‍ പോലും അദ്ദേഹം ബൗള്‍ ചെയ്തിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ തൊട്ടുമുമ്പ് നടന്ന ടി20 പരമ്പരയില്‍ ഹാര്‍ദിക് കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്തിരുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ ലങ്കന്‍ പര്യടനത്തില്‍ കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്ത് ബൗൡങിലും ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കും ഹാര്‍ദിക്കിന്റെ ശ്രമം. ടി20 ലോകകപ്പില്‍ താന്‍ ബൗള്‍ ചെയ്യുമെന്ന് ഹാര്‍ദിക് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഭുവി, ചഹര്‍, സെയ്‌നി, ചഹല്‍ (ബൗളിങ് നിര)

ഭുവി, ചഹര്‍, സെയ്‌നി, ചഹല്‍ (ബൗളിങ് നിര)

വൈസ് ക്യാപ്റ്റനും പരിചയസമ്പന്നനുമായ ഭുവനേശ്വര്‍ കുമാറിനോടൊപ്പം ദീപക് ചഹര്‍, നവദീപ് സെയ്‌നി എന്നിവരായിരിക്കും ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. യുസ്വേന്ദ്ര ചഹലായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു ചഹര്‍ കാഴ്ചവച്ചത്. ഭുവി ഐപിഎല്ലില്‍ നിറംമങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരായ തൊട്ടുമുമ്പത്തെ പരമ്പരയില്‍ മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. സെയ്‌നിക്കു പകരം പുതുമുഖം ചേതന്‍ സക്കരിയയെ ഇന്ത്യ പരീക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Story first published: Saturday, June 12, 2021, 19:16 [IST]
Other articles published on Jun 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X