Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു മനസില്‍ കണ്ടപ്പോള്‍ മിനോദ് മാനത്ത് കണ്ടു; സഞ്ജുവിന്റെ വിക്കറ്റെടുത്ത പ്രവചനം!

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടുവെങ്കിലും ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന പ്രകടനമാണ് പരമ്പരയില്‍ ടീം പുറത്തെടുത്തത്. അതേസമയം ചരിത്ര നിമിഷം കൂടി ഇന്നലെ പിറന്നു. അഞ്ച് പുതുമുഖങ്ങളുമായാണ് ഇന്ത്യ ഇന്നലെ ശ്രീലങ്കയെ നേരിടുന്നത്.

ആ അഞ്ചില്‍ ഒരാള്‍ മലയാളി താരം സഞ്ജു സാംസണ്‍ ആയിരുന്നു. സഞ്ജു ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനായി മലയാളികള്‍ നാളുകളായി കാത്തു നില്‍ക്കുകയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ കിട്ടിയ അവസരം സഞ്ജു നന്നായി തന്നെ വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അര്‍ധ സെഞ്ചുറിയ്ക്ക് അരികിലെത്തിയാണ് സഞ്ജു പുറത്തായത്. അതേസമയം സഞ്ജുവിന്റെ പുറത്താകല്‍ ശ്രദ്ധേയമായൊരു കാഴ്ചയായിരുന്നു സമ്മാനിച്ചത്.

മിനോദ് ഭനുകയുടെ ബുദ്ധി

ക്രിക്കറ്റ് മൈതാനത്ത് ഏറ്റവും മികച്ച ഇരിപ്പിടമുള്ളത് വിക്കറ്റ് കീപ്പറിനാണെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ മിക്കപ്പോഴും ബോളര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് സാധിക്കാറുണ്ട്. വിക്കറ്റ് കീപ്പര്‍മാര്‍ നായകന്മാരാകുമ്പോഴുള്ള ഗുണവും ഇതാണ്. ഇന്നലത്തെ മത്സരത്തിലും അത്തരത്തിലൊരു സംഭവമുണ്ടായി. ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ മിനോദ് ഭനുകയുടെ ബുദ്ധിയായിരുന്നു സഞ്ജുവിനെ പുറത്താക്കിയത്.

പ്രതീക്ഷിച്ചത് പോലെ

കളിയുടെ 19-ാം ഓവറിലാണ് സഞ്ജു പുറത്താകുന്നത്. സഞ്ജുവിന്റെ ഷോട്ട് മുന്‍കൂട്ടി കണ്ട് ബോളര്‍ക്ക് മിനോദ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സഞ്ജു സ്‌റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കുമെന്ന് മനസിലാക്കിയ മിനോദ് ബോളറോട് സിംഹളഭാഷയില്‍ സംസാരിക്കുകയായിരുന്നു. ഇതനുസരിച്ച് ബോളര്‍ പ്രവീണ്‍ ജയവിക്രമ പന്തെറിഞ്ഞു. പ്രതീക്ഷിച്ചത് പോലെ തന്നെ ഇറങ്ങിയടിക്കാന്‍ ശ്രമിച്ച സഞ്ജു ക്യാച്ച് നല്‍കി പുറത്താവുകയും ചെയ്തു. കവറില്‍ അവിഷ്‌കയുടെ കൈയ്യിലാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ് അവസാനിച്ചത്. 46 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.

ഇന്ത്യയ്ക്ക് അഭിമാനിക്കാം

അതേസമയം ഇന്നലത്തെ മത്സരം മൂന്ന് വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചത്. ഇന്ത്യ മുന്നോട്ട് വച്ച 226 റണ്‍സെന്ന വിജയലക്ഷ്യം ലങ്ക അനായാസം മറികടക്കുകയായിരുന്നു. അവിഷ്‌ക ഫെര്‍ണാണ്ടോയുടേയും ബനുക രാജപക്‌സെയുടേയും അര്‍ധ സെഞ്ചുറികളാണ് ലങ്കയ്ക്ക് വിജയം നേടിക്കൊടുത്തത്. എങ്കിലും പരമ്പര 2-1 ന് സ്വന്തമാക്കാന്‍ സാധിച്ചതിലും യുവതാരങ്ങള്‍ക്ക് അരങ്ങേറാനുള്ള അവസരം കൊടുത്തതിന്റെ പേരിലും ഇന്ത്യയ്ക്ക് അഭിമാനിക്കാം.

ട്വന്റി-20 പരമ്പര

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ട്വന്റി-20 പരമ്പര നാളെ ആരംഭിക്കും. ഏകദിനത്തിലെ പരമ്പര നഷ്ടത്തിന്റെ ക്ഷീണം മാറ്റുകയായിരിക്കും ശ്രീലങ്കയുടെ ലക്ഷ്യം. അവസരം കാത്തു നില്‍ക്കുന്ന യുവതാരങ്ങള്‍ക്കും ട്വന്റി-20 പരമ്പര നിര്‍ണായകമാണ്. ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കായിരിക്കും മത്സരം ആരംഭിക്കുക. വിക്കറ്റ് കീപ്പറുടെ റോളില്‍ സഞ്ജു ആയിരിക്കുമോ അതോ ഇഷാന്‍ കിഷന്‍ ആയിരിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അതേസമയം മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി അരങ്ങേറുമോ എന്നതും ആരാധകര്‍ ഉറ്റു നോക്കുന്നതാണ്.

സൂര്യ കുമാര്‍ യാദവ്, പൃഥ്വി ഷാ എന്നിവരെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് വിളിച്ചതിനാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ഏകദിനത്തില്‍ അരങ്ങേറിയ ചേതന്‍ സക്കറിയയും അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നുണ്ട്.

Story first published: Saturday, July 24, 2021, 16:35 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+