Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ ടീമുകള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണില്‍!

ലോക കപ്പ് ഒരു ക്ലാസ്സും ടീമുകള്‍ അവിടത്തെ കുട്ടികളും ആണെങ്കില്‍ എങ്ങനെയിരിക്കും എന്ന തലക്കെട്ടിലാണ് സംഭവം ചുറ്റി നടക്കുന്നത്. സോഷ്യല്‍ മീഡിയയിലെ മറ്റ് പല ഹിറ്റ് പോസ്റ്റുകളുടെ കാര്യത്തില്‍ എന്ന പോലെ തന്നെ ഇതിന്റെ കാര്യത്തിലും ആരാണ് കര്‍ത്താവ് എന്നത് അജ്ഞാതം.

ലോകകപ്പില്‍ കളിക്കുന്ന മുഴുവന്‍ ടീമുകളെയും ഇഴകീറി പരിചയപ്പെടുത്തുന്നുണ്ട് പോസ്റ്റില്‍. നര്‍മമാണ് ലക്ഷ്യമെങ്കിലും കൃത്യമായ നിരീക്ഷണവും നടത്തിയിട്ടുണ്ടെന്ന് വ്യക്തം. പണക്കാരായ മാതാപിതാകളുടെ ഒറ്റ മോന്‍ എന്നാണ് ബി സി സി ഐയുടെ മാനസപുത്രരായ ടീം ഇന്ത്യയ്ക്ക് വിശേഷണം. ബാക്കി ടീമുകളുടെ കഥ കൂടി കാണൂ.

ടീം ഇന്ത്യ ഒറ്റ മോന്‍

ടീം ഇന്ത്യ ഒറ്റ മോന്‍

പണക്കാരായ മാതാപിതാകളുടെ ഒറ്റ മോന്‍. കഴിഞ്ഞ വര്‍ഷത്തെ ക്ലാസ്സ് ലീഡര്‍. ശരാശരി നിലവാരത്തിന്നു മുകളില്‍ മാര്‍ക്ക് വാങ്ങാറുണ്ടെങ്കിലും എപ്പോള്‍ ഏതു വിഷയത്തില്‍ വേണമെങ്കിലും തോല്‍ക്കാം. എല്ലാം അറിയാമെങ്കിലും പരീക്ഷ എഴുതുമ്പോ ചിലപ്പോ മറന്നു പോവുന്ന അവസ്ഥ. പരീക്ഷയില്‍ തോറ്റു പോയാലും അപ്പുറത്ത് ഇരിക്കുന്ന കുട്ടിയേക്കാള്‍ മാര്‍ക്ക് വാങ്ങിയല്ലോ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന സ്‌നേഹനിധിയായ അമ്മയും ഉണ്ട്.

പാകിസ്താന്‍ ടോം ആന്‍ഡ് ജെറി

പാകിസ്താന്‍ ടോം ആന്‍ഡ് ജെറി

ഇന്ത്യയുടെ ഒപ്പം ഒരേ ബെഞ്ചില്‍ ഇരിക്കുന്ന ഈ കുട്ടിക്ക് പക്ഷെ പഠിത്തത്തെക്കാള്‍ താല്പര്യം അടുത്തുള്ളവരും ആയി തല്ലുകൂടാന്‍ ആണ്. ടോം ആന്‍ഡ് ജെറി പോലെ എപ്പോളും തമ്മില്‍ വഴക്കാന്നെങ്കിലും ഈ കുട്ടി ഇല്ലാത്ത ദിവസം ക്ലാസ്സ് മഹാ ബോര്‍ ആവും!

വെസ്റ്റ് ഇന്‍ഡീസ് പ്രശ്‌നക്കാരാണ്

വെസ്റ്റ് ഇന്‍ഡീസ് പ്രശ്‌നക്കാരാണ്

ഒന്നിലെങ്കില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്. ഇതാണ് ഈ കുട്ടിയുടെ അവസ്ഥ. ടീച്ചര്‍മാരോട് വരെ വഴക്കുണ്ടാക്കി പരീക്ഷാ ഹാളില്‍ നിന്ന് പകുതിക്ക് വെച്ച് ഇറങ്ങിപോവ്വുന്ന സ്വഭാവം. പരീക്ഷക്ക് പഠിക്കണം പാസ് ആവണം എന്നുള്ള വിചാരം ഒന്നും ഇല്ല.. കിട്ടിയ ഊട്ടി ..പോയ ചട്ടി!

 സൗത്ത് ആഫ്രിക്ക കളിക്കും ജയിക്കില്ല

സൗത്ത് ആഫ്രിക്ക കളിക്കും ജയിക്കില്ല

എല്ലാ ക്ലാസ്സ് ടെസ്റ്റിലും ടോപ് മാര്‍ക്ക് വാങ്ങാറുള്ള ഈ കുട്ടി പക്ഷെ ഇതുവരെ ഫൈനല്‍ എക്‌സാം പാസ് ആയിട്ടില്ല. ഉണ്ണി മുകുന്ദന്റെ 'സാമ്രാജം ' സിനിമ ഇറങ്ങാന്‍ കാത്തിരിക്കുന്ന പോലെ ഈ കുട്ടി ഫൈനല്‍ എക്‌സാം പാസ് ആവുന്നത് കാണാന്‍ കാത്തിരിക്കുന്ന കുറച്ചു പേര്‍ ഉണ്ട്.

ഇംഗ്ലണ്ടിന് പ്രായമുണ്ട്

ഇംഗ്ലണ്ടിന് പ്രായമുണ്ട്

ടീച്ചര്‍ ആവാനുള്ള പ്രായവും കഴിവും ഉണ്ട്. പക്ഷെ ഇപ്പോഴും പരീക്ഷ പേടി മാറിയിട്ടില്ല. അതുകൊണ്ട് തന്നെ അവസാന പരീക്ഷക്ക് പലപ്പോഴും തോല്‍ക്കുകയും ചെയ്യാറുണ്ട്!

ന്യൂസിലാന്‍ഡ് മാന്യനാണ്

ന്യൂസിലാന്‍ഡ് മാന്യനാണ്

പൊതുവേ മാന്യന്‍ ആയ കുട്ടി. ആരോടും വഴക്കിനും ബഹളത്തിന്നും ഒന്നും നില്‍ക്കില്ല. ബെല്‍ അടിച്ച ക്ലാസ്സില്‍ കയറും. ക്ലാസ് കഴിഞ്ഞാ നേരെ വീട്. ശരാശരിക്കു മുകളില്‍ മാര്‍ക്ക് വാങ്ങാറും ഉണ്ട്.

ഓസ്‌ട്രേലിയ കച്ചറ

ഓസ്‌ട്രേലിയ കച്ചറ

ആ ക്ലാസിലെ ഏറ്റവും വല്യ കച്ചറയും അലമ്പനും ആയ കുട്ടി . എപ്പോളും മറ്റുള്ളവരും ആയി തല്ലുകൂടുന്ന സ്വഭാവം. കോപ്പി അടിച്ചിട്ടാണെങ്കിലും ബിറ്റ് വെച്ചിട്ടാണെങ്കിലും പരീക്ഷക്ക് ടോപ് മാര്‍ക്ക് കിട്ടണം എന്നാ ഒറ്റ ലക്ഷ്യം മാത്രം.

ശ്രിലങ്ക മാറിപ്പോയി

ശ്രിലങ്ക മാറിപ്പോയി

പണ്ട് വല്ലപോഴും മാത്രം ക്ലാസ്സില്‍ കയറിയിരുന്ന ഈ കുട്ടി ഇപ്പൊ എല്ലാ പരീക്ഷക്കും നല്ല മാര്‍ക്ക് വാങ്ങാന്‍ തുടങ്ങി .

ബംഗ്ലാദേശ് നല്ല കുട്ടി, ഇഷ്ടക്കാരന്‍

ബംഗ്ലാദേശ് നല്ല കുട്ടി, ഇഷ്ടക്കാരന്‍

എല്ലാ പരീക്ഷക്കും തോല്‍ക്കുമെങ്കിലും എലാവര്‍ക്കും ഇഷ്ടംമുള്ള ഒരു നല്ല കുട്ടി. എങ്കിലും ക്ലാസ്സ് ടെസ്റ്റിലും മറ്റും ഒരു ശരാശരി മാര്‍ക്ക് വാങ്ങാന്‍ കഷ്ടപ്പെട്ട് ശ്രമികാറുണ്ട്!

അയര്‍ലന്‍ഡ് ഞെട്ടിക്കുന്നു

അയര്‍ലന്‍ഡ് ഞെട്ടിക്കുന്നു

ക്ലാസ്സില്‍ പുതിയതായി ചേര്‍ന്ന കുട്ടി. ക്ലാസ്സ് ടെസ്റ്റ് ഒന്നും എഴുതാറില്ല. എഴുതിയ പരീക്ഷക്ക് ഒക്കെ തോല്‍ക്കുകയും ചെയ്യും. പക്ഷെ ഒരു വിഷയത്തില്‍ മാത്രം ടോപ് മാര്‍ക്ക് വാങ്ങി എലാവരെയും ഞെട്ടിച്ചു!

യു എ ഇ, സ്‌കോട്ട്‌ലന്‍ഡ്...

യു എ ഇ, സ്‌കോട്ട്‌ലന്‍ഡ്...

യു എ ഇ, സ്‌കോട്ട്‌ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, സിംബാബ്‌വെ.. ഇവര്‍ ക്ലാസ്സില്‍ വരാറുള്ള കാര്യം പോലും പലര്‍ക്കും അറിയാറില്ല. വന്നാല്‍ തന്നെ ക്ലാസ്സ് ഒന്നും ശ്രദ്ധികാതെ ബാക്ക് ബെഞ്ചില്‍ പോയി ഇരിക്കും...!!!!

Story first published: Tuesday, March 10, 2015, 12:25 [IST]
Other articles published on Mar 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+