നീളക്കാരന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ പ്രതിമ സിംഗിനോട് പ്രണയം പറഞ്ഞ കഥ!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മറ്റ് താരങ്ങളെ പോലെയല്ല ഇഷാന്ത് ശര്‍മ. കളിക്കളത്തില്‍ ചൂടനാണെങ്കിലും ഇഷാന്ത് ഇതുവരെ കളിയല്ലാത്ത കാര്യങ്ങള്‍ കൊണ്ട് തലക്കെട്ട് ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലാണ് ലംബുവിന്റെ രോഷപ്രകടനം ആരാധകര്‍ ശരിക്ക് കണ്ടത്. ശ്രീലങ്കന്‍ താരം ധമ്മിക പ്രസാദിനെതിരെയായിരുന്നു ഇത്. പരമ്പരയില്‍ പലവട്ടം അതിര് വിട്ട ഇഷാന്തിന് വിലക്കും കിട്ടി.
Read Also: കസബയുടെ പുതിയ ലുക്കിനും രക്ഷയില്ല, മമ്മൂട്ടിയെ ട്രോളന്മാര്‍ ട്രോളി കൊല്ലുന്നു!
എന്നാല്‍ കളിക്കളത്തിന് പുറത്ത് ഇഷാന്ത് വളരെ ശാന്തനാണ്. ഭാവിവധുവും ഇന്ത്യയുടെ ദേശീയ ബാസ്‌ക്കറ്റ് ബോള്‍ താരവുമായ പ്രതിമ സിംഗിന്റെ വാക്കുകള്‍ കടമെടുത്താല്‍ ലോകത്തെ ഏറ്റവും റൊമാന്റിക് ആയ ആള്‍. റൊമാന്റിക് മാത്രമല്ല ഇഷാന്ത് ശര്‍മ വളരെ ഡീസന്റുമാണ് എന്നാണ് പ്രതിമ സിംഗ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് ദില്ലിയില്‍ വെച്ച് നടന്നത്.

2003 ല്‍ ഉത്തര്‍ പ്രദേശിന് വേണ്ടി ബാസ്‌ക്കറ്റ് ബോള്‍ കളിച്ചാണ് പ്രതിമ സിംഗ് ശ്രദ്ധേയയാകുന്നത്. ഇപ്പോള്‍ ദേശീയ ടീമിലംഗമാണ് ഈ 26കാരി. വിവാഹ നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ ഇഷാന്തിനെക്കുറിച്ച് മനസ് തുറക്കുകയാണ് പ്രതിമ സിംഗ്. വളരെയധികം കെയറിംഗും ഡീസന്റുമാണ് ഇഷാന്ത് എന്നാണ് പ്രതിമ പറയുന്നത്.

ഏതാനും വര്‍ഷങ്ങളായി ഇഷാന്തും താനും ഡേറ്റിംഗിലാണ് എന്നും പ്രതിമ സിംഗ് പറഞ്ഞു. പ്രണയം തുടങ്ങിയത് എപ്പോഴാണ് എന്ന് ചോദിച്ചാല്‍ പ്രതിമയ്ക്ക് ചിരി. ഒരു കാറിനകത്ത് വെച്ച്, കൈയില്‍ റോസാപ്പൂവും കുറേ സമ്മാനങ്ങളുമായിട്ടാണ് ഇഷാന്ത് തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയത്. ഇഷാന്തില്‍ എന്താണ് ഏറ്റവും ആകര്‍ഷിച്ചത് എന്ന് ചോദിച്ചാല്‍ പ്രതിമയ്ക്ക് ഉത്തരം റെഡിയാണ് - ഇഷാന്തിന്റെ പേഴ്‌സണാലിറ്റി തന്നെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications