വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ചിലത് വയസ്സന്‍ പടയ്ക്കു മാത്രം പറ്റും- എന്തൊക്കെയെന്നു സിഎസ്‌കെ ക്യാപ്റ്റന്‍ ധോണി പറയും

ടീമിലെ പലരും വിരമിച്ച താരങ്ങളാണ്

ടി20 ക്രിക്കറ്റ് ചെറുപ്പക്കാരുടെ ഗെയിമാണെന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അതല്ല ശരിയെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. 2018ലെ ഐപിഎല്ലിനു മുമ്പ് നടന്ന ലേലത്തില്‍ വെറ്ററന്‍ താരങ്ങളെ പലരെയും സിഎസ്‌കെ ടീമിലേക്കു കൊണ്ടു വന്നപ്പോള്‍ പലരും പരിഹസിച്ചിരുന്നു. ഡാഡീസ് ആര്‍മിയെന്നും വയസ്സന്‍ പടയെന്നുമെല്ലാമായിരുന്നു ട്രോളുകള്‍. എന്നാല്‍ കിരീടം സ്വന്തമാക്കി ഇവര്‍ക്കെല്ലാം കളിക്കളത്തിലാണ് സിഎസ്‌കെ മറുപടി നല്‍കിയത്.

IPL: സിഎസ്‌കെ ക്യാപ്റ്റനാവാനിരുന്നത് സെവാഗ്! ധോണിക്കു നറുക്കുവീഴാന്‍ കാരണം ബദ്രി പറയുന്നുIPL: സിഎസ്‌കെ ക്യാപ്റ്റനാവാനിരുന്നത് സെവാഗ്! ധോണിക്കു നറുക്കുവീഴാന്‍ കാരണം ബദ്രി പറയുന്നു

IPL 2020: കിരീടം ഡല്‍ഹിക്ക്, ഫൈനലില്‍ മുംബൈ മുട്ടുമടക്കും! രാജസ്ഥാന് അവസാന സ്ഥാനംIPL 2020: കിരീടം ഡല്‍ഹിക്ക്, ഫൈനലില്‍ മുംബൈ മുട്ടുമടക്കും! രാജസ്ഥാന് അവസാന സ്ഥാനം

ഇപ്പോഴിതാ ഈ സീസണിലും ധോണിയുടെ ഈ വെറ്റററന്‍സ് ടീം തുടക്കം ഗംഭീരമാക്കിയിരിക്കകുന്നു. അഞ്ചു വിക്കറ്റിനാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിനെ അവര്‍ തോല്‍പ്പിച്ചത്. വെറ്ററന്‍ താരങ്ങളുടെ സാന്നിധ്യം എങ്ങനെയാണ് തങ്ങള്‍ക്കു പോസിറ്റീവായി മാറുന്നതെന്നു വിശദീകരിക്കുകയാണ് ധോണി.

നിരവധി വെറ്ററന്‍ താരങ്ങള്‍

നിരവധി വെറ്ററന്‍ താരങ്ങള്‍

ധോണിയെക്കൂടാതെ സിഎസ്‌കെയുടെ സുരേഷ് റെയ്‌ന, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചവരാണ്. ഹര്‍ഭജന്‍ സിങ്, പിയൂഷ് ചൗള, അമ്പാട്ടി റായുഡു എന്നിവരൊന്നും അന്താരഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നവരല്ല. റായുഡു വിരമിച്ച ശേഷം വീണ്ടും ക്രിക്കറ്റിലേകക്കു മടങ്ങിവന്ന താരമാണ്.
ഫാഫ് ഡുപ്ലെസി, കേദാര്‍ ജാദവ്, ഇമ്രാന്‍ താഹിര്‍ എന്നിവരെല്ലാം വെറ്ററന്‍മാരാണ്. ഡ്വയ്ന്‍ ബ്രാവോ വിരമിച്ച ശേഷം വീണ്ടും മല്‍സരരംഗത്തേക്കു തിരിച്ചെത്തുകയായിരുന്നു.

പരിചയസമ്പത്ത് ഗുണം ചെയ്തു

പരിചയസമ്പത്ത് ഗുണം ചെയ്തു

താരങ്ങളുടെ മല്‍സര പരിചയം മുംബൈയ്‌ക്കെതിരായ കളിയില്‍ സിഎസ്‌കെയ്ക്കു ഗുണം ചെയ്തായി ധോണി അഭിപ്രായപ്പെട്ടു. ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളവര്‍ക്കു മാത്രമേ പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സ് കളിക്കാനാവൂ. 300 ഏകദിനങ്ങള്‍ കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്.
ഒരു മല്‍സരത്തിനായി കളത്തിലിറങ്ങുമ്പോള്‍ പരിചയസമ്പത്തിനൊപ്പം യുവത്വവുമുള്‍പ്പെടുന്നതായിരിക്കണം ടീം. യുവതാരങ്ങള്‍ക്കു വഴികാണിക്കാന്‍ പരിചയസന്നര്‍ ടീമില്‍ ആവശ്യമാണ്. ഐപിഎല്ലില്‍ യുവതാരങ്ങള്‍ക്കു സീനിയര്‍ കളിക്കാര്‍ക്കൊപ്പം 60-70 ദിവസം ഒരുമിച്ച് ചെലവിടാന്‍ അവസരം ലഭിക്കുന്നതായും ധോണി വിശദമാക്കി.

സാഹചര്യം മനസ്സിലാക്കി കളിക്കണം

സാഹചര്യം മനസ്സിലാക്കി കളിക്കണം

താരങ്ങള്‍ നന്നായി പരിശീലനനം നടത്തിയിട്ടുണ്ടാവാം. പക്ഷെ സാഹചര്യം മനസ്സിലാക്കി അതിനൊത്ത് കളിച്ചാല്‍ മാത്രമേ കാര്യമുള്ളൂ. ഞങ്ങളുടെ ബൗളര്‍മാര്‍ക്കു ഈ പിച്ചിലെ ശരിയായ ലൈനും ലെങ്തും മനസ്സിലാക്കാന്‍ കുറച്ചു സമയം വേണ്ടിവന്നു. കളിയില്‍ ഒരുപാട് പോസിറ്റീവുകള്‍ ഉണ്ട്. മാത്രമല്ല മെച്ചപ്പെടുത്തേണ്ട ചില ഏരിയകളുമുണ്ട്. ഇന്നിങ്‌സിന്റെ രണ്ടാം പകുതിയില്‍ പന്തിന് കുറച്ചു കൂടി മൂവ്‌മെന്റ് ലഭിക്കുന്നുണ്ടായിരുന്നു. തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായില്ലെങ്കില്‍ മൂന്‍തൂക്കം നേടാന്‍ നിങ്ങള്‍ക്കു കഴിയും. റായുഡുവും ഫാഫും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണുണ്ടാക്കിയത്. ടീമിലെ ഭൂരിഭാഗം പേരും വിരമിച്ചവരാണ്, അതുകൊണ്ടു തന്നെ ആര്‍ക്കും ഭാഗ്യവശാല്‍ പരിക്കില്ലെന്നും ധോണി പറഞ്ഞു.

Story first published: Sunday, September 20, 2020, 11:35 [IST]
Other articles published on Sep 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X